Ads by Google

ലക്ഷ്‌മിയുടെ സ്വര്‍ഗ്ഗരാജ്യം

ലക്ഷ്‌മി ബിനീഷ്‌

 1. Lakshmi Ramakrishnan
Lakshmi Ramakrishnan

ബിസ്സിനസ്സില്‍ മാത്രമല്ല അഭിനേത്രിയായും സംവിധായികയായും അവതാരകയായും തിള ങ്ങി നില്‍ക്കുന്ന ലക്ഷ്‌മി രാമകൃഷ്‌ണന്‍ ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യത്തിലൂടെ മലയാള സിനിമാപ്രേക്ഷകരുടെ മനസ്സില്‍ വീണ്ടും ഇടം നേടിയിരിക്കുന്നു.

"എന്തിനിത്‌ ചെയ്യുന്നുവെന്ന്‌ ആദ്യം പലരും ചോദിക്കും, പക്ഷേ വിജയിച്ചു കഴിഞ്ഞാല്‍ എങ്ങനെ ഇത്‌ സാധിച്ചുവെന്നാണ്‌ എല്ലാവര്‍ക്കും അറിയേണ്ടത്‌?" ആരോ എവിടെയോ കുറിച്ചിട്ട ഈ വരികള്‍ ലക്ഷ്‌മി രാമകൃഷ്‌ണന്‍ എന്ന അഭിനേത്രിയെക്കുറിച്ചാണെന്ന്‌ വിശ്വസിച്ചാല്‍ തെറ്റില്ല.

ബ്രാഹ്‌മണ കുടുംബത്തില്‍ ജനിച്ച്‌, അതിനേക്കാള്‍ യാഥാസ്‌തിതികമായൊരു കുടുംബത്തില്‍ മരുമകളായ ലക്ഷ്‌മി, ഫാഷന്‍ ഡിസൈനറായും സെലിബ്രിറ്റി കുക്കായും, ഇവന്റ്‌ മാനേജ്‌മെന്റ്‌ കമ്പനി ഉടമയായും അഭിനേത്രിയായും സംവിധായികയായുമൊക്കെ മാറി വിജയിച്ചത്‌ ആത്മവിശ്വാസവും ഭര്‍ത്താവ്‌ രാമകൃഷ്‌ണന്റെ പിന്തുണയും കൊണ്ടാണ്‌.

കുടുംബപ്രേക്ഷകരുടെയും സിനിമാപ്രേക്ഷകരുടെയും മനസ്സില്‍ മങ്ങലേല്‍ക്കാത്ത അഭിനയവിസ്‌മയമായി മാറിയ ലക്ഷ്‌മിയുടെ വിശേഷങ്ങളിലേക്ക്‌...

നിറം മങ്ങാത്ത ബാല്യം

പാലക്കാട്ടെ ഒരു ബ്രാഹ്‌മണ കുടുംബത്തില്‍ തികച്ചും അവിചാരിതമായി ജനിച്ച കുട്ടിയാണ്‌ ഞാന്‍. നാലു ചേച്ചിമാര്‍ക്കും ഒരു ചേട്ടനും ശേഷമുള്ള പെണ്‍കുട്ടി. ഞാന്‍ ജനിക്കുമ്പോള്‍ എന്റെ അമ്മ വിജയം കൃഷ്‌ണസ്വാമിക്ക്‌ 38 വയസ്സുണ്ട്‌.

ഗര്‍ഭപാത്രത്തില്‍ ഞാന്‍ തുടിച്ചു തുടങ്ങിയ സമയത്ത്‌ എല്ലാവരും കരുതിയത്‌ അമ്മയ്‌ക്ക് ട്യൂമറാണെന്നാണ്‌. അതുകൊണ്ട്‌ തന്നെ പല തവണ എന്നെ കരിച്ചു കളയാനുള്ള ശ്രമം വരെ നടന്നു.

അവസാനം അമ്മയുടെ ഉദരത്തില്‍ ശക്‌തമായിത്തന്നെ ഞാന്‍ വേരുറപ്പിച്ചു. അങ്ങനെ അച്‌ഛന്‍ പി.കെ. കൃഷ്‌ണസ്വാമിയുടെ വയസ്സുകാലത്ത്‌ ഞാന്‍ ആ വീട്ടിലേക്ക്‌ രംഗപ്രവേശം ചെയ്‌തു. ഞാനും മൂത്ത ചേച്ചിയും തമ്മില്‍ 18 വയസ്സിന്റെ വ്യത്യാസമുണ്ടായിരുന്നു.

സഹോദരങ്ങള്‍ക്ക്‌ അനിയത്തിക്കാളേറെ മകളായിരുന്നു ഞാന്‍. രാഷ്‌ട്രീയ പ്രവര്‍ത്തനവും കുടുംബബിസിനസ്സുമൊക്കെയായി തിരക്കിലായിരുന്നു അച്‌ഛന്‍.

