Last Updated 1 year 14 weeks ago
Ads by Google
20
Wednesday
September 2017

ഏഷ്യാ കപ്പില്‍ ഇന്ത്യ പാകിസ്‌താനെ എറിഞ്ഞൊടിച്ചു

mangalam malayalam online newspaper

മിര്‍പുര്‍: ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരും തന്റെ ബൗളര്‍മാരും തമ്മിലുള്ള പോരാട്ടമെന്ന പാകിസ്‌താന്‍ നായകന്‍ ഷാഹിദ്‌ ആഫ്രീഡിയുടെ കഴിഞ്ഞ ദിവസത്തെ പ്രസ്‌താവന വെറുതേയായില്ല.
അഫ്രീഡിയുടെ കണക്കുകൂട്ടലിനെക്കാള്‍ ഒരുപടി കൂടി കടന്ന്‌ ഇരുപക്ഷത്തെയും ബൗളര്‍മാര്‍ അരങ്ങു തകര്‍ത്ത മത്സരത്തില്‍ ആദ്യത്തെ പതര്‍ച്ചയെ മറികടന്ന്‌ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ ആധിപത്യം സ്‌ഥാപിക്കുകയും ചെയ്‌തു. ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്‌. ഇന്ത്യയുടെ അടുത്ത മത്സരം ചൊവ്വാഴ്‌ച ശ്രീലങ്കയ്‌ക്കെതിരേയാണ്‌.
മിര്‍പ്പുരിലെ ഷെരേ ബംഗ്ലാ നാഷണല്‍ സ്‌റ്റേഡിയത്തില്‍ ടോസ്‌ നേടിയ ഇന്ത്യന്‍ നായകന്‍ എം.എസ്‌. ധോണി ആദ്യം ബാറ്റ്‌ ചെയ്യാതിരുന്നപ്പോള്‍ ആദ്യം അമ്പരന്നു. ആശിഷ്‌ നെഹ്‌റ എറിഞ്ഞ ആദ്യ ഓവറിലെ രണ്ടാമത്തെ പന്ത്‌ മുഹമ്മദ്‌ ഹഫീസ്‌ അതിര്‍ത്തി കടത്തി. അതേ ഓവറിലെ നാലാമത്തെ പന്തില്‍ വിക്കറ്റിനു പിന്നില്‍ ധോണിക്കു പിടി നല്‍കി ഹഫീസ്‌ മടങ്ങിയതോടെ ഇന്ത്യയുടെ ലക്ഷ്യം പാകിസ്‌താനെ കുറഞ്ഞ സ്‌കോറില്‍ ഒതുക്കുകയാണെന്നു വ്യക്‌തമായി.
ജസ്‌പ്രീത്‌ ബുംറ എറിഞ്ഞ നാലാമത്തെ ഓവറില്‍ ഷാര്‍ജീല്‍ ഖാനും (ഏഴ്‌) മടങ്ങി. പുറത്തേക്കു പോയ പന്തിനു ബാറ്റ്‌ വെച്ച ഷാര്‍ജീലിനെ അജിന്‍ക്യ രഹാനെ പിടികൂടി. ചെറുത്തുനിന്ന ഖുറം മന്‍സൂര്‍ റണ്ണൗട്ടായത്‌ പാകിസ്‌താനെ ഉലച്ചു. ബുംറയുടെ പന്തില്‍ ഷുഐബ്‌ മാലിക്ക്‌ ഇല്ലാത്ത റണ്ണിനോടിയതാണ്‌ മന്‍സൂറിന്റെ റണ്ണൗട്ടില്‍ കലാശിച്ചത്‌. ഖുറം ക്രീസില്‍ തിരിച്ചെത്താന്‍ ശ്രമിച്ചെങ്കിലും വിരാട്‌ കോഹ്ലിയുടെ നേരിട്ടുള്ള ഏറ്‌ വിക്കറ്റ്‌ തെറുപ്പിച്ചു.
പതറിനിന്ന (12 പന്തില്‍ നാല്‌) ഷുഐബ്‌ മാലിക്ക്‌ ഹാര്‍ദിക്‌ പാണ്ഡ്യയുടെ പന്തില്‍ ധോണിക്കു ക്യാച്ച്‌ നല്‍കി. അടുത്തത്‌ യുവ്രാജ്‌ സിങ്ങിന്റെ ഊഴമായിരുന്നു. ഉമര്‍ അക്‌മലിനെ (മൂന്ന്‌) വിക്കറ്റിനു മുന്നില്‍ കുടുക്കിയ യുവി അതേ ഓവറില്‍ നായകന്‍ ഷാഹിദ്‌ അഫ്രീഡിയെ റണ്ണൗട്ടുമാക്കി. ആറ്‌ വിക്കറ്റ്‌ നഷ്‌ടമായതോടെ പാകിസ്‌താന്‍ റണ്ണെടുക്കാന്‍ ബുദ്ധിമുട്ടി. ടോപ്‌ സ്‌കോററായ വിക്കറ്റ്‌ കീപ്പര്‍ സര്‍ഫ്രാസ്‌ അഹമ്മദിനെയും (24 പന്തില്‍ 25) വഹാബ്‌ റിയാസിനെയും (നാല്‌) പുറത്താക്കി രവീന്ദ്ര ജഡേജയും പാകിസ്‌താന്‍ 100 കടക്കില്ലെന്ന്‌ ഉറപ്പാക്കി. ഇവര്‍ രണ്ടുപേരും മാത്രമാണ്‌ പാക്‌ നിരയില്‍ രണ്ടക്കം കടന്നത്‌. രാജ്യാന്തര ക്രിക്കറ്റിലേക്കു മടങ്ങി വന്ന മുഹമ്മദ്‌ ആമിറിന്റെ മാരക ബൗളിങ്ങാണ്‌ ഇന്ത്യയെ പ്രതിസന്ധിയിലേക്കു തള്ളിയത്‌. ആദ്യ ഓവറിന്റെ രണ്ടാമത്തെ പന്തില്‍ രോഹിത്‌ ശര്‍മയും നാലാമത്തെ പന്തില്‍ രഹാനെയും റണ്ണെടുക്കാതെ മടങ്ങി. റണ്ണെടുക്കാന്‍ വിഷമിച്ച സുരേഷ്‌ റെയ്‌നയെയും (ഒന്ന്‌) ആമിര്‍ മടക്കി. കോഹ്ലിയും യുവ്രാജും ചേര്‍ന്നതോടെയാണ്‌ ഇന്ത്യ സാധാരണ നിലയിലായത്‌. കോഹ്ലിയും യുവ്രാജുംനാലാം വിക്കറ്റില്‍ അര്‍ധ സെഞ്ചുറി കൂട്ടുകെട്ട്‌ നേടി. ഒരു സിക്‌സര്‍ പോലും പിറക്കാത്ത മത്സരമെന്ന സവിശേഷത ഇന്ത്യ-പാക്‌ പോരാട്ടത്തിലുണ്ടായി. അഞ്ചാം തവണയാണ്‌ ഒരു ട്വന്റി20 മത്സരത്തില്‍ സിക്‌സറുകള്‍ പിറക്കാതെ പോകുന്നത്‌. വിരാട്‌ കോഹ്ലിയാണ്‌ മത്സരത്തിലെ താരം.

