Ads by Google

നീന്താനുമുണ്ട്‌ ഒരു കാരണം

ശില്‍പ ശിവ വേണുഗോപാല്‍

mangalam malayalam online newspaper

കേരളത്തില്‍ സൗജന്യമായി നീന്തല്‍ പരിശീലിപ്പിക്കുന്ന എം.എസ്‌.ഹരിലാല്‍ തന്റെ ദീര്‍ഘകാലാനുഭവങ്ങളെക്കുറിച്ച്‌...

നീന്തല്‍ വശമില്ലാതെയുള്ള മരണങ്ങളും, ബോട്ടപകടത്തിലും തോണി അപകടത്തിലുമുള്ള മരണങ്ങളും ഇന്ന്‌ നിത്യ വാര്‍ത്തയാണ്‌. വ്യത്യസ്‌ത സാഹചര്യങ്ങളില്‍, കേരളത്തില്‍ നീന്തല്‍ അറിയാതെ ഒരു വര്‍ഷം മരിക്കുന്നത്‌ ശരാശരി രണ്ടായിരത്തിലേറെ പേരാണ്‌.

തട്ടേക്കാടും പുത്തൂരിലുമുണ്ടായ ദുരന്തത്തിന്റെ തീവ്രത മലയാളി മറന്നിട്ടുണ്ടാവില്ല. ഇത്തരം ദുരന്തങ്ങളുണ്ടാകുമ്പോള്‍ മാത്രമുണ്ടാവുന്ന ഒച്ചപ്പാടും ബഹളവും മാറ്റിനിര്‍ത്തിയാല്‍ അപകടങ്ങള്‍ തീരാനഷ്‌ടം വിതയ്‌ക്കുന്നത്‌ പ്രിയപ്പെട്ടവരെ നഷ്‌ടപ്പെട്ട ബന്ധുക്കള്‍ക്കു മാത്രം.

ഓരോ മുങ്ങി മരണത്തിനു ശേഷവും ദുരന്തമാവര്‍ത്തിക്കാതിരിക്കാന്‍ ശ്രമങ്ങളുണ്ടാവാറുണ്ട്‌. എന്നാല്‍ ഭരണകൂട ശ്രമങ്ങള്‍ പലപ്പോഴും വെറും വാക്കാവും. അനുഭവങ്ങളില്‍ നിന്നു പാഠമുള്‍ക്കൊണ്ട്‌ പല വിദ്യാലയങ്ങളിലും ഇന്നു കുട്ടികളെ നീന്തല്‍ പഠിപ്പിക്കുന്നുണ്ട്‌. എങ്കിലും വേണ്ടവിധത്തിലുള്ള പഠനം നടക്കുന്നില്ല.

നീന്തലറിയാത്തവരെ പഠിപ്പിക്കാന്‍ സമയം കണ്ടെത്തി സൗജന്യമായി പരിശീലനം നല്‍കുന്നൊരാളുണ്ട്‌ തൃശ്ശൂരില്‍. 10 വര്‍ഷം കൊണ്ട്‌ പതിനായിരത്തോളം പേരെ സൗജന്യമായി നീന്തല്‍ പഠിപ്പിച്ച്‌ കേരളത്തിന്‌ മുഴുവന്‍ മാതൃകയായ ആളൂര്‍ ഗ്രാമപഞ്ചായത്തിലെ കുഴിക്കാട്ടുശ്ശേരി മൂത്തേടത്ത്‌ ഹരിലാല്‍.

വീടിനോടു ചേര്‍ന്ന ഒരേക്കറോളം വിസ്‌തൃതിയുള്ള കുളത്തിലാണ്‌ നീന്തല്‍ പരിശീലനം. മൂത്തേടത്ത്‌ മഷിക്കുളം എന്നാണിതറിയപ്പെടുന്നത്‌. തട്ടേക്കാടും പുത്തൂരിലുമുണ്ടായ ദുരന്തത്തില്‍ ഒരുപാടു പേര്‍ മരിക്കാനിടയായതാണ്‌ ഹരിലാലിനെ നീന്തല്‍ പരിശീലകനാക്കാന്‍ പ്രേരിപ്പിച്ചത്‌.

പിഗ്മെന്‍സ്‌ ഇന്ത്യാ ലിമിറ്റഡിലെ മാനേജരാണെങ്കിലും ദിവസവും നീന്തല്‍ പരിശീലനം നല്‍കാന്‍ ഹരിലാല്‍ സമയം കണ്ടെത്താറുണ്ട്‌. ഹരിലാലിന്റെ ജീവിതാനുഭവങ്ങളിലേക്ക്‌..

മൂത്തേടത്ത്‌ മഷിക്കുളം

ഈ കുളത്തില്‍ വെള്ളമുണ്ടായിരിക്കും. നല്ല മഷിയുടെ നിറമാണതിന്‌. വേനലാകുമ്പോഴാണ്‌ നിറവ്യത്യാസമുണ്ടാകുക. പുറത്ത്‌ നിന്നു വെള്ളം കയറാറില്ല. 200 വര്‍ഷം മുന്‍പുള്ള കുളമാണിത്‌. എന്റെ മുതുമുത്തച്‌ഛന്‍ പണി കഴിപ്പിച്ചത്‌. കുളത്തിനിപ്പോള്‍ 17 അവകാശികളുണ്ട്‌.

