Last Updated 50 weeks 2 days ago
Ads by Google
27
Saturday
May 2017

ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പില്‍ ഇന്ത്യ-പാക്‌ പോരാട്ടം ഇന്ന്‌

mangalam malayalam online newspaper

കൊല്‍ക്കത്ത: ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പില്‍ ഇന്ന്‌ ഇന്ത്യ-പാക്‌ പോരാട്ടം നടക്കും. കൊല്‍ക്കത്തയിലെ വിഖ്യാതമായ ഈഡന്‍ ഗാര്‍ഡന്‍സ്‌ ക്രിക്കറ്റ്‌ സ്‌റ്റേഡിയത്തില്‍ വൈകിട്ട്‌ 7.30 മുതലാണു മത്സരം.
ഇന്ത്യയും പാകിസ്‌താനും തമ്മില്‍ ഏകദിന, ട്വന്റി20 ലോകകപ്പുകളിലായി 10 മത്സരങ്ങള്‍ കളിച്ചു. അതില്‍ ഒന്‍പതിലും ഇന്ത്യക്കായിരുന്നു ജയം. 2007 ല്‍ പ്രഥമ ട്വന്റി20 ലോകകപ്പിലെ മത്സരം ടൈയായിരുന്നു. ബോള്‍ ഔട്ടിലൂടെ ഇന്ത്യ പാകിസ്‌താനെ മറികടക്കുകയായിരുന്നു.
പാകിസ്‌താന്‍ അവസാനം ഇന്ത്യയില്‍ ട്വന്റി20 കളിച്ചത്‌ 2012 ലായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ ഈഡന്‍ ഗാര്‍ഡന്‍സ്‌ സ്‌പിന്നിനോടു ചായ്‌വ് പ്രകടമാക്കിയിരുന്നു. പാകിസ്‌താന്റെ റാഷിദ്‌ ഖാന്റെ ഗൂഗ്‌ളികള്‍ക്കും നായകന്‍ ഷാഹിദ്‌ അഫ്രീഡിയുടെ ലെഗ്‌ സ്‌പിന്നുകള്‍ക്കും ഈഡന്‍ ഗാര്‍ഡന്‍സില്‍ വളക്കൂറുണ്ടാകും. ന്യൂസിലന്‍ഡിനെതിരേ നടന്ന ആദ്യ മത്സരത്തില്‍ തോറ്റെങ്കിലും ഇന്ത്യന്‍ ടീമില്‍ കാര്യമായ മാറ്റമുണ്ടാകില്ല. പേസര്‍ ആശിഷ്‌ നെഹ്‌റയ്‌ക്കു പകരം മുഹമ്മദ്‌ ഷാമിയെ കളിപ്പിക്കാനിടയുണ്ട്‌. മധ്യനിരയില്‍ അജിന്‍ക്യ രഹാനെയെ കളിപ്പിക്കാനും ഇന്ത്യന്‍ നായകന്‍ എം.എസ്‌. ധോണി ആലോചിക്കുന്നുണ്ട്‌. ബാറ്റ്‌സ്മാന്‍മാരുടെ ഉത്തരവാദിത്തമില്ലായ്‌മാണ്‌ തോല്‍വിക്കു കാരണമെന്നു ധോണി കഴിഞ്ഞ ദിവസം തുറന്നടിച്ചിരുന്നു.
ബംഗ്ലാദേശിനെ ഇതേ വേദിയില്‍ തോല്‍പ്പിച്ച കരുത്തിലാണ്‌ പാകിസ്‌താന്‍ ഇറങ്ങുക. മുഹമ്മദ്‌ ഹഫീസ്‌, അഹമ്മദ്‌ ഷെഹ്‌സാദ്‌ എന്നിവരുടെ അര്‍ധ സെഞ്ചുറികളും നായകന്‍ ഷാഹിദ്‌ അഫ്രീഡിയുടെ ഓള്‍റൗണ്ട്‌ പ്രകടനവും (49 റണ്ണും രണ്ട്‌ വിക്കറ്റും) അവരുടെ കരുത്തിനു തെളിവാണ്‌. ഏഷ്യാ കപ്പില്‍ ഏഴ്‌ വിക്കറ്റെടുത്ത പേസര്‍ മുഹമ്മദ്‌ ആമിറിന്റെ സാന്നിധ്യവും പാകിസതാന്റെ സ്വകാര്യ അഹങ്കാരമാണ്‌.
ഏത്‌ പിച്ചില്‍ ആമിറിന്റെ പന്തുകള്‍ തീ തുപ്പുമെന്നാണു കോച്ച്‌ വഖാര്‍ യൂനിസിന്റെ പക്ഷം. പാകിസ്‌താനെതിരേ 2012 ല്‍ നടന്ന ട്വന്റി20 യില്‍ 36 പന്തില്‍ 76 റണ്ണെടുത്ത പ്രകടനം ആവര്‍ത്തിക്കാനൊരുങ്ങിയിരിക്കുകയാണ്‌ യുവ്രാജ്‌ സിങ്‌.
ഏഷ്യാ കപ്പില്‍ 144 മിനിട്ട്‌ ക്രീസില്‍ നില്‍ക്കാന്‍ കഴിഞ്ഞത്‌ പഴയ യുവിയെ മടക്കികൊണ്ടുവരാന്‍ സഹായിച്ചു. മുഹമ്മദ്‌ ആമിര്‍, മുഹമ്മദ്‌ ഇര്‍ഫാന്‍ എന്നിവരുടെ പന്തുകള്‍ നേരിടുകയാണു യുവിയുടെ വലിയ വെല്ലുവിളി. ന്യൂസിലന്‍ഡിനെതിരേ വിരാട്‌ കോഹ്ലി അടക്കമുള്ള മധ്യനിരക്കാര്‍ നിരാശപ്പെടുത്തിയിരുന്നു.
സാധ്യതാ ടീം: ഇന്ത്യ- ശിഖര്‍ ധവാന്‍, രോഹിത്‌ ശര്‍മ, വിരാട്‌ കോഹ്ലി, സുരേഷ്‌ റെയ്‌ന, യുവ്രാജ്‌ സിങ്‌, ഹാര്‍ദിക്‌ പാണ്ഡ്യ, ധോണി (നായകന്‍), രവീന്ദ്ര ജഡേജ, ആര്‍. അശ്വിന്‍, ആശിഷ്‌ നെഹ്‌റ, ജസ്‌പ്രീത്‌ ബുംറ.
സാധ്യതാ ടീം: പാകിസ്‌താന്‍- ഷാര്‍ജീല്‍ ഖാന്‍, അഹമ്മദ്‌ ഷെഹ്‌സാദ്‌, മുഹമ്മദ്‌ ഹഫീസ്‌, ഉമര്‍ അക്‌മല്‍, ഷുഐബ്‌ മാലിക്ക്‌, ഷാഹിദ്‌ അഫ്രീഡി (നായകന്‍), സര്‍ഫ്രാസ്‌ അഹമ്മദ്‌, ഇമാദ്‌ വസീം, വഹാബ്‌ റിയാസ്‌, ആമിര്‍, ഇര്‍ഫാന്‍.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top