Ads by Google

വിജയരഥത്തിലേറി ജൂബിലി വീണ്ടും...

 1. Jubilee Productions
 2. Jubily Joy Thomas
Jubily Joy Thomas, Jubilee Productions

ജൂബിലി പ്ര?ഡക്ഷന്‍സ്‌ വീണ്ടും നിര്‍മ്മാണ രംഗത്തേക്ക്‌. ഒരു കാലത്ത്‌ ഹിറ്റ്‌ മലയാള സിനിമയുടെ പര്യായമായിരുന്നു ജൂബിലി.

ജൂബിലിയുടെ അമരക്കാരന്‍ ജോയ്‌ തോമസ്‌ മലയാളസിനിമയ്‌ക്കൊപ്പം നീങ്ങിയ തന്റെ ജീവിതത്തെയും സ്വപ്‌നങ്ങളെയും കുറിച്ച്‌....

കോട്ടയംകാര്‍ നല്ല ആത്മവിശ്വാസവും തന്റേടവും സത്യസന്ധതയും ഉള്ളവരാണെന്നാണ്‌ ജോയ്‌തോമസിനെപ്പോലെ പല കോട്ടയംകാരുടേയും അഭിപ്രായം.

കഠിനാധ്വാനം കൊണ്ട്‌ ഒരുകാലത്ത്‌ മലയാള സിനിമയെ നിയന്ത്രിച്ച സിനിമാ നിര്‍മ്മാണ കമ്പനിയാണ്‌ ജോയ്‌ തോമസിന്റെ ജൂബിലി പ്ര?ഡക്ഷന്‍സ്‌.

ജൂബിലി നിര്‍മ്മിച്ച ചിത്രങ്ങളെല്ലാം ജൂബിലിവിജയങ്ങളായിരുന്നു. കേരളത്തില്‍ മാത്രമല്ല പുറത്തും അറിയപ്പെട്ട ചലച്ചിത്രനിര്‍മാണ ബാനര്‍. എങ്കിലും ഇടക്കാലത്ത്‌ ജൂബിലി സിനിമ വിട്ടു.

മറ്റുപല ബിസിനസുകളുമായി സജീവമായി. ഫിലിം ഔട്ട്‌ഡോര്‍ യൂണിറ്റ്‌ മാത്രമായിരുന്നു സിനിമാബന്ധം. ജൂബിലിയുടെ അമരക്കാരന്‍ ജോയ്‌ തോമസ്‌ ഇപ്പോള്‍ സിനിമാരംഗത്തേക്ക്‌ തിരിച്ചുവരാനുള്ള ആലോചനയിലാണ്‌.

ഒരുകാലത്ത്‌ മലയാള സിനിമയുടെ വിജയരഥം തിരിച്ച അദ്ദേഹത്തിന്റെ സിനിമാകഥകളിലൂടെയും കഷ്‌ടപ്പാടുകളിലൂടെയും തിരിച്ചുവരവിലൂടെയും ഒരു യാത്ര....

സിനിമയിലെത്തിയത്‌ ?

അന്നത്തെ ന്യൂ ജനറേഷന്‍ സിനിമകളുടെ സമയത്താണ്‌ ഞാന്‍ ഈ രംഗത്തേക്ക്‌ എത്തുന്നത്‌.

പ്രേംനസീര്‍, മധു തുടങ്ങിയ നടന്‍മാര്‍ പ്രായമായി പതിയെ പിന്‍വാങ്ങുന്ന സാഹചര്യത്തില്‍ പുതിയ ആളുകള്‍ വരണം എന്ന്‌ ജനം ആഗ്രഹിച്ച സമയത്താണ്‌ മമ്മൂട്ടി, ജയന്‍, ലാലു അലക്‌സ്, രതീഷ്‌, കൊച്ചിന്‍ ഹനീഫ, മോഹന്‍ലാല്‍ തുടങ്ങിയവരെയൊക്കെ കൊണ്ട്‌ ഞങ്ങളും വരുന്നത്‌.

ഈ ഫീല്‍ഡില്‍ എന്റെ ഗുരു സത്യജ്യോതി ഫിലിംസിന്റെ ഇ.കെ ത്യാഗരാജനാണ്‌. അദ്ദേഹമാണ്‌ ജൂബിലി എന്ന പേരിടാനും കാരണമായത്‌. പണ്ട്‌ ജൂബിലി മൂവീസ്‌ എന്നൊരു നിര്‍മ്മാണ കമ്പനിയുണ്ടായിരുന്നു. അതേപ്പറ്റി അദ്ദേഹം പലപ്പോഴും പറയുന്നത്‌ കേട്ടാണ്‌ ഈ പേരിനെക്കുറിച്ച്‌ ചിന്തിച്ചത്‌.

