Ads by Google

സര്‍വ്വം സംഗീതമയം

ശില്‍പ ശിവ വേണുഗോപാല്‍

mangalam malayalam online newspaper

തെന്നിന്ത്യയിലെ പ്രശസ്‌തനായ കീബോഡ്‌ പ്ലെയര്‍ ബിജു പൗലോസ്‌- തന്റെ സംഗീതജീവിതത്തെക്കുറിച്ച്‌..

സംഗീതലോകത്തെ ഗായകരെയും സംഗീതസംവിധായകരെയും അറിയാത്തവരായി ആരുമുണ്ടാവില്ല. എന്നാല്‍ ഇതിനപ്പുറത്ത്‌ ഗാനങ്ങള്‍ക്ക്‌ സംഗീതം പകരുന്നവരെക്കുറിച്ച്‌ ആരും അധികം ശ്രദ്ധിക്കാറില്ല.

ഓരോ ഗാനങ്ങളുടെയും സംഗീത നിര്‍വഹണത്തില്‍ ഓര്‍ക്കസ്‌ട്ര ടീം വഹിക്കുന്ന പങ്ക്‌ വളരെ വലുതാണ്‌. നിരവധി പേര്‍ ഈ രംഗത്തേക്കെത്തുന്നുണ്ടെങ്കിലും പ്രശസ്‌തരായവര്‍ ചുരുക്കം.

എന്നാല്‍ സ്വന്തം കഴിവും ആത്മാര്‍ഥതയും ഒപ്പം ചേര്‍ത്ത്‌ തെന്നിന്ത്യന്‍ ലോകം മുഴുവന്‍ കീബോഡ്‌ വായിച്ച്‌ സംഗീതലോകത്ത്‌ ശ്രദ്ധേയനായ മലയാളി ബിജി പൗലോസ്‌. മലയാളത്തിലെ സവിധം എന്ന ചിത്രത്തില്‍ത്തുടങ്ങി തമിഴും തെലുങ്കും കന്നഡയും ഭാഷകള്‍ കീഴടക്കിയാണ്‌ ഇദ്ദേഹം കുതിക്കുന്നത്‌.

കുട്ടിക്കാലം മുതലേ സംഗീതം ഒപ്പമുണ്ടോ?

ചെറുപ്പം മുതലേ സംഗീതത്തിനോടായിരുന്നു താല്‌പര്യം. പഠിച്ചതും വളര്‍ന്നതുമൊക്കെ തിരുവനന്തപുരത്താണ്‌. തിരുവനന്തപുരം മോഡല്‍ ഹൈസ്‌കൂളില്‍ പഠിക്കുമ്പോഴാണ്‌ ഞാന്‍ മൃദംഗം പഠിച്ചു തുടങ്ങിയത്‌. അന്നെന്നെ മൃദംഗം പഠിപ്പിച്ചത്‌ കടനാട്‌ വി.കെ. ഗോപി സാര്‍ ആയിരുന്നു.

അദ്ദേഹം വീട്ടില്‍ വന്നാണ്‌ മൃദംഗം പഠിപ്പിച്ചിരുന്നത്‌. പത്താംക്ലാസില്‍ പഠിക്കുമ്പോള്‍ മൃദംഗവായനയ്‌ക്ക് സംസ്‌ഥാനതലത്തില്‍ ഞാന്‍ ഒന്നാമതായിരുന്നു. അതിന്‌ ശേഷമാണ്‌ കീബോഡിനോട്‌ താല്‌പര്യം തുടങ്ങിയത്‌.

കീബോഡ്‌ ഞാന്‍ ആരുടെയും അടുത്ത്‌ പോയി പഠിച്ചിട്ടില്ല. ഞാന്‍ സ്വയം പഠിച്ചെടുത്തതാണ്‌. ഇപ്പോള്‍ മൃദംഗത്തേക്കാള്‍ കൂടുതല്‍ വായിക്കുന്നത്‌ കീബോഡാണ്‌. ഈ രംഗത്തേയ്‌ക്കെത്താന്‍ എന്റെ കുടുംബത്തിന്റെ സപ്പോര്‍ട്ട്‌ വളരെ വലുതായിരുന്നു.