എനിക്കാദ്യം ഒരു സ്‌കൂട്ടര്‍ ഉണ്ടായിരുന്നു. അതിന്റെ പഴയ ട്യൂബ്‌ ഒരിക്കല്‍ ഈ കുളത്തില്‍ കിടക്കുന്നത്‌ ഞാന്‍ കണ്ടു. എന്റെ മകനന്ന്‌ രണ്ട്‌ വയസ്സ്‌. ഞാനവനെ ആ ട്യൂബില്‍ കിടത്തി നീന്തല്‍ പഠിപ്പിച്ചു.

പിന്നെ മകളെ പഠിപ്പിച്ചു, ഭാര്യയെ പഠിപ്പിച്ചു. അതിനുശേഷം എന്റെ സഹോദരങ്ങളുടെ മക്കള്‍ വന്നു. അവരെയും പഠിപ്പിച്ചു. പിന്നെ ഇത്‌ കേട്ടറിഞ്ഞും പറഞ്ഞറിഞ്ഞും ഒരുപാട്‌ പേര്‍ വരാന്‍ തുടങ്ങി.

സൗജന്യമായാണ്‌ ഞാനിത്‌ പഠിപ്പിക്കുന്നത്‌. ഇപ്പോള്‍ ഇവിടെ ഒരഞ്ചുവയസ്സുകാരനുണ്ട്‌. മറ്റാരേക്കാളും നന്നായി രണ്ട്‌ ദിവസം കൊണ്ട്‌ നന്നായി അവന്‍ നീന്താന്‍ പഠിച്ചു. ഇതിനോടകം പതിനായിരത്തിലധികം പേര്‍ ഇവിടെ വന്ന്‌ പഠിച്ചിട്ടുണ്ട്‌. എല്ലാപ്രായത്തിലുള്ളവര്‍ക്കും ഇവിടെ പരിശീലനം നല്‍കുന്നുണ്ട്‌.

നീന്തലിന്റെ മഹത്വം

ഇന്നത്തെക്കാലത്ത്‌ നീന്തലറിയാതെ മരിക്കുന്നവര്‍ അനവധിയാണ്‌. ഓരോ അപകടത്തിന്‌ ശേഷവും പല മുന്‍കരുതലുകളും എടുക്കുമെന്ന്‌ സര്‍ക്കാരും അധികൃതരും പറയുമെങ്കിലും പലതും നടപ്പാകാറില്ല.

ഇത്തരമൊരു നീന്തല്‍ക്കുളം എല്ലാ ജില്ലകളിലും അത്യാവശ്യമാണ്‌. 10 വര്‍ഷത്തോളമായി ഞാനിതിന്‌ തുടങ്ങിയിട്ട്‌. പക്ഷേ ഇതുവരെ ഒരാളും സാമ്പത്തികമായോ മറ്റേതെങ്കിലും തരത്തിലോ സഹായിച്ചിട്ടില്ല.

ഒരു ഫണ്ടും ഇതിനായി വിനിയോഗിച്ചിട്ടുമില്ല. ഞാന്‍ തന്നെ ഒരോരുത്തരെയും പഠിപ്പിക്കും, കുളം വൃത്തിയാക്കും. ഇതുവരെ ഒരു സര്‍ക്കാരും സഹായ വാഗ്‌ദാനവുമായി വന്നിട്ടില്ല, എനിക്കതിനോട്‌ താല്‌പര്യവുമില്ല. മറ്റൊരാളുടെ സഹായം തേടുമ്പോള്‍ അവരുടെ താല്‌പര്യങ്ങള്‍ക്കനുസരിച്ച്‌ നില്‍ക്കേണ്ടി വരും.

ഇതിപ്പോള്‍ ഒരുപാട്‌ പേര്‍ വരുന്നു, പഠിക്കുന്നു, പോകുന്നു. ആരുടേയും ഇഷ്‌ടാനിഷ്‌ടങ്ങള്‍ നോക്കേണ്ട. ആരുടേയും പരാതിയും കേള്‍ക്കേണ്ട.

ശേഷം അടുത്തപേജില്‍ വായിക്കുക...

Advertisement
ഉത്തമ പങ്കാളിയെ തിരഞ്ഞെടുക്കാൻ കേരള മാട്രിമോണിയിൽ, രജിസ്ട്രേഷൻ സൗജന്യം!
Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
 • mangalam malayalam online newspaper

  നീന്താനുമുണ്ട്‌ ഒരു കാരണം

  കേരളത്തില്‍ സൗജന്യമായി നീന്തല്‍ പരിശീലിപ്പിക്കുന്ന എം.എസ്‌.ഹരിലാല്‍ തന്റെ ദീര്‍ഘകാലാനുഭവങ്ങളെക്കുറിച്ച്‌... നീന്തല്‍ വശമില്ലാതെയുള്ള മരണങ്ങളും,...

 • Lakshmi Ramakrishnan

  ലക്ഷ്‌മിയുടെ സ്വര്‍ഗ്ഗരാജ്യം

  ബിസ്സിനസ്സില്‍ മാത്രമല്ല അഭിനേത്രിയായും സംവിധായികയായും അവതാരകയായും തിള ങ്ങി നില്‍ക്കുന്ന ലക്ഷ്‌മി രാമകൃഷ്‌ണന്‍ ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യത്തിലൂടെ...

 • Jubily Joy Thomas, Jubilee Productions

  വിജയരഥത്തിലേറി ജൂബിലി വീണ്ടും...

  ജൂബിലി പ്ര?ഡക്ഷന്‍സ്‌ വീണ്ടും നിര്‍മ്മാണ രംഗത്തേക്ക്‌. ഒരു കാലത്ത്‌ ഹിറ്റ്‌ മലയാള സിനിമയുടെ പര്യായമായിരുന്നു ജൂബിലി. ജൂബിലിയുടെ അമരക്കാരന്‍ ജോയ്‌...

Back to Top