Ads by Google

"ഒരു പാവം വൈഗയാണു ഞാന്‍ " വിമലാ രാമന്‍

ലക്ഷ്‌മി ബിനീഷ്‌

 1. Vimala Raman

ജനിച്ചു വളര്‍ന്നത്‌ സിഡ്‌നിയില്‍, അഭിനയത്തിന്‌ ഭാഷ ഒരു പ്രശ്‌നമായിരുന്നില്ലേ?

ടൈമില്‍ അഭിനയിക്കുമ്പോള്‍ ഭയങ്കര ടെന്‍ഷനായിരുന്നു. പക്ഷേ അണിയറ പ്രവര്‍ത്തകരും സഹതാരങ്ങളും പൂര്‍ണ്ണ പിന്തുണ തന്നു. മലയാളം കേട്ടാല്‍ മനസ്സിലാകുമെങ്കിലും എനിക്കത്‌ തികച്ചും അന്യമായിരുന്നു.

മലയാള സിനിമാപ്രേക്ഷകര്‍ പക്ഷേ എന്നെ ഒരിക്കലും മറ്റൊരു നാട്ടുകാരിയായി കണ്ടിട്ടില്ല. അതായിരുന്നു എന്റെ വിജയവും. ഇത്ര നാള്‍ കഴിഞ്ഞിട്ടും ആ സ്‌നേഹം അങ്ങനെ തന്നെ തുടരുന്നതില്‍ വലിയ സന്തോഷമുണ്ട്‌.

അഭിനയം നൃത്തത്തെയും പഠനത്തെയും ബാധിച്ചിരുന്നോ?

ഒരിക്കലുമില്ല നൃത്തം എന്റെ ജീവനാണ്‌, അഭിനയം പാഷനും. ഒന്നും ഒന്നിനും പകരം വയ്‌ക്കാനാകില്ല. ഭരതനാട്യത്തില്‍ പുതുമകള്‍ കണ്ടെത്തി ഫ്യൂഷന്‍ രീതിയില്‍ ഇപ്പോഴും അവതരിപ്പിക്കുന്നുണ്ട്‌.

ക്ലാസിക്കലിനൊപ്പം വെസ്‌റ്റേണ്‍ സ്‌റ്റെലും ചെയ്യുന്നു. ഓസ്‌ട്രേലിയന്‍ ഇന്ത്യന്‍സ്‌ എന്ന ട്രൂപ്പിലൂടെ അന്തര്‍ദേശീയമായി പ്രോഗ്രാമുകള്‍ നടത്തുന്നു.

സിഡ്‌നി ഒളിമ്പിക്‌സിന്റെ ഓപ്പണിംഗ്‌ സെറിമണിയിലും, ഇന്ത്യയിലെ പ്രമുഖ നര്‍ത്തകനായ സി.വി ചന്ദ്രശേഖറിനൊപ്പം ക്രീഡ എന്ന നൃത്തരൂപവുമൊക്കെ ചെയ്‌തു. നൃത്തത്തിനും അഭിനയത്തിനുമൊപ്പം പഠനത്തെയും ഒപ്പം കൂട്ടി.

തിരക്കിനിടയിലും ന്യൂ സൗത്ത്‌ വെയില്‍സ്‌ യൂണിവേഴ്‌സിറ്റിയില്‍ നിന്ന്‌ ഇന്‍ഫോര്‍മേഷന്‍ സിസ്‌റ്റത്തില്‍ ബിരുദമെടുത്തു. എല്ലാം ഒരുമിച്ച്‌ മാനേജ്‌ ചെയ്യാനുള്ള ആത്മവിശ്വാസവും കരുത്തും കുടുംബം തരുന്നുണ്ട്‌.

പഴയതിലും സുന്ദരിയായിട്ടുണ്ടല്ലോ?

അതെയോ....ലൊക്കേഷനിലെത്തിയപ്പോള്‍ പലരുമത്‌ നേരിട്ട്‌ പറഞ്ഞു. "യു ലുക്ക്‌ സോ ഹോട്ട്‌, സ്‌മാര്‍ട്ട്‌ ആന്റ്‌ ബ്യൂട്ടിഫുള്‍" എന്ന്‌.

ഇത്ര വര്‍ഷം കഴിഞ്ഞിട്ടും അഴകളവ്‌ സൂക്ഷിക്കാനാവുന്നതിന്‌ ഒരുപക്ഷേ നൃത്തമായിരിക്കും കാരണം. വ്യായാമവും ഡയറ്റിംഗുമൊക്കെ അതിനൊപ്പമുണ്ട്‌. നൃത്തത്തില്‍ പുതിയ രീതികള്‍ പരീക്ഷിക്കുമ്പോള്‍ മനസ്സും ചെറുപ്പമാകും.