സ്‌കോര്‍ബോര്‍ഡ്‌:

പാകിസ്‌താന്‍- മുഹമ്മദ്‌ ഹഫീസ്‌ സി ധോണി ബി ആശിഷ്‌ നെഹ്‌റ 4, ഷാര്‍ജീല്‍ ഖാന്‍ സി രഹാനെ ബി ജസ്‌പ്രീത്‌ ബുംറ 7, ഖുറം മന്‍സൂര്‍ റണ്ണൗട്ട്‌ 10, ഷുഐബ്‌ മാലിക്ക്‌ സി ധോണി ബി ഹാര്‍ദിക്‌ പാണ്ഡ്യ 4, ഉമര്‍ അക്‌മല്‍ എല്‍.ബി. യുവ്രാജ്‌ സിങ്‌ 3, സര്‍ഫ്രാസ്‌ അഹമ്മദ്‌ ബി രവീന്ദ്ര ജഡേജ 25, ഷാഹിദ്‌ അഫ്രീഡി റണ്ണൗട്ട്‌ 2, വഹാബ്‌ റിയാസ്‌ എല്‍.ബി. ജഡേജ 4, മുഹമ്മദ്‌ സാമി സി റെയ്‌ന ബി പാണ്ഡ്യ 8, മുഹമ്മദ്‌ ആമിര്‍ ബി പാണ്ഡ്യ 1, മുഹമ്മദ്‌ ഇര്‍ഫാന്‍ നോട്ടൗട്ട്‌ 0. എക്‌സ്ട്രാസ്‌: 15. ആകെ (17.3 ഓവറില്‍) 83 ന്‌ ഓള്‍ഔട്ട്‌. വിക്കറ്റ്‌ വീഴ്‌ച: 1-4, 2-22, 3-32, 4-35, 5-35, 6-42, 7-52, 8-70, 9-83, 10-83. ബൗളിങ്‌: ആശിഷ്‌ നെഹ്‌റ 3-0-20-1, ജസ്‌പ്രീത്‌ ബുംറ 3-2-8-1, ഹാര്‍ദിക്‌ പാണ്ഡ്യ 3.3-0-8-3, യുവ്രാജ്‌ സിങ്‌ 2-0-11-1, രവീന്ദ്ര ജഡേജ 3-0-11-2, ആര്‍. അശ്വിന്‍ 3-0-21-0.
ഇന്ത്യ- രോഹിത്‌ ശര്‍മ എല്‍.ബി. മുഹമ്മദ്‌ ആമിര്‍ 0, അജിന്‍ക്യ രഹാനെ എല്‍.ബി. മുഹമ്മദ്‌ ആമിര്‍ 0, വിരാട്‌ കോഹ്ലി എല്‍.ബി. മുഹമ്മദ്‌ സാമി 49, സുരേഷ്‌ റെയ്‌ന സി വഹാബ്‌ റിയാസ്‌ ബി മുഹമ്മദ്‌ ആമിര്‍ 1, യുവ്രാജ്‌ സിങ്‌ നോട്ടൗട്ട്‌ 14, ഹാര്‍ദിക്‌ പാണ്ഡ്യ സി മുഹമ്മദ്‌ ഹാഫിസ്‌ ബി മുഹമ്മദ്‌ സാമി 0, എം.എസ്‌. ധോണി നോട്ടൗട്ട്‌ 7. എക്‌സ്ട്രാസ്‌: 14. ആകെ (15.3 ഓവറില്‍ അഞ്ചിന്‌ ) 85. വിക്കറ്റ്‌വീഴ്‌ച: 1-0, 2-2, 3-8, 4-76, 5-76. ബൗളിങ്‌: മുഹമ്മദ്‌ ആമിര്‍ 4-0-18-3, മുഹമ്മദ്‌ സാമി 4-0-16-2, മുഹമ്മദ്‌ ഇര്‍ഫാന്‍ 4-0-16-0, വഹാബ്‌ റിയാസ്‌ 3.3-0-31-0.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top