Ads by Google

എന്ന്‌ സ്വന്തം കുട്ടിമണി

ശില്‍പ ശിവ വേണുഗോപാല്‍

 1. Bhagyadevatha
 2. Serial Actress
 3. Sree Laya
Serial Actress, Bhagyadevatha, Sree Laya

മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ കുട്ടിമണി. കുട്ടിമണിയെ വെള്ളിത്തിരയിലേക്കെത്തിച്ച ലയ ജോസിന്റെ വിശേഷങ്ങളിലേക്ക്‌്...

കണ്‍മണിയിലൂടെയും ഭാഗ്യദേവതയിലൂടെയും പ്രേക്ഷകശ്രദ്ധ നേടിയ താരമാണ്‌ ലയ ജോസ്‌. ഇത്രയും നാള്‍ മലയാളികള്‍ കണ്ട നായികാകഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്‌തയാവുകാണ്‌ ലയ.

താര ജാഡയൊട്ടുമില്ലാതെ ഒരു സുഹൃത്തിനോടെന്ന പോലെയുള്ള ലയയുടെ സംസാരം ആരെയും അത്ഭുതപ്പെടുത്തുന്നതാണ്‌. സീരിയല്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട കുട്ടിമണി തന്റെ കൊച്ചുകൊച്ചുവിശേഷങ്ങളിലേക്ക്‌...

കലാപാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നാണല്ലോ വരവ്‌.?

അതെ. പാരമ്പര്യമായി കലയുമായി ബന്ധമുള്ള കുടുംബമാണെന്റേത്‌. അച്‌ഛന്‍ ജോസിന്‌ കണ്ണൂര്‍ ഗാന്ധാര എന്നൊരു നാടകട്രൂപ്പ്‌ ഉണ്ടായിരുന്നു. നാടകം കാണാനും അഭിനയിക്കാനുമെല്ലാം അന്നുമുതലെനിക്ക്‌ ഇഷ്‌ടമായിരുന്നു.

ചെറിയ ചെറിയ വേഷങ്ങളും ഞാനതില്‍ ചെയ്‌തിരുന്നു. ഇപ്പോഴുമെനിക്ക്‌ ഓര്‍മ്മയുണ്ട്‌ ഞാനാദ്യമായി അഭിനയിച്ചത്‌ ഒരു മാലാഖക്കുഞ്ഞായാണ്‌. സ്‌കൂളില്‍ പഠിക്കുമ്പോഴും എനിക്ക്‌ ഡാന്‍സ്‌ ചെയ്യാനും പാട്ട്‌ പാടാനുമെല്ലാം വളരെ ഇഷ്‌ടമായിരുന്നു.

പിന്നീട്‌ പഠനത്തിലാണ്‌ ഞാന്‍ കൂടുതല്‍ ശ്രദ്ധിച്ചത്‌. പ്ലസ്‌ ടു കഴിഞ്ഞപ്പോള്‍ ബി.എസ്‌.സി.നേഴ്‌സിംഗ്‌ പഠിച്ചു. അതേ സമയത്ത്‌ തന്നെ എന്റെ അനിയത്തി ശ്രുതിലക്ഷ്‌മി സിനിമയിലേക്കെത്തിയിരുന്നു. എന്റെ അമ്മ ലിസി ജോസ്‌ സിനിമയില്‍ ആദ്യം മുതലേ സജീവമാണ്‌.

കഥാപാത്രങ്ങളെല്ലാം വ്യത്യസ്‌തതയുള്ളതാണ്‌. കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതില്‍ ശ്രദ്ധിക്കാറുണ്ടോ ?

ഇല്ല. വ്യത്യസ്‌തതയുള്ള കഥാപാത്രങ്ങളാണെനിക്ക്‌ ലഭിക്കുന്നതെങ്കിലും കഥാപാത്രങ്ങള്‍ തെരഞ്ഞടുക്കുന്നതില്‍ ഞാന്‍ പ്രത്യേകശ്രദ്ധയൊന്നും കൊടുക്കാറില്ല. എനിക്ക്‌ ലഭിക്കുന്ന കഥാപാത്രങ്ങളെ പരമാവധി മികച്ചരീതിയിലേക്കെത്തിക്കാനാണ്‌ ഞാന്‍ ശ്രമിക്കാറ്‌.

