Last Updated 1 year 15 weeks ago
Ads by Google
23
Saturday
September 2017

എം.ജിക്കു കരുത്തേകാന്‍ ഇവര്‍

mangalam malayalam online newspaper

വൈക്കം: ചെന്നൈയില്‍ 20 മുതല്‍ നടക്കുന്ന ഇന്റര്‍ യൂണിവേഴ്‌സിറ്റി വനിതാ ഫുടബോള്‍ ടൂര്‍ണമെന്റിനുള്ള എം.ജി. സര്‍വകലാശാല ടീമില്‍ കോട്ടയം ബസേലിയസ്‌ കോളജിലെ മൂന്ന്‌ വിദ്യാര്‍ഥികള്‍ ഇടംപിടിച്ചു.
മേവെള്ളൂര്‍ സായ്‌ എക്‌സ്റ്റഷന്‍ സെന്ററിലെ കെ.എസ്‌. ഹരിത, കെ.എം. ശ്രീദേവി, അശ്വതി എന്നിവരാണ്‌ ടീമില്‍ ഇടംപിടിച്ചത്‌. സേലത്തു നടന്ന ദേശീയ സീനിയര്‍ സ്‌കൂള്‍ വനിതാ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ സായ്‌ എക്‌സ്റ്റഷന്‍ സെന്ററിലെ അഞ്ച്‌ പെണ്‍കുട്ടികള്‍ കേരളത്തിനു വേണ്ടി കളിച്ചു. വെള്ളൂര്‍ പഞ്ചായത്തിലെ പിന്നാക്ക മേഖലകളായ ഇറുമ്പയം, മഠത്തേടം, ചന്ദ്രാമല പട്ടികജാതി കോളനിവാസികളാണ്‌ ഈ വിദ്യാര്‍ഥികള്‍. സീനിയര്‍ സ്‌കൂള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരള ടീമിനെ നയിച്ചത്‌ മഠത്തേടം പട്ടികജാതി കോളനിയിലെ കെ.വി. ശാരികയാണ്‌. ശാരിക അഞ്ചുതവണ കേരളത്തിനുവേണ്ടി കളിച്ചിട്ടുണ്ട്‌.
രണ്ടുതവണ സ്വര്‍ണ മെഡല്‍ നേടി. മേവെള്ളൂര്‍ വനിതാ സ്‌പോര്‍ട്‌സ് അക്കാദമിയിലാണ്‌ ഇവര്‍ പരിശീലനം നടത്തുന്നത്‌. മേവെള്ളൂര്‍ കെ.എം.എച്ച്‌.എസിലെ കായികാധ്യാപകനായ ജോമോന്‍ ജേക്കബാണ്‌ ഇവരെ പരിശീലിപ്പിക്കുന്നത്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top