തിരക്കിനിടയിലും ജീവിതവും നന്നായി ആസ്വദിക്കാനാവുന്നു. എനിക്കേറെയിഷ്‌ടമുള്ള അഭിനയവും ജീവിതസപര്യയായ നൃത്തവും ഒരുമിച്ച്‌ കൊണ്ടുപോകാന്‍ കഴിയുന്നതും സൗന്ദര്യത്തിന്‌ ഒരു കാരണമാകാം. മനസ്സു നിറഞ്ഞ്‌ ചിരിക്കാനാവുമെങ്കില്‍ തന്നെ എല്ലാം ശരിയാകും. എല്ലാം ഈശ്വരാനുഗ്രഹം.

ജീവിതപങ്കാളിയെക്കുറിച്ച്‌?

പ്രത്യേകിച്ച്‌ നിര്‍ബന്ധങ്ങളൊന്നുമില്ല. എന്നെ പൂര്‍ണ്ണമായി പിന്തുണയ്‌ക്കുന്ന ഒരാളാവണമെന്ന നിബന്ധന മാത്രമാണുള്ളത്‌. എല്ലാത്തിനും എതിരു പറയുന്ന, ഇഷ്‌ടങ്ങള്‍ക്ക്‌ വിലങ്ങു തടിയാകുന്ന ഒരാള്‍ ആകരുതെന്നുണ്ട്‌.

സിനിമയില്‍ നിന്ന്‌ വേണമെന്ന നിര്‍ബന്ധമൊന്നുമില്ല. സത്യത്തില്‍ അതിനെക്കുറിച്ച്‌ സീരിയസ്സായി ആലോചിച്ചു തുടങ്ങിയിട്ടില്ല. എന്നു കരുതി വിവാഹം കഴിക്കില്ല എന്നൊന്നുമില്ല.

അത്‌ ജീവിതത്തില്‍ ആവശ്യമാണെന്നു വിശ്വസിക്കുന്ന ആളു തന്നെയാണ്‌ ഞാന്‍. ഇനിയും സമയമുണ്ടല്ലോ, ഇപ്പോള്‍ മനസ്സില്‍ നൃത്തവും അഭിനയവും മാത്രം...

മനസ്സില്‍ ബാക്കി വച്ച ചുവടുകള്‍?

അങ്ങനെ വലിയ ആഗ്രഹങ്ങളൊന്നുമില്ല. ഒപ്പത്തില്‍ അഭിനയിക്കാനെത്തിയ ശേഷം നൃത്തത്തില്‍ ചെറിയൊരു ഗ്യാപ്പ്‌ വന്നു. അതു പക്ഷേ വലിയ പ്രശ്‌നമാവില്ല. പുതിയ ആളുകള്‍ക്ക്‌ മുന്നില്‍ പുതിയ നൃത്ത പരീക്ഷണങ്ങള്‍ നടത്തുന്നതാണ്‌ ഇപ്പോഴത്തെ വെല്ലുവിളി.

ആ വെല്ലുവിളി, നിറഞ്ഞ മനസ്സോടെ സ്വീകരിക്കാനാവുന്നുണ്ട്‌. സിനിമയും നൃത്തവും പിന്നെ എല്ലാമെല്ലാമായ എന്റെ കുടുംബവും... അതു തന്നെയാണ്‌ എന്നിലെ എന്റെ ശക്‌തി...

Advertisement
ഉത്തമ പങ്കാളിയെ തിരഞ്ഞെടുക്കാൻ കേരള മാട്രിമോണിയിൽ, രജിസ്ട്രേഷൻ സൗജന്യം!
Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
 • Vimala Raman

  "ഒരു പാവം വൈഗയാണു ഞാന്‍ " വിമലാ രാമന്‍

  ടൈമിലൂടെ മലയാള സിനിമയിലെത്തിയ വിമലാ രാമന്‍ ചെറിയൊരു ഇടവേളയ്‌ക്കു ശേഷം പ്രിയദര്‍ശന്‍ - മോഹന്‍ലാല്‍ കൂട്ടുകെട്ടിന്റെ ഒപ്പം എന്ന സിനിമയിലൂടെ വീണ്ടും...

 • Vaikom Vijayalakshmi

  കാത്തിരിപ്പിന്റെ നിമിഷങ്ങള്‍...

  കാഴ്‌ചയെ സ്വപ്‌നം കണ്ടിരിക്കുന്ന പൈങ്കിളിയാണ്‌ വിജയലക്ഷ്‌മി... നിറപ്പകിട്ടുള്ള ഈ സ്വപ്‌നലോകത്തിലേക്കും പുതിയൊരു ജീവിതത്തിനായും കാത്തിരിക്കുന്ന...

 • Parvathy Jayaram

  അശ്വതി നക്ഷത്രം

  താരാപഥത്തില്‍ അശ്വതി പാര്‍വ്വതിയായി മിന്നിത്തിളങ്ങിയിട്ട്‌ 30 വര്‍ഷം. ജയറാമിന്റെ പ്രിയപ്പെട്ട അശ്വതിയായി, കാളിദാസന്റേയും മാളവികയുടേയും അമ്മയായി,...

Back to Top