Last Updated 1 year 14 weeks ago
Ads by Google
21
Thursday
September 2017

വനിതാ കിരീടം മാര്‍ത്തോമ്മ കോളജിന്‌

mangalam malayalam online newspaper

മൂവാറ്റുപുഴ: കേരള പ്രീമിയര്‍ ലീഗ്‌ ഫുട്‌ബോളില്‍ വനിതാ വിഭാഗം കിരീടം തിരുവല്ല മാര്‍ത്തോമ്മ കോളജിന്‌.
ഇന്നലെ നടന്ന ലീഗിലെ അവസാന മത്സരത്തില്‍ ക്വാര്‍ട്‌സ്‌ വിമന്‍സ്‌ എഫ്‌.സി. കോഴിക്കോടിനെ മറുപടി ഇല്ലാത്ത മൂന്നു ഗോളുകള്‍ക്ക്‌ മാര്‍ത്തോമ്മ കോളജ്‌ പരാജയപ്പെടുത്തി. മാര്‍ത്തോമ്മയ്‌ക്കു വേണ്ടി പി.കെ. സുചിത്ര രണ്ടു ഗോളുകളും സുബിത ഒരു ഗോളും നേടി. റൗണ്ട്‌ റോബിന്‍ ലീഗിലെ ആദ്യ രണ്ടു മത്സരങ്ങളും ജയിച്ചു ആറ്‌ പോയിന്റോടെ ഒപ്പത്തിനൊപ്പം നിന്നിരുന്ന തിരുവല്ലയും കോഴിക്കോടും തമ്മിലുള്ള മത്സരം ഫൈനലിനു തുല്യമായി മാറിയിരുന്നു.
എന്നാല്‍ ആവേശം കത്തിനില്‍ക്കുമെന്നു പ്രതീക്ഷിച്ച മത്സരം നനഞ്ഞ പടക്കമായി. ആദ്യ ഒന്‍പത്‌ മിനിറ്റിനുള്ളില്‍ തന്നെ കളിയുടെ വിധിയെഴുതി.
രണ്ടാം മിനിറ്റില്‍ മാര്‍ത്തോമ്മ കോളജിന്റെ 19 ാം നമ്പര്‍ ജേഴ്‌സിയണിഞ്ഞ സുബീത പൂവട്ട ആദ്യ വെടിപൊട്ടിച്ചു. ഒന്‍പതാം മിനിറ്റില്‍ 24 ാം നമ്പര്‍ ജേഴ്‌സിയണിഞ്ഞ പി.കെ. സുചിത്ര രണ്ടാം ഗോളും നേടി. 80 ാം മിനിറ്റില്‍ പി.കെ. സുചിത്ര രണ്ടാം ഗോള്‍ കൂടി നേടിയതോടെ പോരാട്ടത്തിനു തിരശീല വീണു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top