Last Updated 50 weeks 4 days ago
Ads by Google
29
Monday
May 2017

ക്ലബ്‌ ലോകകപ്പ്‌: ബാഴ്‌സലോണ റിവര്‍ പ്ലേറ്റ്‌ ഫൈനല്‍

mangalam malayalam online newspaper

യോക്കോഹാമ (ജപ്പാന്‍): ചാമ്പ്യന്‍സ്‌ ലീഗ്‌, സ്‌പാനിഷ്‌ ലീഗ്‌ ജേതാക്കളായ ബാഴ്‌സലോണ ക്ലബ്‌ ലോകകപ്പ്‌ ഫുട്‌ബോളിന്റെ ഫൈനലില്‍ കടന്നു. ചൈനീസ്‌ ക്ലബ്‌ ഗ്വാങ്‌ഷു എവര്‍ഗ്രാന്‍ഡെയെ മറുപടിയില്ലാത്ത മൂന്ന്‌ ഗോളുകള്‍ക്കാണ്‌ ബാഴ്‌സ തകര്‍ത്തത്‌.
യുറുഗ്വേക്കാരന്‍ സ്‌ട്രൈക്കര്‍ ലൂയിസ്‌ സുവാരസാണ്‌ ബാഴ്‌സയുടെ മൂന്ന്‌ ഗോളുമടിച്ചത്‌. ഞായറാഴ്‌ച നടക്കുന്ന ഫൈനലില്‍ അവര്‍ അര്‍ജന്റീനയിലെ റിവര്‍ പ്ലേറ്റിനെ നേരിടും. മൂന്നാം ക്ലബ്‌ ലോകകപ്പ്‌ കിരീടമെന്ന റെക്കോഡിന്‌ തൊട്ടരികിലാണ്‌ ബാഴ്‌സ. അര്‍ജന്റീനക്കാരന്‍ സൂപ്പര്‍ താരം ലയണല്‍ മെസി, ബ്രസീലുകാരന്‍ സ്‌ട്രൈക്കര്‍ നെയ്‌മര്‍ എന്നിവരില്ലാതെയാണ്‌ ബാഴ്‌സ സെമി ഫൈനല്‍ കളിക്കാനിറങ്ങിയത്‌.
അടിവയറ്റിലെ അസ്വസ്‌ഥതയെ തുടര്‍ന്നാണു മെസി പുറത്തിരുന്നത്‌. വൃക്കയിലെ കല്ലുകളാണ്‌ അസ്വസ്‌ഥയ്‌ക്കു കാരണമെന്നു വൈദ്യ പരിശോധനയില്‍ വ്യക്‌തമായി. മെസി ഫൈനലിലും കളിക്കാന്‍ സാധ്യത കുറവാണ്‌. കീഴ്‌വയറിനേറ്റ പരുക്ക്‌ മൂലമാണ്‌ നെയ്‌മര്‍ പുറത്തിരുന്നത്‌. നെയ്‌മറും ഫൈനലില്‍ കളിക്കാനിടയില്ലെന്നാണു സൂചന.
കളിയുടെ തുടക്കത്തില്‍ ഗ്വാങ്‌ഷു എവര്‍ഗ്രാന്‍ഡെ മികച്ച പ്രതിരോധത്തിലൂടെ ബാഴ്‌സയെ ഗോളടിക്കാന്‍ വിടാതെനിന്നു. 39-ാം മിനിട്ടിലാണ്‌ സുവാരസ്‌ ആദ്യ ഗോളടിച്ചത്‌.
ഐവാന്‍ റാകിറ്റിക്കിന്റെ കനത്ത ഷോട്ട്‌ ഗ്വാങ്‌ഷു എവര്‍ഗ്രാന്‍ഡെ ഗോള്‍ കീപ്പര്‍ ലി ഷുയ്‌ തടുത്തിട്ടെങ്കിലും സുവാരസിനു പാകത്തിനു കിട്ടി. 50-ാം മിനിട്ടിലാണ്‌ രണ്ടാം ഗോള്‍ പിറന്നത്‌. പ്രതിരോധക്കാരുടെ തലയ്‌ക്കു മുകളിലൂടെ ആന്ദ്രെ ഇനിയെസ്‌റ്റ് ഉയര്‍ത്തി നല്‍കിയ പന്ത്‌ നെഞ്ച്‌ കൊണ്ടു തടുത്ത സുവാരസ്‌ കിടിലന്‍ വോളിയിലൂടെ വലയിലാക്കി. 63,000 പേരാണ്‌ യോക്കോഹാമയിലെ നിസാന്‍ സ്‌റ്റേഡിയത്തില്‍ കളി കാണാനെത്തിയത്‌. 67-ാം മിനിട്ടില്‍ പെനാല്‍റ്റി ഗോളാക്കിയാണ്‌ സുവാരസ്‌ ഹാട്രിക്ക്‌ പൂര്‍ത്തിയാക്കിയത്‌. എവര്‍ഗ്രാന്‍ഡെ ബോക്‌സില്‍ മുനീറിനെ ഹുയാങ്‌ ബോവന്‍ വീഴ്‌ത്തിയതിനാണു റഫറി പെനാല്‍റ്റി വിധിച്ചത്‌. സീസണില്‍ സുവാരസിന്റെ 21-ാമത്തെ ഗോള്‍ കൂടിയാണിത്‌. ജാപ്പനീസ്‌ ക്ലബ്‌ സാന്‍ഫ്രെസി ഹിരോഷിമയെ ഏകപക്ഷീയമായ ഒരു ഗോളിനു തോല്‍പ്പിച്ചാണ്‌ റിവര്‍ പ്ലേറ്റ്‌ ഫൈനലില്‍ കടന്നത്‌. 72-ാം മിനിട്ടില്‍ ലൂകാസ്‌ അലാരിയോയാണ്‌ റിവര്‍ പ്ലേറ്റിനു വേണ്ടി ഗോളടിച്ചത്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top