കുട്ടിക്കാലത്ത്‌ കീബോര്‍ഡ്‌ പഠിച്ചിരുന്നെങ്കിലും എനിക്ക്‌ സ്വന്തമായുണ്ടായിരുന്നത്‌ ഒരു ഹാര്‍മോണിയമായിരുന്നു. അന്നത്തെക്കാലത്ത്‌ കീബോഡ്‌ വാങ്ങാന്‍ ഒരുപാട്‌ പണം ആവശ്യമായിരുന്നു.

കുട്ടിക്കാലത്ത്‌ മൃദംഗം വായനക്കാരനായിരുന്ന ഞാന്‍ പില്‍ക്കാലത്ത്‌ കീബോഡ്‌ പ്ലെയര്‍ ആകുമെന്ന്‌ ആരും പ്രതീക്ഷിച്ചിരുന്നേയില്ല. ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു കീബോഡ്‌ പ്ലെയിംഗിലേക്കുള്ള കടന്നുവരവ്‌.

പ്രശസ്‌തര്‍ക്കൊപ്പം ഒരുപാട്‌ സ്‌റ്റേജ്‌ഷോകളില്‍ പങ്കെടുക്കാനുള്ള ഭാഗ്യമുണ്ടായല്ലോ?

ഞാന്‍ കോളജില്‍ പഠിക്കുന്ന സമയം മുതല്‍ ഒരുപാട്‌ സ്‌റ്റേജ്‌ ഷോകളില്‍ പങ്കെടുക്കുമായിരുന്നു. ഗായകന്‍ കെ.ജി.മാര്‍ക്കോസിന്റെ ഓര്‍ക്കസ്‌ട്രയിലൂടെയാണ്‌ ഞാന്‍ സ്‌റ്റേജ്‌ ഷോയില്‍ സജീവമാകുന്നത്‌.

കേരളത്തിലും വിദേശത്തുമായി അദ്ദേഹത്തോടൊപ്പം ഒരുപാട്‌ സ്‌റ്റേജ്‌ ഷോകളില്‍ ഞാന്‍ പങ്കെടുത്തു. അങ്ങനെ സ്വന്തമായി പ്രോഗ്രാമുകള്‍ ചെയ്‌ത്‌ ഞാനും ഒരു കീബോഡ്‌ സ്വന്തമാക്കി.അന്നത്തെക്കാലത്ത്‌ ഏറ്റവും ബെസ്‌റ്റായ കീബോര്‍ഡാണ്‌ ഞാന്‍ വാങ്ങിയത്‌.

സ്‌റ്റേജ്‌ ഷോകള്‍ ചെയ്‌താണ്‌ പതിയെ സിനിമയിലേക്ക്‌ അവസരം ലഭിക്കുന്നത്‌. അന്നെല്ലാം ചെന്നൈയില്‍ ചെന്നായിരുന്നു ഞാന്‍ ഓര്‍ക്കസ്‌ട്രാ വായിച്ചിരുന്നത്‌. മോഹന്‍ സിത്താരയ്‌ക്കും, രാജാമണി സാറിനും ജോണ്‍സര്‍ ചേട്ടനൊപ്പവും എനിക്കൊരുപാട്‌ അവസരങ്ങള്‍ ലഭിച്ചു.

ഒരിക്കല്‍ അപ്രതീക്ഷിതമായി ചെന്നൈയില്‍ എത്തിയപ്പോള്‍ എനിക്ക്‌ സംഗീതജ്‌ഞനായ ടി.വി. ഗോപാലകൃഷ്‌ണന്റെ സ്‌റ്റേജ്‌ പ്രോഗ്രാമില്‍ കീബോര്‍ഡ്‌ വായിക്കാന്‍ അവസരം ലഭിച്ചു. സാധാരണയായി അദ്ദേഹത്തിന്റെ ഷോയില്‍ കീബോര്‍ഡ്‌ വായിച്ചിരുന്നത്‌ മറ്റൊരാളായിരുന്നു.

നിര്‍ഭാഗ്യവശാല്‍ അന്ന്‌ അദ്ദേഹത്തിനെത്താന്‍ സാധിച്ചില്ല. കീബോര്‍ഡ്‌ വായിക്കാന്‍ അന്ന്‌ ഒരുപാട്‌ പേരെ ക്ഷണിച്ചെങ്കിലും ആരും തയാറായില്ല. എല്ലാവര്‍ക്കും ഭയമായിരുന്നു. ഇന്ത്യയൊട്ടാകെ അറിയപ്പെടുന്ന സംഗീതജ്‌ഞനാണ്‌ അദ്ദേഹം.

