Ads by Google

"ഒരു പാവം വൈഗയാണു ഞാന്‍ " വിമലാ രാമന്‍

ലക്ഷ്‌മി ബിനീഷ്‌

 1. Vimala Raman
Vimala Raman

ടൈമിലൂടെ മലയാള സിനിമയിലെത്തിയ വിമലാ രാമന്‍ ചെറിയൊരു ഇടവേളയ്‌ക്കു ശേഷം പ്രിയദര്‍ശന്‍ - മോഹന്‍ലാല്‍ കൂട്ടുകെട്ടിന്റെ ഒപ്പം എന്ന സിനിമയിലൂടെ വീണ്ടും മലയാള സിനിമാപ്രേക്ഷകര്‍ക്കു മുന്നിലെത്തുന്നു...

"ഒരു പാവം വൈഗയാണു ഞാന്‍ " ഈ ഗാനത്തിലൂടെ മലയാള മനസ്സിലേക്ക്‌ ചേക്കേറിയ വിമലാ രാമന്‍ പിന്നീട്‌ മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവര്‍ക്കൊപ്പം നായികാവേഷത്തില്‍ തിളങ്ങി.

ഒരേ സമയം തമിഴ്‌, മലയാളം, തെലുങ്ക്‌, കന്നഡ എന്നിവയ്‌ക്കു പുറമേ ഡാം 999 ലൂടെ എന്ന ഇംഗ്ലീഷിലും മുംബൈ മിററിലൂടെ ഹിന്ദിയിലും വിമല സജീവ സാന്നിധ്യമായി.

തിരക്കേറിയ അഭിനയജീവിതത്തിനിടയില്‍ മലയാള സിനിമയില്‍ നിന്ന്‌ ബ്രേക്ക്‌ എടുത്തെങ്കിലും ഒപ്പം എന്ന സിനിമയിലൂടെ വീണ്ടും മലയാളത്തിലേക്കെത്തുന്ന വിമലയ്‌ക്കൊപ്പം അല്‍പ്പനേരം...

ഒപ്പത്തിലൂടെയുള്ള തിരിച്ചുവരവ്‌ ?

ആകസ്‌മികമെങ്കിലും വളരെ സന്തോഷമുള്ള ഓഫറായിരുന്നു ഇത്‌. ലാലേട്ടന്‍, പ്രിയന്‍ സാര്‍ എന്നിവരുടെ സിനിമയില്‍ നായികാവേഷം ചെയ്യാനാവുന്നത്‌ വലിയൊരു ഭാഗ്യമാണ്‌.

അന്യഭാഷാ അഭിനേത്രിയായിട്ടും ഇവിടുത്തെ പ്രേക്ഷകര്‍ എന്നെ രണ്ടു കൈയും നീട്ടി സ്വീകരിച്ചതാണ്‌. ഇത്ര വര്‍ഷം കഴിഞ്ഞിട്ടും ആ സ്‌നേഹം മങ്ങാതെ മായാതെ അവരുടെ മനസ്സിലുണ്ടെന്നറിഞ്ഞത്‌ ഈ ലൊക്കേഷനില്‍ വച്ചാണ്‌. വളരെ പ്രാധാന്യമുള്ള, എനിക്കേറെ പ്രതീക്ഷയുള്ള ഒരു കഥാപാത്രമാണ്‌ ഒപ്പത്തിലേത്‌.

ലാല്‍ - പ്രിയന്‍കൂട്ടുകെട്ടിന്റെ ഭാഗമായപ്പോള്‍..?

എട്ടു വര്‍ഷത്തിനു ശേഷമാണ്‌ ലാലേട്ടനൊപ്പം സിനിമ ചെയ്യുന്നത്‌. പക്ഷേ ആ നീണ്ട ഇടവേളയുടെ യാതൊരു മാറ്റവും വ്യക്‌തി എന്ന നിലയില്‍ ലാലേട്ടനില്‍ കണ്ടില്ല.

