Last Updated 42 weeks 3 hours ago
Ads by Google
30
Thursday
March 2017

മെസിക്കു പരുക്ക്‌ ഭീഷണി

mangalam malayalam online newspaper

ന്യൂയോര്‍ക്ക്‌: അര്‍ജന്റീനയുടെ സൂപ്പര്‍ ഫുട്‌ബോളര്‍ ലയണല്‍ മെസിക്കു പരുക്ക്‌ ഭീഷണി. പുറംവേദനയെ തുടര്‍ന്ന്‌ ഇന്നലെ ടീം പരിശീലനത്തില്‍ പങ്കെടുത്തില്ല. ചിലിക്കെതിരേ നടന്ന ഡി ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ മെസി അര്‍ജന്റീനയ്‌ക്കു വേണ്ടി കളിച്ചിരുന്നില്ല.
മേയ്‌ 28 നു ഹോണ്ടുറാസിനെതിരേ നടന്ന രാജ്യാന്തര സൗഹൃദ മത്സരത്തിനിടെയാണു മെസിക്കു പുറംവേദന തുടങ്ങിയത്‌. വെള്ളിയാഴ്‌ച പനാമയ്‌ക്കെതിരേ നടക്കുന്ന ഗ്രൂപ്പിലെ രണ്ടാമത്തെ മത്സരത്തില്‍ മെസിക്കു കളിക്കാനാകുമെന്ന്‌ കോച്ച്‌ ജെറാഡോ മാര്‍ട്ടിനോ പ്രത്യാശിച്ചു. മധ്യനിര താരം ലൂകാസ്‌ ബിഗ്ലിയയും പരിശീലനത്തില്‍ പങ്കെടുത്തില്ല.
ലാസിയോയുടെ പ്രധാന താരമായ ബിഗ്ലിയയ്‌ക്കു കാല്‍ക്കുഴയ്‌ക്കേറ്റ പരുക്കാണു പ്രതിസന്ധി. പനാമയ്‌ക്കെതിരേ ബിഗ്ലിയ കളിക്കുമെന്നാണു ജെറാഡോ മാര്‍ട്ടിനോയുടെ പ്രതീക്ഷ.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top