Ads by Google

നീന്താനുമുണ്ട്‌ ഒരു കാരണം

ശില്‍പ ശിവ വേണുഗോപാല്‍

ഇത്ര വര്‍ഷം കഴിഞ്ഞിട്ടും ഒരാളും ഇത്‌ മറ്റ്‌ ജില്ലകളിലേക്ക്‌ വ്യാപിപ്പിക്കണമെന്നോ ഇതുപോലൊരു സംരംഭം ആരംഭിക്കണമെന്നോ ആഗ്രഹം പ്രകടിപ്പിച്ച്‌ എത്തിയിട്ടില്ല. അങ്ങനെ എത്തിയിരുന്നെങ്കില്‍ അവരെ സഹായിക്കാന്‍ ഞാന്‍ തയ്യാറാണ്‌.

ഇന്നത്തെ ജനത സ്വാര്‍ത്ഥരാണ്‌. സ്വന്തം കാര്യം സിന്ദാബാദ്‌. എല്ലാവര്‍ക്കും തിരക്കാണ്‌. പ്രിയപ്പെട്ടവര്‍ക്ക്‌ അപകടം സംഭവിക്കുമ്പോഴേ പലരും ചിന്തിക്കൂ.

കൊല്ലത്ത്‌ ഒരു വെടിക്കെട്ടപകടം നടന്നു. 110 പേര്‍ മരിച്ചു. അതെല്ലാവരുടേയും മനസ്സില്‍ ഒരു നീറ്റലായി. പക്ഷേ അതിനേക്കാളേറെയാണ്‌ ഒരു വര്‍ഷം മുങ്ങി മരിക്കുന്നവരുടെ എണ്ണം. അവയില്‍ ചിലതേ പലരും അറിയാറുള്ളൂ.

പരിശീലനത്തിന്റെ ആദ്യഭാഗം

നിലയില്ലാ വെള്ളത്തിലാണ്‌ നീന്തല്‍ പഠിപ്പിക്കുന്നത്‌. മൂന്നു മണിക്കൂറാണ്‌ ഒരാള്‍ക്ക്‌ നീന്തല്‍ പഠിക്കാന്‍ വേണ്ട സമയം. വ്യത്യസ്‌ത ചിന്താശേഷിയും വ്യക്‌തിത്വവും ഉള്ളവരാണ്‌ പലരും.

ഓരോരുത്തര്‍ക്കും ഓരോ ശൈലിയിലാണ്‌ നീന്തലിനെക്കുറിച്ച്‌ പറഞ്ഞ്‌ കൊടുക്കുക. വളരെ പേടിയുള്ള ആളാണെങ്കില്‍ കുളത്തിന്റെ കരയിലുള്ള മരത്തിന്റെ കൊമ്പത്ത്‌ കയറ്റി നിര്‍ത്തി അവിടെ നിന്ന്‌ ചാടിക്കും.

അതോടെ മനസിലെ പേടി പമ്പ കടക്കും. വെള്ളത്തിലേക്കെടുത്ത്‌ ചാടുമ്പോള്‍ മൂക്ക്‌, വായ, ചെവി, കണ്ണ്‌ എന്നിവയില്‍ വെള്ളം കയറും. അങ്ങനെ മുങ്ങിയാലുണ്ടാകുന്ന അവസ്‌ഥ നീന്തല്‍ പഠിക്കുന്ന ആളെ പറഞ്ഞ്‌ ബോധ്യപ്പെടുത്തും.

ലോകത്ത്‌ നീന്തലറിയാത്തത്‌ മനുഷ്യന്‌ മാത്രമാണ്‌. ഭയമാണവനെ പിന്തിരിപ്പിക്കുനന്നത്‌. ഇതിനെ തടയാന്‍ ആത്മവിശ്വാസം മാത്രം മതി. നീന്തല്‍ പഠിക്കാനെത്തുന്നവരെ ആദ്യം അരയില്‍ ട്യൂബ്‌ ഘടിപ്പിച്ച്‌ വെള്ളത്തിലേക്കിറക്കും. ഓരോരുത്തരുടേയും ശരീരവലിപ്പം അനുസരിച്ചുള്ള ട്യൂബാണു നല്‍കുക. ട്യൂബിട്ട്‌ മുങ്ങിത്താഴ്‌ന്ന്‌ ഉയര്‍ന്ന്‌ വരുമ്പോള്‍ ഭയം വിട്ടുപോകുമെന്ന്‌ മാത്രമല്ല, ആത്മവിശ്വാസവുവും കൂടും.

കേരളത്തിലെ ജലാശയങ്ങള്‍ പൂര്‍ണ്ണമായുപയോഗപ്പെടുത്തിയാല്‍ ഇന്ന്‌ കേരളത്തിലുള്ള ജലക്ഷാമവും മുങ്ങിമരണങ്ങളും കുറയ്‌ക്കാന്‍ സാധിക്കും. കോടികള്‍ മുടക്കി കൃത്രിമമായ സ്വിമ്മിംഗ്‌ പൂളുകള്‍ നിര്‍മ്മിക്കേണ്ട ആവശ്യമില്ല. മറ്റൊരു ചെലവുമില്ലാതെ സാധാരണക്കാര്‍ക്ക്‌ പ്രയോജനപ്പെടുത്താന്‍ അതിനായൊരു മനസ്‌ മാത്രം മതി.