കഥാപാത്രത്തിന്റെ മികവിനു വേണ്ടി എന്തു കഷ്‌ടപ്പാടും സഹിക്കുന്ന ലാലേട്ടനില്‍ നിന്ന്‌ അഭിനേത്രിയെന്ന നിലയില്‍ ഒരുപാട്‌ പഠിക്കാന്‍ അന്നുമിന്നും കഴിഞ്ഞിട്ടുണ്ട്‌.

വളരെ ഫ്രണ്ട്‌ലി അന്തരീക്ഷമായിരുന്നു ഒപ്പത്തിന്റേത്‌. പ്രിയന്‍ സാറിനെക്കുറിച്ചാണെങ്കില്‍, ഒരു സിനിമയ്‌ക്കും കഥാപാത്രത്തിനും ആവശ്യമായത്‌ എന്തെന്ന്‌ അദ്ദേഹത്തിന്‌ നന്നായിട്ടറിയാം.

ഓരോ സീനിനെക്കുറിച്ചും വളരെ ആഴത്തില്‍ ചിന്തിക്കും. എന്റെ കഥാപാത്രത്തില്‍ നിന്ന്‌ പ്രേക്ഷകര്‍ എന്താണിഷ്‌ടപ്പെടുന്നതെന്ന്‌ അദ്ദേഹത്തിനറിയാം. അതു നല്ല രീതിയില്‍ പറഞ്ഞു തരുന്നത്‌ കൊണ്ട്‌ വളരെ കംഫര്‍ട്ടായി അഭിനയിക്കാന്‍ കഴിയും.

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ട്‌ എന്നു പറയുമ്പോള്‍ തന്നെ പ്രേക്ഷകര്‍ക്ക്‌ ആവേശമാണ്‌. അതിലൊരു ഭാഗമാകാന്‍ കഴിഞ്ഞതു തന്നെ വലിയ കാര്യം.

കലാവാസന ചെറുപ്പം മുതലുണ്ടായിരുന്നോ?

അച്‌ഛന്‍ പട്ടാഭിരാമന്റെയും അമ്മ ശാന്താ രാമന്റെയും കുടുംബവേര്‌ ദക്ഷിണേന്ത്യയിലാണെങ്കിലും ഞാനും ചേട്ടനും ജനിച്ചു വളര്‍ന്നത്‌ സിഡ്‌നിയിലാണ്‌. ചെറുപ്പം മുതല്‍ വേദികളെ ഞാന്‍ ഇഷ്‌ടപ്പെട്ടു.

നാലു വയസ്സുള്ളപ്പോള്‍ പുരാണനാടകത്തില്‍ സുബ്രഹ്‌മണ്യന്റെ വേഷം ധരിച്ചായിരുന്നു അരങ്ങേറ്റം. പിന്നീടിങ്ങോട്ട്‌ നൃത്തവും അഭിനയവുമൊക്കെയായി വേദികളില്‍ സജീവമായി.

അഞ്ചു വയസ്സു മുതല്‍ നൃത്തം പഠിച്ചു തുടങ്ങി. ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ നടനാലയ ഡാന്‍സ്‌ അക്കാദമിയില്‍ ജയലക്ഷ്‌മി കണ്ടിയയുടെ കീഴില്‍ നൃത്തം പഠിച്ചു. കലാക്ഷേത്ര മാതൃകയിലുള്ള ഭരതനാട്യമാണ്‌ എനിക്കേറെ പ്രിയപ്പെട്ടത്‌. നൃത്തവുമായി അന്നു തുടങ്ങിയ ബന്ധം ഇന്നും നിലനില്‍ക്കുന്നു.

പ്രീഡിഗ്രി കാലഘട്ടത്തിലാണ്‌ മോഡലിംഗിലേക്ക്‌ തിരിയുന്നത്‌. അച്‌ഛനും അമ്മയും ചേട്ടനും പൂര്‍ണ്ണ പിന്തുണയോടെ കൂടെ നിന്നപ്പോള്‍ മറ്റൊന്നും ആലോചിക്കേണ്ടി വന്നില്ല. 2004 ല്‍ മിസ്‌ ഇന്ത്യ ഓസ്‌ട്രേലിയ സൈബര്‍ക്യൂന്‍ ടൈറ്റില്‍ നേടി. അതാണ്‌ വെള്ളിത്തിരയ്‌ക്കു മുന്നിലെത്താനുള്ള ഒരു കാരണമായത്‌.

