Last Updated 1 year 14 weeks ago
Ads by Google
20
Wednesday
September 2017

എം.ജി. സര്‍വകലാശാല കായികമേള; അല്‍ഫോന്‍സ മുന്നില്‍

mangalam malayalam online newspaper

കൊച്ചി: മുപ്പത്തിമൂന്നാമത്‌ എം.ജി സര്‍വകലാശാല കായിക മേളയ്‌ക്ക് തുടക്കം. ഹാഫ്‌ മാരത്തണ്‍ വനിതാ വിഭാഗത്തില്‍ പാലാ അല്‍ഫോന്‍സ കോളജിലെ ഗോപിക ആര്‍. നായര്‍ (ഒരു മണിക്കൂര്‍ 26 മിനിട്ട്‌ 10 സെക്കന്‍ഡ്‌) ജേതാവായപ്പോള്‍ പുരുഷ വിഭാഗത്തില്‍ ചങ്ങനാശേരി എസ്‌.ബി കോളജിലെ പി.ആര്‍. അരുണ്‍ കുമാര്‍ (ഒരു മണിക്കൂര്‍ 16 മിനിട്ട്‌ 10 സെക്കന്‍ഡ്‌) ചാമ്പ്യനായി.
പാലാ അല്‍ഫോന്‍സാ കോളജിലെ തന്നെ വി.ടി. ആഷ്‌ലി(ഒരു മണിക്കൂര്‍ 26 മിനിട്ട്‌ 33 സെക്കന്‍ഡ്‌), ചങ്ങനാശേരി അസംപ്‌ഷന്‍ കോളജിലെ ജോസിയ ജോര്‍ജ്‌( ഒരു മണിക്കൂര്‍ 29 മിനിട്ട്‌ 43 സെക്കന്‍ഡ്‌) എന്നിവര്‍ വനിതാ വിഭാഗത്തിലും കാഞ്ഞിരപ്പള്ളി സെന്റ്‌ ഡൊമിനിക്‌സ് കോളജിലെ താരങ്ങളായ എം.എസ്‌. സോജോമോന്‍ (ഒരു മണിക്കൂര്‍ 17 മിനിട്ട്‌ 20 സെക്കന്‍ഡ്‌), മിലന്‍ മാത്യു ( ഒരു മണിക്കൂര്‍ 19 മിനിട്ട്‌ 41 സെക്കന്‍ഡ്‌) എന്നിവര്‍ പുരുഷ വിഭാഗത്തിലും യഥാക്രമം രണ്ടും മൂന്നും സ്‌ഥാനങ്ങളിലെത്തി.
വനിതാ വിഭാഗത്തില്‍ 14 പോയന്റ്‌ നേടി പാലാ അല്‍ഫോന്‍സ കോളജാണ്‌ മുന്നില്‍. എട്ട്‌ പോയിന്റുമായി ചങ്ങനാശേരി അസംപ്‌ഷന്‍ കോളജ്‌ രണ്ടാമതുണ്ട്‌. പുരുഷ വിഭാഗത്തില്‍ 11 പോയിന്റോടെ കാഞ്ഞിരപ്പള്ളി സെന്റ്‌ ഡൊമിനിക്‌സ് കോളജ്‌ മുന്നിലെത്തി. ചങ്ങനാശേരി എസ്‌.ബി കോളജാണ്‌(എട്ട്‌ പോയിന്റ്‌) രണ്ടാമത്‌. മീറ്റിന്റെ ഔദ്യോഗിക ഉദ്‌ഘാടനം ഇന്നു രാവിലെ 10 ന്‌ മഹാരാജാസ്‌ കോളജ്‌ മൈതാനാത്ത്‌ പ്രോ വൈസ്‌ ചാന്‍സലര്‍ ഡോ. ഷീന ഷുക്കൂര്‍ നിര്‍വഹിക്കും. രാവിലെ ആറിന്‌ ട്രാക്കിലും ഫീല്‍ഡിലും മത്സരങ്ങള്‍ തുടങ്ങും. 62 കോളജുകളില്‍നിന്നായി 850 താരങ്ങള്‍ മാറ്റുരയ്‌ക്കുന്ന മീറ്റ്‌ നാളെ സമാപിക്കും.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top