Last Updated 41 weeks 1 hour ago
Ads by Google
23
Thursday
March 2017

പെലെയുടെ സിനിമ; ട്രെയ്‌ലര്‍ ഏ.ആര്‍. റഹ്‌മാന്‍ റിലീസ്‌ ചെയ്‌തു

ന്യൂയോര്‍ക്ക്‌: ഫുട്‌ബോള്‍ ഇതിഹാസം പെലെയെ കുറിച്ച്‌ ഹോളിവുഡില്‍ തയാറാകുന്ന സിനിമയുടെ ട്രെയ്‌ലര്‍ ഇന്ത്യന്‍ സംഗീത വിസ്‌മയം ഏ.ആര്‍. റഹ്‌മാന്‍ റിലീസ്‌ ചെയ്‌തു. ഇന്നലെ ന്യൂയോര്‍ക്കില്‍ നടന്ന പ്രൗഡഗംഭീര ചടങ്ങിനെക്കുറിച്ച്‌ റഹ്‌മാന്‍ ട്വീറ്റ്‌ ചെയ്‌തു.
ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നതും റഹ്‌മാനാണ്‌. തന്റെയും പെലെയുടെയും ജീവിതം തമ്മില്‍ ഏറെ സാമ്യമുണ്ടെന്നും പെലെയെ ഫുട്‌ബോള്‍ താരമക്കാന്‍ പിതാവ്‌ നേരിട്ട സഹനങ്ങള്‍ക്കു സമാനമാണ്‌ സംഗീതലോകത്തേക്ക്‌ തന്നെ കൈപിടിച്ചു നടത്തിയ തന്റെ പിതാവിനും നേരിടേണ്ടി വന്നതെന്നും റഹ്‌മാന്‍ പറഞ്ഞു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top