സ്‌ത്രീകള്‍ക്കും നീന്തല്‍ക്കുളം

എന്നും വൈകിട്ട്‌ നാല്‌ മണി മുതല്‍ ഇവിടെ സ്‌ത്രീകള്‍ക്ക്‌ പരിശീലനം നല്‍കുന്നുണ്ട്‌. മലപ്പുറം, പാലക്കാട്‌ എന്നിവിടങ്ങളില്‍ നിന്നെല്ലാം ആളുകള്‍ വരും.

രണ്ടു മൂന്ന്‌ ദിവസം ഇവിടെ താമസിച്ചിട്ടാണ്‌ പലരും മടങ്ങാറ്‌. ഓരോരുത്തരും പഠിക്കാനെത്തുമ്പോള്‍ അവരുടെ പ്രവര്‍ത്തികളെ നിരീക്ഷിച്ച്‌ കൊണ്ട്‌ അവരിലെ നെഗറ്റീവ്‌ വശങ്ങളെ തിരുത്തിയാണ്‌ പഠനം ആരംഭിക്കുന്നത്‌.

അച്‌ഛനെനിക്ക്‌ മാതൃക

എന്റെ അച്‌ഛന്‍ സുദര്‍ശനന്‍ കായികാദ്ധ്യാപകനും ആളൂര്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റുമായിരുന്നു. കായികരംഗത്തോടദ്ദേഹത്തിന്‌ പ്രത്യേക താല്‌പര്യമുണ്ടായിരുന്നു. മദ്രാസ്‌ യൂണിവേഴ്‌സിറ്റിയിലെ നീന്തല്‍ റെക്കോര്‍ഡിനുടമയായിരുന്നു അദ്ദേഹം. അച്‌ഛന്‌ കായിക രംഗത്തോടുള്ള താല്‌പര്യം എന്നിലേക്കും പകര്‍ന്നു കിട്ടിയിട്ടുണ്ട്‌.

മറക്കാനാവാതെ

പാക്‌ കടലിടുക്ക്‌ നീന്തിക്കടന്ന പി.എസ്‌.മുരളീധരന്‍ ഒരിക്കല്‍ ഇവിടെ വന്നിട്ടുണ്ട്‌. ഇന്റര്‍നെറ്റിലൂടെയാണ്‌ ഞാനദ്ദേഹത്തെ പരിചയപ്പെട്ടത്‌. പാക്‌ കടലിടുക്ക്‌ നീന്തിക്കടക്കുക എന്നത്‌ നിസാരമായൊരു കാര്യമല്ലല്ലോ.

അദ്ദേഹത്തെ ഇവിടെ കൊണ്ടുവന്നു കുട്ടികള്‍ക്ക്‌ പരിചയപ്പെടുത്തിക്കൊടുക്കണമെന്നു തോന്നി. അദ്ദേഹത്തിന്‌ നല്ലൊരു സ്വീകരണമാണ്‌ ഞങ്ങള്‍ കൊടുത്തത്‌. ഇപ്പോഴും അദ്ദേഹവുമായി നല്ല സൗഹൃദമുണ്ട്‌.

കുടുംബവിശേഷങ്ങള്‍

ഭാര്യ റീന. തുമ്പൂര്‍ യു.പി. സ്‌കൂളിലെ അദ്ധ്യാപികയാണ്‌. എനിക്ക്‌ രണ്ട്‌ മക്കളുണ്ട്‌. അമല്‍ ലാലും. അമൃതയും. രണ്ട്‌ പേരും എന്‍ജിനീയറിംഗ്‌ വിദ്യാര്‍ത്ഥികളാണ്‌.

ശേഷം അടുത്തപേജില്‍ വായിക്കുക...

Advertisement
ഉത്തമ പങ്കാളിയെ തിരഞ്ഞെടുക്കാൻ കേരള മാട്രിമോണിയിൽ, രജിസ്ട്രേഷൻ സൗജന്യം!
Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
 • mangalam malayalam online newspaper

  നീന്താനുമുണ്ട്‌ ഒരു കാരണം

  കേരളത്തില്‍ സൗജന്യമായി നീന്തല്‍ പരിശീലിപ്പിക്കുന്ന എം.എസ്‌.ഹരിലാല്‍ തന്റെ ദീര്‍ഘകാലാനുഭവങ്ങളെക്കുറിച്ച്‌... നീന്തല്‍ വശമില്ലാതെയുള്ള മരണങ്ങളും,...

 • Lakshmi Ramakrishnan

  ലക്ഷ്‌മിയുടെ സ്വര്‍ഗ്ഗരാജ്യം

  ബിസ്സിനസ്സില്‍ മാത്രമല്ല അഭിനേത്രിയായും സംവിധായികയായും അവതാരകയായും തിള ങ്ങി നില്‍ക്കുന്ന ലക്ഷ്‌മി രാമകൃഷ്‌ണന്‍ ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യത്തിലൂടെ...

 • Jubily Joy Thomas, Jubilee Productions

  വിജയരഥത്തിലേറി ജൂബിലി വീണ്ടും...

  ജൂബിലി പ്ര?ഡക്ഷന്‍സ്‌ വീണ്ടും നിര്‍മ്മാണ രംഗത്തേക്ക്‌. ഒരു കാലത്ത്‌ ഹിറ്റ്‌ മലയാള സിനിമയുടെ പര്യായമായിരുന്നു ജൂബിലി. ജൂബിലിയുടെ അമരക്കാരന്‍ ജോയ്‌...

Back to Top