Last Updated 1 year 14 weeks ago
Ads by Google
21
Thursday
September 2017

ഫുട്‌ബോള്‍ വികസനത്തിന്‌ പഞ്ചവല്‍സര സമഗ്ര പദ്ധതി നടപ്പിലാക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിന്റെ ഫുട്‌ബോള്‍ വികസനത്തിന്‌ കേരള ബ്ലാസേ്‌റ്റഴ്‌സ്‌ ഫുട്‌ബോള്‍ ക്ലബ്ബുമായി ചേര്‍ന്ന്‌ പഞ്ചവല്‍സര സമഗ്ര പദ്ധതിയ്‌ക്ക്‌ രൂപം നല്‍കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍.
സച്ചിന്‍ തെണ്ടുല്‍കര്‍, ചിരഞ്‌ജീവി, നാഗാര്‍ജുന, അല്ലു അരവിന്ദ്‌ എന്നിവരുമായി നടത്തിയ ചര്‍ച്ചയ്‌ക്ക്‌ശേഷം നടത്തിയ സംയുക്‌ത വാര്‍ത്താസമ്മേളനത്തിലാണ്‌ മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്‌.
കേരള ഫുട്‌ബോളിന്റെ നഷ്‌ടപ്രതാപം വീണ്ടെടുക്കാന്‍ കഴിയുംവിധം അഞ്ച്‌ വര്‍ഷം കൊണ്ട്‌ രാജ്യാന്തര നിലവാരമുള്ള 100 ഫുട്‌ബോള്‍ താരങ്ങളെ രൂപപ്പെടുത്തുക എന്നതാണ്‌ ഈ പദ്ധതിയുടെ ഉദ്ദേശ്യം.
ചെറിയ പ്രായത്തില്‍ തന്നെ ഫുട്‌ബോള്‍ കളിക്കാരെ വളര്‍ത്തിയെടുക്കാന്‍ റെസിഡെന്‍ഷ്യല്‍ ഫുട്‌ബോള്‍ അക്കാദമി സ്‌ഥാപിക്കാനും ചര്‍ച്ചയില്‍ തീരുമാനമായി.
അക്കാദമിയുടെ സാങ്കേതിക സഹായം കേരള ബ്ലാസേ്‌റ്റഴ്‌സില്‍ നിന്നുണ്ടാകണമെന്ന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന സച്ചിന്‍ സ്വീകരിച്ചു. അടിസ്‌ഥാന സൗകര്യങ്ങള്‍ അടക്കമുള്ള മറ്റു ഭൗതിക പിന്തുണ സര്‍ക്കാര്‍ നല്‍കും.
ഫുട്‌ ബോള്‍ പ്രതിഭകളുടെ ലഭ്യതയ്‌ക്കനുസരിച്ച്‌ സംസ്‌ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ ഇത്തരം അക്കാദമികള്‍ സ്‌ഥാപിക്കും.
ഈ വര്‍ഷം തന്നെ അക്കാദമി ടീം വിവിധ മത്സര രംഗത്തുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top