കുടുംബത്തിന്റെ നെടുംതൂണായിരുന്നു അമ്മ. ഒരു തലമുറയുടെ വ്യത്യാസം എനിക്കുമവര്‍ക്കുമിടയില്‍ പലപ്പോഴും ഉണ്ടായിട്ടുണ്ട്‌. ഇത്രയും പ്രായമുള്ള സഹോദരങ്ങള്‍ എനിക്കു മാത്രമാണുണ്ടായിരുന്നത്‌.

എങ്കിലും സ്‌കൂള്‍ ജീ വിതമെല്ലാം ഞാന്‍ ശരിക്കും ആസ്വദിച്ചു. പ്രത്യേകതയുള്ള, ഒരിക്കലും മായാതെ നില്‍ക്കുന്ന ബാല്യകൗമാരമായിരുന്നു എന്റേത്‌.

അവിചാരിത മാംഗല്യം

അച്‌ഛന്‌ അറുപതിനോടടുത്ത്‌ പ്രായമായപ്പോള്‍ എന്നെക്കുറിച്ചുള്ള ആശങ്കകളും കൂടി. അതുകൊണ്ട്‌ 10-ാം ക്ലാസ്‌ കഴിഞ്ഞപ്പോ ള്‍ ബന്ധത്തില്‍ നിന്നു വന്ന ഒരു വിവാഹാലോചന മുന്നോട്ടു കൊണ്ടുപോകാന്‍ തീരുമാനിച്ചു.

അങ്ങനെ 16-ാം വയസ്സില്‍ രാമകൃഷ്‌ണനുമായി എന്റെ വിവാഹം നിശ്‌ചയിച്ചു. ഞാന്‍ മേജറാകാന്‍ വേണ്ടി രണ്ടു വര്‍ഷം വിവാഹം നീട്ടി വച്ചു.

ആ രണ്ടു വര്‍ഷക്കാലവും എന്റെ ജീവിതത്തിലെ എല്ലാ തീരുമാനങ്ങളുമെടുത്തിരുന്നത്‌ രാമിന്റെ വീട്ടുകാരായിരുന്നു.

പത്താം ക്ലാസില്‍ നല്ല മാര്‍ക്കുണ്ടായിരുന്നിട്ടും, വിക്‌ടോറിയ അടക്കം പല കോളജുകളില്‍ നിന്നും അഡ്‌മിഷനു വിളിച്ചിട്ടും അവരെന്നെ പോകാനനുവദിച്ചില്ല. അവസാനം വീടിനടുത്തൊരു പ്രൈവറ്റ്‌ കോളജില്‍ ഞാ ന്‍ പ്രീഡിഗ്രിക്കു ചേര്‍ന്നു.

രാം കൈക്കുഞ്ഞായിരിക്കെ മരിച്ചതാണ്‌ അമ്മ. അച്‌ഛനും, മക്കളില്ലാത്ത വലിയച്‌ഛനും വല്ല്യമ്മയും ചേര്‍ന്നാണ്‌ അദ്ദേഹത്തെ വളര്‍ത്തിയത്‌. വിവാഹനിശ്‌ചയം കഴിഞ്ഞ്‌ ഇടയ്‌ക്കിടയ്‌ക്ക് കോയമ്പത്തൂരുള്ള രാമിന്റെ വീട്ടിലേക്ക്‌ അവരെന്നെ വിളിച്ചു കൊണ്ടുപോകും.

അന്തര്‍ജ്‌ജന ജീവിതമായിരുന്നു അവിെട. സ്‌ത്രീകള്‍ അടുക്കളയ്‌ക്ക് പുറത്തിറങ്ങാന്‍ പാടില്ല, ഭക്ഷണം ഇഷ്‌ടപ്പെട്ടില്ലെന്ന്‌ പറയാന്‍ പാടില്ല, അഭിപ്രായ സ്വാതന്ത്ര്യമില്ല.. എന്തിന്‌ മനസ്സു തുറന്നന്നൊന്നു ചിരിക്കാന്‍ പോലും കഴിയില്ല.

അവിടുത്തെ ജീവിതശൈലിയുമായി ഞാന്‍ പൊരുത്തപ്പെടാനാണ്‌ എന്നെ വിളിച്ചു കൊണ്ടു പോകുന്നത്‌. തികച്ചും അപരിചിതമായ ആ ലോകത്ത്‌ ഒന്നും മനസ്സിലാവാതെ ഞാന്‍ പകച്ചു നിന്നിട്ടുണ്ട്‌.

അവസാനം 18 വയസ്സു തികഞ്ഞ്‌ ഉടനെ തന്നെ അവരെന്നെ രാമിന്റെ ഭാര്യയായി ആ വീട്ടിലേക്ക്‌ പറിച്ചുനട്ടു. വിവാഹസമയത്ത്‌ അവര്‍ എന്റെ അച്‌ഛനെയും അമ്മയെയും ഒന്ന്‌ പരിഗണിച്ചിട്ടു പോലുമില്ല.

പകച്ചു പോയ നാളുക ള്‍

വല്ല്യച്‌ഛന്‌ സ്‌ത്രീകളെന്നാല്‍ അടിമയ്‌ക്കു തുല്യമായിരുന്നു. പറയുന്നതെല്ലാം അനുസരിക്കുന്ന ഒരു വാല്യക്കാരി, വല്ല്യമ്മ സത്യത്തില്‍ അതായിരുന്നു.

