Ads by Google

നീന്താനുമുണ്ട്‌ ഒരു കാരണം

ശില്‍പ ശിവ വേണുഗോപാല്‍

മഷിക്കുളത്തില്‍ നീന്തല്‍ പഠിക്കാനെ ത്തിയ ചില കുട്ടികളുടെ അനുഭവങ്ങളിലേക്ക്‌...

അഭിജിത്ത്‌

അഞ്ച്‌ വയസേയുള്ളൂ അഭിജിത്തിന്‌. നീന്തല്‍ പഠിക്കാന്‍ മഷിക്കുളത്തെത്തിയിട്ട്‌ കുറച്ച്‌ ദിവസമേ ആയുള്ളൂ. ആള്‍ ബഹു മിടുക്കനാണെന്ന്‌ ഹരിലാല്‍. വന്ന ആദ്യ ദിവസം തന്നെ നീന്താന്‍ പഠിച്ചു.

ആദ്യ ദിവസം വലിയ പേടിയായിരുന്നു. വെള്ളത്തിലേക്കിറങ്ങിയ അപ്പോള്‍ തന്നെ തിരിച്ച്‌ കയറാന്‍ ശ്രമിച്ചു. എന്നാല്‍ ഹരിലാല്‍ സമ്മതിച്ചില്ല. പേടിച്ച്‌ പിന്തിരിഞ്ഞാല്‍ പിന്നൊരിക്കലും നീന്തല്‍ പഠിക്കില്ല. അതുകൊണ്ട്‌ അവനെ തിരിച്ച്‌ വെള്ളത്തിലേക്ക്‌ നീന്താന്‍ വിട്ടു.

ലക്ഷ്‌മി ബേബി

ആറാം ക്ലാസുകാരി ലക്ഷ്‌മിയും ചുരുങ്ങിയ ദിവസം കൊണ്ടാണ്‌ നീന്തല്‍ വശമാക്കിയത്‌. ആദ്യദിവസമെത്തുമ്പോള്‍ ലക്ഷ്‌മിക്ക്‌ വെള്ളത്തിലിറങ്ങാന്‍ പേടിയായിരുന്നുവെന്ന്‌ അച്‌ഛന്‍ ബേബി. എങ്കിലും വേഗം തന്നെ ലക്ഷ്‌മി നീന്തല്‍ പഠിച്ചെടുത്തു. ലക്ഷ്‌മിയെപ്പോലെ അനവധി പെണ്‍കുട്ടികള്‍ മഷിക്കുളത്തു നീന്തല്‍ പഠിക്കാനെത്തുന്നുണ്ട.്‌.

സാവിയോണ്‍

ഏഴാം ക്ലാസ്‌ വിദ്യാര്‍ത്ഥിയായ സാവിയോണ്‍ ഒരൊറ്റ ദിവസം കൊണ്ടാണ്‌ നീന്തല്‍ വശമാക്കിയത്‌. ഇപ്പോള്‍ ട്യൂബില്ലാതെ തന്നെ നീന്താന്‍ സാവിയോണിന്‌ സാധിക്കും. രാവിലെ മുതല്‍ മഷിക്കുളത്തില്‍ വളരെയധികം തിരക്കാണ്‌്. ഒന്നിനു പുറകെ ഒന്നായി കുട്ടികള്‍ കൂട്ടമായി വന്ന്‌ നീന്തല്‍ കുളത്തിലേക്കെടുത്ത്‌ ചാടുകയാണ്‌.

അരയില്‍ ട്യൂബിട്ട്‌ വെള്ളത്തിലേക്ക്‌ ചാടുന്നവരും ട്യൂബിടാതെ ചാടുന്നവരും ഒക്കെ കൂട്ടത്തിലുണ്ട്‌. വേനലവധിയായതിനാല്‍ കുട്ടികള്‍ മഷിക്കുളത്തില്‍ സജീവമാണ്‌. കുട്ടികള്‍ക്കൊപ്പം അവരുടെ മാതാപിതാക്കളും നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ കരയില്‍ കാത്ത്‌ നില്‍ക്കുന്നുണ്ട്‌.

നീന്താനിറങ്ങുമ്പോള്‍ ശ്രദ്ധിക്കണേ!