ഡിന്നി ഫിലിംസിന്റെ ബ്രാഞ്ച്‌ മാനേജരായിട്ടായിരുന്നു സിനിമയില്‍ എന്റെ തുടക്കം. ഫ്രീയായി സിനിമ കാണാം എന്ന ഉദ്ദേശ്യത്തോടെയാണ്‌ ഡിന്നി ഫിലിംസില്‍ കയറിയത്‌. പിന്നീട്‌ ജനറല്‍ മാനേജരായി.

അവിടെയിരുന്ന കാലയളവില്‍ സ്വന്തമായി ചിത്രങ്ങളെടുത്ത്‌ വിതരണം തുടങ്ങി. ജൂബിലി ഡിസ്‌ട്രിബ്യൂഷന്‍ കമ്പനി തുടങ്ങി. പിന്നെയാണ്‌ ജൂബിലി പ്രോഡക്ഷന്‍സിലൂടെ നിര്‍മ്മാണ രംഗത്തേക്കു കടന്നത്‌. 1995 വരെ സജീവമായിരുന്നു..

ജൂബിലിയുടെ ആദ്യ ചിത്രത്തെക്കുറിച്ച്‌?

ജൂബിലി 40 ചിത്രങ്ങള്‍ വിതരണം ചെയ്‌തു. 20 ചിത്രങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്‌യ്‌തു. ആ രാത്രിയാണ്‌ ആദ്യ ചിത്രം. മുംബൈയില്‍ നടന്ന ഒരു സംഭവത്തിന്റെ പത്രവാര്‍ത്ത കണ്ടപ്പോള്‍ ഇതൊരു സിനിമ യാക്കാമെന്ന്‌ തോന്നി.

തന്റെ കാമുകനെ അന്വേഷിച്ച്‌ പോവുന്ന പെണ്‍കുട്ടിയും, അവനെ കണ്ടെത്തിക്കഴിയുമ്പോള്‍ അ യാളൊരു ക്രിമിനലാണെന്ന്‌ അറിയുകയാണ്‌. സമാധാനത്തോടെ ജീവിച്ചിരുന്ന ഒരു കുടുംബത്തില്‍ ഒരു രാത്രി കൊണ്ടു സംഭവിക്കുന്ന മാറ്റമാണ്‌ സിനിമ കൈകാര്യം ചെയ്‌തത്‌.

കലൂര്‍ ഡെന്നീസ്‌ തിരക്കഥ എഴുതി, ജോഷി സംവിധാനം ചെയ്‌ത ആ രാത്രി വന്‍ വിജയമായി. ഇളയരാജയുടേതായിരുന്നു സംഗീതം. മമ്മൂട്ടിയും പൂര്‍ണിമാജയറാമുമായിരുന്നു നായികാനായകന്മാര്‍. മമ്മൂട്ടി, രതീഷ്‌ ഇവരുമൊക്കെയായുള്ള ബന്ധം ശക്‌തമാവുകയും ചെയ്‌തു.

ജൂബിലിയുടെ പേര്‌ ഉയര്‍ത്തിയ ചിത്രമാണല്ലോ ന്യൂഡല്‍ഹി?

ന്യൂഡല്‍ഹിയുടെ കഥ പൂര്‍ത്തിയായപ്പോഴേ ആരും കണ്ടിട്ടില്ലാത്ത ലൊക്കേഷനില്‍ ചെയ്യണമെന്ന്‌ തോന്നി. ആ സമയത്ത്‌ ഡല്‍ഹിയിലെ മലയാളി അസോസിയേഷന്‍ ജൂബിലി സിനിമകളുടെ ഫെസ്‌റ്റിവെല്‍ സംഘടിപ്പിച്ചു. പുതിയ ചിത്രത്തിലെ ടീമിനേയും കൊണ്ടാണ്‌ അന്ന്‌ ഡല്‍ഹിയില്‍ ചെന്നത്‌.

ആദ്യമായാണ്‌ ഡല്‍ഹി കാണുന്നത്‌. ആ നഗരത്തിന്റെ സൗന്ദര്യം എന്നെ ആകര്‍ഷിച്ചു. അവിടെവച്ച്‌ പുതിയ ചിത്രം ചെയ്യുന്നതിനെക്കുറിച്ച്‌ അസോസിയേഷന്‍ സെക്രട്ടറി കെ.എ നായരോട്‌ ചോദിച്ചു.

അവര്‍ പൂര്‍ണ്ണമായും പിന്‍തുണച്ചു. ഡല്‍ഹിയുടെ സൗന്ദര്യം മുഴുവന്‍ ഒപ്പിയെടുത്ത ചിത്രമാണ്‌ ന്യൂഡല്‍ഹി. ഇന്നും ന്യൂഡല്‍ഹിയുടെ പ്ര?ഡ്യൂസറെന്ന അംഗീകാരം വളരെ വലുതാണ്‌.

