Last Updated 45 weeks 4 days ago
Ads by Google
24
Monday
April 2017

സ്വന്തം സംസ്‌കാരത്തെപ്പറ്റി അലി നേരത്തെ എഴുതി

mangalam malayalam online newspaper

ലൂയിവില്ല: ബോക്‌സിങ്ങ്‌ ഇതിഹാസം മുഹമ്മദ്‌ അലി സ്വന്തം ശവസംസ്‌കാര ചടങ്ങുകള്‍ എങ്ങനെ നടത്തണമെന്നതിനെപ്പറ്റി വര്‍ഷങ്ങള്‍ക്ക്‌ മുന്‍പു തന്നെ എഴുതിവെച്ചിരുന്നതായി റിപ്പോര്‍ട്ട്‌. അലിയുടെ കുടുംബ വക്‌താവ്‌ ബോബ്‌ ഗണ്ണലാണു പത്ര സമ്മേളനത്തില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്‌.
'ഒരു ദശാബ്‌ദം മുമ്പ്‌ തന്നെ അലി ഇക്കാര്യം ആരംഭിച്ചിരുന്നു. ഇതു ഞാന്‍ കാണാന്‍ ആഗ്രഹിക്കുന്നു, ഇത്തരത്തിലൊരു ചടങ്ങാണ്‌ ഞാനിഷ്‌ടപ്പെടുന്നത്‌. ധാരാളം ജനങ്ങളുടെ ബഹുമാനവും ആശീര്‍വാദവും എനിക്ക്‌ ലഭിക്കാനായി അവസരമൊരുക്കണം' -അലിയുടെ വാക്കുകളാണിവ. ഇസ്ലാമിക ആചാരമനുസരിച്ചു സംസ്‌കാരം നടത്തണമെന്ന്‌ അലി ആവശ്യപ്പെട്ടിരുന്നു. അതേസമയം സര്‍വമതങ്ങളുടെ പ്രാര്‍ഥനയും ചടങ്ങില്‍ വേണം. ലൂയിവില്ല, കെന്റക്കി നഗരങ്ങളില്‍ തനിക്കായി സ്‌മാരകങ്ങള്‍ തയ്യാറാക്കുന്നതിനെ സംബന്ധിച്ചും അലി നിര്‍ദേശിച്ചിരുന്നു.
വെള്ളിയാഴ്‌ചത്തെ സംസ്‌കാര ചടങ്ങുകള്‍ സംബന്ധിച്ച്‌ പൂര്‍ണമായ കാര്യങ്ങള്‍ സംഘാടകര്‍ പുറത്തുവിട്ടിട്ടില്ല. മുന്‍ യു.എസ്‌. പ്രസിഡന്റ്‌ ബില്‍ക്ല ിന്റണ്‍, നടനും ഹാസ്യതാരവുമായ ബില്ലി ക്രിസ്‌റ്റല്‍, വൈറ്റ്‌ ഹൗസിലെ മുതിര്‍ന്ന ഉപദേഷ്‌ടാവും മുന്‍ ബോക്‌സറുമായ വലേറി ജാററ്റ്‌, തുര്‍ക്കി പ്രസിഡന്റ്‌ തായിപ്‌ ഇര്‍ഡോഗന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്‌.
വിലാപയാത്രയായി മുഹമ്മദ്‌ അലിയുടെ മൃതദേഹം കെന്റക്കിയിലേക്കു കൊണ്ടുപോകുമ്പോള്‍ ഇടത്തും വലത്തും ഹെവിവെയ്‌റ്റ് മുന്‍ ചാമ്പ്യന്‍ ലീനക്‌സ് ലൂയിസും ഹോളിവുഡ്‌ നടന്‍ വില്‍ സ്‌മിത്തുമുണ്ടാകും. 2001 ല്‍ പുറത്തിറങ്ങിയ അലി എന്ന സിനിമയില്‍ മുഹമ്മദ്‌ അലിയുടെ കഥാപാത്രത്തെ അവിസ്‌മരണീയമാക്കിയത്‌ വില്‍ സ്‌മിത്ത്‌ ആയിരുന്നു. 1999 ലാണ്‌ ലൂയിസ്‌ ലോകചാമ്പ്യന്‍ പട്ടം അണിഞ്ഞത്‌. വെള്ളിയാഴ്‌ച നടക്കുന്ന സംസ്‌കാര ചടങ്ങില്‍ യു.എസ്‌. പ്രസിഡന്റ ബരാക്‌ ഒബാമ പങ്കെടുക്കില്ല. മകള്‍ മാലിയുടെ ബിരുദ ദാന ചടങ്ങുമായി ബന്ധപ്പെട്ട ചടങ്ങില്‍ പങ്കെടുക്കേണ്ടതിനാലാണ്‌ ഒബാമ വിട്ടുനില്‍ക്കുന്നത്‌. വാഷിങ്‌ടണ്‍ ഡി.സിയിലെ സൈഡ്‌വെല്‍ ഫ്രണ്ട്‌സ് സ്‌കൂളിലാണ്‌ മാലി പഠിക്കുന്നത്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top