ഞാനാദ്യമായി ചെയ്‌ത കണ്‍മണിയെന്ന കഥാപാത്രം മുതല്‍ ഇപ്പോഴെത്തി നില്‍ക്കുന്ന കുട്ടിമണി വരെ തികച്ചും വ്യത്യസ്‌തങ്ങളായ കഥാപാത്രങ്ങളാണ്‌. എനിക്കിഷ്‌ടപ്പെട്ട കഥാപാത്രങ്ങള്‍ മാത്രമേ ഞാന്‍ ചെയ്യുകയുള്ളൂ എന്നുള്ള വാശിയൊന്നും എനിക്കില്ല.

അങ്ങനെ വാശി പിടിക്കുന്നതുകൊണ്ട്‌ ഒരു പ്രയോജനവുമില്ല. ലഭിക്കുന്നതെല്ലാം മികച്ച കഥാപാത്രങ്ങളാണ്‌്. അതിലെനിക്കൊരുപാട്‌ സന്തോഷമുണ്ട്‌. സിനിമയില്‍ ഒരുപാട്‌ വ്യത്യസ്‌തങ്ങളായ കഥാപാത്രങ്ങള്‍ ലഭിക്കും.

എന്നാല്‍ സീരിയലിലെ നായികാകഥാപാത്രം എന്നുപറയുമ്പോള്‍ ഏകദേശം ഒരേതലത്തിലുള്ള കഥാപാത്രങ്ങളാണ്‌. ആ ഒരു ശൈലിയില്‍ നിന്നും കുട്ടിമണി വളരെ വ്യത്യസ്‌തയാണ്‌.

മൂന്നുമണിയിലെ കുട്ടിമണി വെല്ലൂവിളിയുയര്‍ത്തിയ കഥാപാത്രമായിരുന്നില്ലേ ?

തീര്‍ച്ചയായും. കുട്ടിമണിയെന്ന കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ വളരെയധികം ശ്രദ്ധ കൊടുക്കണം. സാധാരണ പെണ്‍കുട്ടികളെപ്പോലെയല്ല അവള്‍. അല്‌പം ബുദ്ധിക്കുറവുള്ള കുട്ടിയാണ്‌.

കുട്ടിമണിയെന്ന പെണ്‍കുട്ടിയുടെ ഓരോ ചലനങ്ങളും സംസാരവും പെരുമാറ്റവും അത്തരത്തിലുള്ള ഒന്നാണ്‌. എവിടെയെങ്കിലുമൊന്ന്‌ പാളിപ്പോയാല്‍ അത്‌ സീരിയല ിന്റെ ഗതിയെത്തന്നെ ബാധിക്കും.

അതുകൊണ്ട്‌ തന്നെ വളരെയധികം ശ്രദ്ധിച്ചാണ്‌ ഞാന്‍ ആ കഥാപാത്രം ചെയ്യുന്നത്‌. ്‌ ഇതുവരെയാരും കുട്ടിമണി മോശമായി എന്ന്‌ പറഞ്ഞിട്ടില്ല. എല്ലാവരും ചോദിക്കുന്നത്‌ എങ്ങനെ ഇത്രയും നന്നാക്കി ഈ കഥാപാത്രത്തെ ചെയ്യുന്നത്‌ എന്നാണ്‌.

പലരും പറയുന്നത്‌ ഞങ്ങള്‍ കുട്ടിമണിയെന്ന കഥാപാത്രത്തെ വളരെയധികം ശ്രദ്ധിക്കാറുണ്ട്‌. എവിടെയെങ്കിലുമൊരു തെറ്റ്‌ കണ്ടെത്താന്‍ ശ്രമിക്കാറുണ്ട്‌. പക്ഷേ ഇതുവരെയതിന്‌ സാധിച്ചിട്ടില്ല.