അത്രയും കഴിവുള്ളൊരു വ്യക്‌തിക്കൊപ്പം വേദി പങ്കിടുമ്പോള്‍ തന്റെ ഭാഗത്തുനിന്നും എന്തെങ്കിലും തെറ്റ്‌ സംഭവിക്കുമോ എന്ന പേടിയായിരുന്നുപലര്‍ക്കും. പിന്നീട്‌ ആ അവസരം എനിക്കു വന്നു.

കീബോഡിന്‌ മുമ്പ്‌ മൃദംഗം പഠിച്ചിരുന്നതിനാല്‍ ക്ലാസിക്കല്‍ സംഗീതം എനിക്ക്‌ വലിയ ബുദ്ധിമുട്ടായി തോന്നിയിരുന്നില്ല. അങ്ങനെ അദ്ദേഹത്തെ ഞാന്‍ കാണാന്‍ ചെന്നു. ഏതെങ്കിലും ഒരു ട്രാക്ക്‌ വായിക്കാന്‍ അദ്ദേഹം എന്നോട്‌ പറഞ്ഞു.

ഞാന്‍ വായിച്ച ട്രാക്ക്‌ അദ്ദേഹത്തിനൊരുപാട്‌ ഇഷ്‌ടമായി. ആ പ്രോഗ്രാം ഞങ്ങള്‍ പ്രതീക്ഷിച്ചതിലുമധികം ഹിറ്റായി. അതിനുശേഷം എന്നെ നാട്ടിലേക്ക്‌ തിരിച്ചയയ്‌ക്കാന്‍ അദ്ദേഹത്തിന്‌ മടിയായിരുന്നു.

അദ്ദേഹത്തിന്റെ നിര്‍ബന്ധപ്രകാരം തിരുവനന്തപുരത്തുനിന്നും ചെന്നൈയിലേക്ക്‌ ഞാന്‍ താമസം മാറ്റി. പിന്നീടുള്ള അദ്ദേഹത്തിന്റെ എല്ലാ ഷോയിലും ഞാനൊരു സ്‌ഥിരസാന്നിധ്യമായി മാറി.

ശേഷം അടുത്തപേജില്‍ വായിക്കുക...

Advertisement
ഉത്തമ പങ്കാളിയെ തിരഞ്ഞെടുക്കാൻ കേരള മാട്രിമോണിയിൽ, രജിസ്ട്രേഷൻ സൗജന്യം!
Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
 • mangalam malayalam online newspaper

  നീന്താനുമുണ്ട്‌ ഒരു കാരണം

  കേരളത്തില്‍ സൗജന്യമായി നീന്തല്‍ പരിശീലിപ്പിക്കുന്ന എം.എസ്‌.ഹരിലാല്‍ തന്റെ ദീര്‍ഘകാലാനുഭവങ്ങളെക്കുറിച്ച്‌... നീന്തല്‍ വശമില്ലാതെയുള്ള മരണങ്ങളും,...

 • Lakshmi Ramakrishnan

  ലക്ഷ്‌മിയുടെ സ്വര്‍ഗ്ഗരാജ്യം

  ബിസ്സിനസ്സില്‍ മാത്രമല്ല അഭിനേത്രിയായും സംവിധായികയായും അവതാരകയായും തിള ങ്ങി നില്‍ക്കുന്ന ലക്ഷ്‌മി രാമകൃഷ്‌ണന്‍ ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യത്തിലൂടെ...

 • Jubily Joy Thomas, Jubilee Productions

  വിജയരഥത്തിലേറി ജൂബിലി വീണ്ടും...

  ജൂബിലി പ്ര?ഡക്ഷന്‍സ്‌ വീണ്ടും നിര്‍മ്മാണ രംഗത്തേക്ക്‌. ഒരു കാലത്ത്‌ ഹിറ്റ്‌ മലയാള സിനിമയുടെ പര്യായമായിരുന്നു ജൂബിലി. ജൂബിലിയുടെ അമരക്കാരന്‍ ജോയ്‌...

Back to Top