അവധിക്കാലമായതിനാല്‍ കുട്ടികള്‍ പല സ്‌ഥലങ്ങളില്‍ പോകും. പോകുന്നതെവിടെയെന്ന്‌ മാതാപിതാക്കള്‍ അറിഞ്ഞിരിക്കണം. കുട്ടികള്‍ക്കാവശ്യമുള്ള നിര്‍ദ്ദേശങ്ങള്‍ മാതാപിതാക്കള്‍ നല്‍കണം.

1. പരിചയമില്ലാത്ത കുളങ്ങളിലും ജലാശയങ്ങളിലും ഇറങ്ങരുത്‌.
2. നീന്തലറിയാം എന്നു കരുതി ആഴമേറിയ ജലാശയങ്ങളില്‍ ഇറങ്ങരുത്‌. അത്‌ അപകടം വിളിച്ചുവരുത്തും.
3. നീന്തല്‍ പഠിക്കുന്നത്‌ പരിശീലകനോടൊപ്പം മാത്രമായിരിക്കണം.
4. പരിചയമില്ലാത്ത പാറമടകളില്‍ ഇറങ്ങരുത്‌. വലിയ കുഴികള്‍ പാറമടകളില്‍ ഉണ്ടാകാം.
5. വിനോദസഞ്ചാരത്തിന്‌ പോകുമ്പോള്‍ പുഴയിലും ജലാശയങ്ങളിലും ഇറങ്ങുന്നത്‌ കഴിവതും ഒഴിവാക്കേണ്ടതാണ്‌. ബോട്ടില്‍ പോകുന്നവര്‍ നിര്‍ബന്ധമായും ലൈഫ്‌ ജാക്കറ്റുകള്‍ ഇടണം.
6. ഡാമുകളില്‍ ഇറങ്ങുന്നത്‌ ഒഴിവാക്കുക. ഡാമുകളിലെ പലഭാഗങ്ങളിലും ചെളി നിറഞ്ഞിട്ടുണ്ടാവാം. ഡാമിലേക്കിറങ്ങുന്നവര്‍ ചെളിയില്‍ വീഴാനുള്ള സാധ്യത കൂടുതലാണ്‌.
7. മദ്യപിച്ച്‌ ഒരിക്കലും വെള്ളത്തില്‍ ഇറങ്ങരുത്‌.

Advertisement
ഉത്തമ പങ്കാളിയെ തിരഞ്ഞെടുക്കാൻ കേരള മാട്രിമോണിയിൽ, രജിസ്ട്രേഷൻ സൗജന്യം!
Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
 • mangalam malayalam online newspaper

  നീന്താനുമുണ്ട്‌ ഒരു കാരണം

  കേരളത്തില്‍ സൗജന്യമായി നീന്തല്‍ പരിശീലിപ്പിക്കുന്ന എം.എസ്‌.ഹരിലാല്‍ തന്റെ ദീര്‍ഘകാലാനുഭവങ്ങളെക്കുറിച്ച്‌... നീന്തല്‍ വശമില്ലാതെയുള്ള മരണങ്ങളും,...

 • Lakshmi Ramakrishnan

  ലക്ഷ്‌മിയുടെ സ്വര്‍ഗ്ഗരാജ്യം

  ബിസ്സിനസ്സില്‍ മാത്രമല്ല അഭിനേത്രിയായും സംവിധായികയായും അവതാരകയായും തിള ങ്ങി നില്‍ക്കുന്ന ലക്ഷ്‌മി രാമകൃഷ്‌ണന്‍ ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യത്തിലൂടെ...

 • Jubily Joy Thomas, Jubilee Productions

  വിജയരഥത്തിലേറി ജൂബിലി വീണ്ടും...

  ജൂബിലി പ്ര?ഡക്ഷന്‍സ്‌ വീണ്ടും നിര്‍മ്മാണ രംഗത്തേക്ക്‌. ഒരു കാലത്ത്‌ ഹിറ്റ്‌ മലയാള സിനിമയുടെ പര്യായമായിരുന്നു ജൂബിലി. ജൂബിലിയുടെ അമരക്കാരന്‍ ജോയ്‌...

Back to Top