പ്രത്യേക തയ്യാറെടുപ്പുകള്‍ മൂന്നുമണിക്കായി നടത്തിയോ ?

ഇല്ല. ഞാനങ്ങനെ കഥാപാത്രങ്ങള്‍ക്കുവേണ്ടിയൊരു ഹോംവര്‍ക്കൊന്നും നടത്താറില്ല. എന്റെ ഭാഗം നന്നാക്കാന്‍ ഞാനെപ്പോഴും ശ്രദ്ധിക്കാറുണ്ട്‌. പിന്നെ ബാക്കിയെല്ലാം ദൈവത്തിന്റെ അനുഗ്രഹം.

താന്‍ പാതി ദൈവം പാതി എന്നാണല്ലോ. ഞാന്‍ അങ്ങനെ വിശ്വസിക്കുന്നൊരു വ്യക്‌തിയാണ്‌. പിന്നെ ഞാന്‍ അഭിനയിച്ച്‌ കഴിഞ്ഞതിനുശേഷമെനിക്ക്‌ തോന്നാറുള്ളത്‌ കുറച്ചുകൂടി നന്നാക്കാമായിരുന്നുവെന്നാണ്‌.

സീന്‍ കാണുമ്പോള്‍ നന്നായിട്ടുണ്ടെന്ന്‌ തോന്നാറുണ്ട്‌. എല്ലാം ഒരനുഗ്രഹമാണ്‌. പലരുടെയും പ്രാര്‍ത്ഥനയാണ്‌. എവിടെയെങ്കിലും കുട്ടിമണിയെപ്പോലൊരു പെണ്‍കുട്ടി ഇത്‌ കാണുന്നുണ്ടാവും. ഒരുപക്ഷേ ഇത്രയും നന്നായെനിക്ക്‌ ചെയ്യാന്‍ കഴിയുന്നതവളുടെ പ്രാര്‍ത്ഥന കാരണമാവാം.

ശേഷം അടുത്തപേജില്‍ വായിക്കുക...

Advertisement
ഉത്തമ പങ്കാളിയെ തിരഞ്ഞെടുക്കാൻ കേരള മാട്രിമോണിയിൽ, രജിസ്ട്രേഷൻ സൗജന്യം!
Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
 • Vimala Raman

  "ഒരു പാവം വൈഗയാണു ഞാന്‍ " വിമലാ രാമന്‍

  ടൈമിലൂടെ മലയാള സിനിമയിലെത്തിയ വിമലാ രാമന്‍ ചെറിയൊരു ഇടവേളയ്‌ക്കു ശേഷം പ്രിയദര്‍ശന്‍ - മോഹന്‍ലാല്‍ കൂട്ടുകെട്ടിന്റെ ഒപ്പം എന്ന സിനിമയിലൂടെ വീണ്ടും...

 • Vaikom Vijayalakshmi

  കാത്തിരിപ്പിന്റെ നിമിഷങ്ങള്‍...

  കാഴ്‌ചയെ സ്വപ്‌നം കണ്ടിരിക്കുന്ന പൈങ്കിളിയാണ്‌ വിജയലക്ഷ്‌മി... നിറപ്പകിട്ടുള്ള ഈ സ്വപ്‌നലോകത്തിലേക്കും പുതിയൊരു ജീവിതത്തിനായും കാത്തിരിക്കുന്ന...

 • Parvathy Jayaram

  അശ്വതി നക്ഷത്രം

  താരാപഥത്തില്‍ അശ്വതി പാര്‍വ്വതിയായി മിന്നിത്തിളങ്ങിയിട്ട്‌ 30 വര്‍ഷം. ജയറാമിന്റെ പ്രിയപ്പെട്ട അശ്വതിയായി, കാളിദാസന്റേയും മാളവികയുടേയും അമ്മയായി,...

Back to Top