വല്ല്യച്‌ഛന്‍ ശരിക്കും എക്‌സ്ട്രീം നേച്ചറായിരുന്നു. രാമിന്റെ കുടുംബം വല്ല്യച്‌ഛന്‍ ചലിപ്പിക്കുന്ന ഒരു മെഷീനായിരുന്നു. അതില്‍ പുതുതായി വന്നു ചേരുന്ന പാര്‍ട്‌സുകളായിരുന്നു ഞങ്ങള്‍ ഓരോരുത്തരും.

തിരിച്ച്‌ പറയാനോ പ്രതികരിക്കാനോ ഉള്ള അവകാശം ഈ പാര്‍ട്‌സുകള്‍ക്കില്ല. എപ്പോഴും അദ്ദേഹത്തിന്റെ ഉപദേശം കൂടെയുണ്ടാകും.

"ആരുടെയെങ്കിലും വീട്ടില്‍ പോയാല്‍ അവരുടെ ബെഡ്‌ഡില്‍ കയറി ഇരിക്കരുത്‌, ഇരുന്നാല്‍ അവരുടെ കുട്ടി നിനക്ക്‌ ജനിക്കും" എന്നൊക്കെ പറഞ്ഞു തന്നിട്ടുണ്ട്‌.

മുടി വിടര്‍ത്തിയിട്ട്‌ നടന്നാലുടനെ അത്‌ "രാമിന്റെ ആഹാരത്തില്‍ വീണ്‌ വയറ്റില്‍ ചെന്ന്‌ പ്രശ്‌നമുണ്ടായി രാം മരിച്ചു പോകു"മെന്നുമൊക്കെ പറഞ്ഞിട്ടുണ്ട്‌.

വല്ല്യച്‌ഛന്‍ പറയുന്ന പല കാര്യങ്ങളും എനിക്ക്‌ മനസ്സിലാകാറില്ല, എങ്കിലും അത്‌ അങ്ങനെ തന്നെ ചെയ്യണമെന്ന്‌ അദ്ദേഹം വാശി പിടിക്കും. അന്നെനിക്ക്‌ എല്ലാം കൗതുകമായിരുന്നു.

ഞാനും രാമും തമ്മില്‍ ഏഴു വയസ്സിന്റെ വ്യത്യാസമുണ്ട്‌. പക്ഷേ ആ ചുറ്റുപാടില്‍ ജീവിച്ചു വളര്‍ന്നതു കൊണ്ട്‌ അദ്ദേഹവും രണ്ടു ചേച്ചിമാരും ഒക്കെ സഹിക്കുകയായിരുന്നു.

വല്ല്യച്‌ഛന്‍ എല്ലാവരെയും കെയര്‍ ചെയ്യും, പക്ഷേ അദ്ദേഹം പറയുന്നതിനപ്പുറം പോകാന്‍ ആരെയും അനുവദിച്ചിരുന്നില്ല. എന്നെയും വളരെ ഇഷ്‌ടമായിരുന്നു.

ശേഷം അടുത്തപേജില്‍ വായിക്കുക...

Advertisement
ഉത്തമ പങ്കാളിയെ തിരഞ്ഞെടുക്കാൻ കേരള മാട്രിമോണിയിൽ, രജിസ്ട്രേഷൻ സൗജന്യം!
Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
 • mangalam malayalam online newspaper

  നീന്താനുമുണ്ട്‌ ഒരു കാരണം

  കേരളത്തില്‍ സൗജന്യമായി നീന്തല്‍ പരിശീലിപ്പിക്കുന്ന എം.എസ്‌.ഹരിലാല്‍ തന്റെ ദീര്‍ഘകാലാനുഭവങ്ങളെക്കുറിച്ച്‌... നീന്തല്‍ വശമില്ലാതെയുള്ള മരണങ്ങളും,...

 • Lakshmi Ramakrishnan

  ലക്ഷ്‌മിയുടെ സ്വര്‍ഗ്ഗരാജ്യം

  ബിസ്സിനസ്സില്‍ മാത്രമല്ല അഭിനേത്രിയായും സംവിധായികയായും അവതാരകയായും തിള ങ്ങി നില്‍ക്കുന്ന ലക്ഷ്‌മി രാമകൃഷ്‌ണന്‍ ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യത്തിലൂടെ...

 • Jubily Joy Thomas, Jubilee Productions

  വിജയരഥത്തിലേറി ജൂബിലി വീണ്ടും...

  ജൂബിലി പ്ര?ഡക്ഷന്‍സ്‌ വീണ്ടും നിര്‍മ്മാണ രംഗത്തേക്ക്‌. ഒരു കാലത്ത്‌ ഹിറ്റ്‌ മലയാള സിനിമയുടെ പര്യായമായിരുന്നു ജൂബിലി. ജൂബിലിയുടെ അമരക്കാരന്‍ ജോയ്‌...

Back to Top