തികച്ചും ആകസ്‌മികം, അല്ലേ?

അതെ. മോഡലിംഗ്‌ കാലഘട്ടത്തില്‍ തന്നെ ഒരുപാട്‌ ടി.വി പരിപാടികളിലേക്ക്‌ ഓഫര്‍ വന്നു. ജയാ ടിവിയിലെ സിലങ്കൈയൊലി എന്ന ഡാന്‍സ്‌ പ്രോഗ്രാമാണ്‌ ഞാനും പ്രേക്ഷകരുമായുള്ള അടുപ്പം കൂട്ടുന്നത്‌.

സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു കുടുംബമായിരുന്നു എന്റേത്‌. എന്നിട്ടും കെ. ബാലചന്ദ്രര്‍ സാറിന്റെ ഒരു ഓഫര്‍ വന്നപ്പോള്‍ ആരും എതിര്‍പ്പ്‌ പറഞ്ഞില്ലെന്നു മാത്രമല്ല, പിന്തുണയും തന്നു.

അങ്ങനെ പൊയ്‌ എന്ന സിനിമയിലൂടെ സിനിമാലോകത്തേക്കെത്തി. അതിനു ശേഷം തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഷാജി കൈലാസ്‌ സാറിന്റെ ടൈം എന്ന സിനിമയിലൂടെ മലയാള സിനിമാപ്രേക്ഷകരും എന്നെ രണ്ടു കൈയും നീട്ടി സ്വീകരിച്ചു. ഒട്ടു മിക്ക ദക്ഷിണേന്ത്യന്‍ സിനിമകളിലും ബോളിവുഡ്‌ ഹോളിവുഡ്‌ സിനിമകളിലും തിരക്കായി.

ശേഷം അടുത്തപേജില്‍ വായിക്കുക...

Advertisement
ഉത്തമ പങ്കാളിയെ തിരഞ്ഞെടുക്കാൻ കേരള മാട്രിമോണിയിൽ, രജിസ്ട്രേഷൻ സൗജന്യം!
Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
 • Vimala Raman

  "ഒരു പാവം വൈഗയാണു ഞാന്‍ " വിമലാ രാമന്‍

  ടൈമിലൂടെ മലയാള സിനിമയിലെത്തിയ വിമലാ രാമന്‍ ചെറിയൊരു ഇടവേളയ്‌ക്കു ശേഷം പ്രിയദര്‍ശന്‍ - മോഹന്‍ലാല്‍ കൂട്ടുകെട്ടിന്റെ ഒപ്പം എന്ന സിനിമയിലൂടെ വീണ്ടും...

 • Vaikom Vijayalakshmi

  കാത്തിരിപ്പിന്റെ നിമിഷങ്ങള്‍...

  കാഴ്‌ചയെ സ്വപ്‌നം കണ്ടിരിക്കുന്ന പൈങ്കിളിയാണ്‌ വിജയലക്ഷ്‌മി... നിറപ്പകിട്ടുള്ള ഈ സ്വപ്‌നലോകത്തിലേക്കും പുതിയൊരു ജീവിതത്തിനായും കാത്തിരിക്കുന്ന...

 • Parvathy Jayaram

  അശ്വതി നക്ഷത്രം

  താരാപഥത്തില്‍ അശ്വതി പാര്‍വ്വതിയായി മിന്നിത്തിളങ്ങിയിട്ട്‌ 30 വര്‍ഷം. ജയറാമിന്റെ പ്രിയപ്പെട്ട അശ്വതിയായി, കാളിദാസന്റേയും മാളവികയുടേയും അമ്മയായി,...

Back to Top