Last Updated 1 year 15 weeks ago
Ads by Google
22
Friday
September 2017

ഫിനിഷിങിലെ പോരായ്‌മ പരിഹരിക്കും: ടെറി ഫെലാന്‍

കൊച്ചി: ഫിനിഷിങിലെ പോരായ്‌മ പരിഹരിക്കാനാണ്‌ ടീമിന്റെ ശ്രമമെന്ന്‌ കേരള ബ്ലാസ്‌റ്റേഴ്‌സ്‌ പരിശീലകന്‍ ടെറി ഫെലാന്‍. പൂനെക്കെതിരായ തകര്‍പ്പന്‍ വിജയത്തിനു ശേഷം മാധ്യമ പ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്‌ ഇന്നലെ ഒരുപാട്‌ അവസരങ്ങളുണ്ടായി. പക്ഷേ രണ്ടു ഗോളുകള്‍ മാത്രമാണ്‌ നേടാനായത്‌. കോച്ചിങ്‌ സ്‌റ്റാഫും താരങ്ങളും ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്നുണ്ട്‌. ഫിനിഷിങിലെ പോരായ്‌മ പരിഹരിക്കാന്‍ ടീം ശ്രമിക്കും. ഫുട്‌ബോളില്‍ ആര്‍ക്കും ആരെയും തോല്‍പ്പിക്കാം. പക്ഷേ ഇന്നലെ ഞങ്ങളുടെ ദിവസമായിരുന്നു. ടീം നന്നായി കളിച്ചു-ഫെലാന്‍ കൂട്ടിച്ചേര്‍ത്തു.
അര്‍ഹിച്ച വിജയമാണ്‌ ടീം നേടിയതെന്ന്‌ നായകന്‍ പീറ്റര്‍ റാമേജ്‌ പറഞ്ഞു. കൂടുതല്‍ ഗോള്‍ നേടാനാവാത്തതില്‍ മാത്രമാണ്‌ വിഷമം. വിജയം തുടരാനാണ്‌ ടീമിന്റെ ശ്രമം. കൊല്‍ക്കത്തയെ ഏറെ ആത്മവിശ്വാസത്തോടെ നേരിടാനാവുമെന്നും റാമേജ്‌ പറഞ്ഞു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top