ഡെന്നീസ്‌ ജോസഫിന്റെ രചനയില്‍ ജോഷി സംവിധാനം ചെയ്‌ത സിനിമ മമ്മൂട്ടി എന്ന നടന്റെ താരപ്രഭാവം ഊട്ടിയുറപ്പിച്ച സിനിമയായിരുന്നു.

മുംബൈയില്‍ ഇന്ത്യന്‍ സിനിമയുടെ 100-ാം വര്‍ഷം ആഘോഷിക്കുന്ന ചടങ്ങില്‍വച്ച്‌ ഷോലെയുടെ സംവിധായകന്‍ ജി.പി സിപ്പിയെ കാണാനിടയായി.

ഞാന്‍ പേരുംപറഞ്ഞതും "ന്യൂഡല്‍ഹിയുടെ നിര്‍മാതാവല്ലേ, എനിക്കറിയാമെന്ന്‌" പറഞ്ഞു. വളരെ സന്തോഷം തോന്നി അപ്പോള്‍. ഹിന്ദിയടക്കമുള്ള ഭാഷകളില്‍ റീമേക്ക്‌ ചെയ്‌ത സിനിമയായിരുന്നു അത്‌.

ജോഷി, മമ്മൂട്ടി ഇവരുമൊക്കെയായുള്ള സൗഹൃദം..?

ഞാന്‍ വിതരണ കമ്പനിയില്‍ ജോലിചെയ്യുന്ന കാലം മുതല്‍ ജോഷിയെ അറിയാം. അദ്ദേഹത്തിന്‌ എന്നെ വലിയ കാര്യമായിരുന്നു. അവര്‍ക്ക്‌ അക്കാലത്ത്‌ വര്‍ക്കലയില്‍ തീയറ്ററുണ്ടായിരുന്നു.

എന്റെ ചിത്രങ്ങളൊക്കെ വളരെ പ്രാധാന്യത്തോടെ ആ തീയറ്ററില്‍ ഇടുമായിരുന്നു. അദ്ദേഹത്തിന്റെ അളിയനായിരുന്നു തീയറ്ററിന്റെ കാര്യങ്ങള്‍ നോക്കിയിരുന്നത്‌. അ ദ്ദേഹത്തെ കാണാന്‍ പോകുമ്പോഴെല്ലാം ജോഷിയേയും കാണും. അങ്ങനെ ആ സൗഹൃദം വളര്‍ന്നു.

മമ്മൂട്ടിയെ പക്ഷേ സിനിമയില്‍ വന്നുകഴിഞ്ഞാണ്‌ പരിചയം. ഷൂട്ടിംഗ്‌സമയത്തൊക്കെ വെക്കേഷനാണെങ്കില്‍ മമ്മൂട്ടി ഭാര്യയേയും മക്കളേയും ഒക്കെ കൊണ്ടുവരും. ഞാനും ഭാര്യ ലൈലയും മക്കളും അവരോടൊപ്പം ചേരും. ഞങ്ങളുടെയൊക്കെ മക്കള്‍ തമ്മില്‍ നല്ല ബന്ധമാണ്‌ ഇപ്പോഴും.

ശേഷം അടുത്തപേജില്‍ വായിക്കുക...

Advertisement
ഉത്തമ പങ്കാളിയെ തിരഞ്ഞെടുക്കാൻ കേരള മാട്രിമോണിയിൽ, രജിസ്ട്രേഷൻ സൗജന്യം!
Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
 • mangalam malayalam online newspaper

  നീന്താനുമുണ്ട്‌ ഒരു കാരണം

  കേരളത്തില്‍ സൗജന്യമായി നീന്തല്‍ പരിശീലിപ്പിക്കുന്ന എം.എസ്‌.ഹരിലാല്‍ തന്റെ ദീര്‍ഘകാലാനുഭവങ്ങളെക്കുറിച്ച്‌... നീന്തല്‍ വശമില്ലാതെയുള്ള മരണങ്ങളും,...

 • Lakshmi Ramakrishnan

  ലക്ഷ്‌മിയുടെ സ്വര്‍ഗ്ഗരാജ്യം

  ബിസ്സിനസ്സില്‍ മാത്രമല്ല അഭിനേത്രിയായും സംവിധായികയായും അവതാരകയായും തിള ങ്ങി നില്‍ക്കുന്ന ലക്ഷ്‌മി രാമകൃഷ്‌ണന്‍ ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യത്തിലൂടെ...

 • Jubily Joy Thomas, Jubilee Productions

  വിജയരഥത്തിലേറി ജൂബിലി വീണ്ടും...

  ജൂബിലി പ്ര?ഡക്ഷന്‍സ്‌ വീണ്ടും നിര്‍മ്മാണ രംഗത്തേക്ക്‌. ഒരു കാലത്ത്‌ ഹിറ്റ്‌ മലയാള സിനിമയുടെ പര്യായമായിരുന്നു ജൂബിലി. ജൂബിലിയുടെ അമരക്കാരന്‍ ജോയ്‌...

Back to Top