Last Updated 45 weeks 5 days ago
Ads by Google
25
Tuesday
April 2017

ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്‌റ്റ് പരമ്പരയ്‌ക്ക് നാളെ തുടക്കം

mangalam malayalam online newspaper

മൊഹാലി: ഇന്ത്യ സ്വന്തം മണ്ണില്‍ ടെസ്‌റ്റ് ക്രിക്കറ്റ്‌ കളിച്ചിട്ട്‌ ഇന്നേക്കു രണ്ടു വര്‍ഷം തികയാന്‍ പത്തു ദിവസം കൂടി മാത്രം. അന്ന്‌ സച്ചിന്‍ തെണ്ടുല്‍ക്കര്‍ രാജ്യാന്തര ക്രിക്കറ്റില്‍ ഉണ്ടായിരുന്നു. ഏകദിന ക്രിക്കറ്റില്‍ ഇന്ന്‌ ഇന്ത്യന്‍ ടീമില്‍ സ്‌ഥിരാംഗമായ അജിങ്ക്യ രഹാനെ അന്ന്‌ അരങ്ങേറിയിട്ടേയുള്ളു...
16 ടെസ്‌റ്റുകളാണ്‌ ഇതിനിടയില്‍ ഇന്ത്യ കളിച്ചത്‌. അതില്‍ ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്‌ എന്നിവിടങ്ങളില്‍ സമ്പൂര്‍ണ പരാജയം ഏറ്റുവാങ്ങിയ ഇന്ത്യ ജയിച്ചത്‌ ബംഗ്ലാദേശിനെതിരേയും ശ്രീലങ്കയ്‌ക്കെതിരേയും. ഇതിനിടയില്‍ തുടര്‍തോല്‍വിയില്‍ മനംമടുത്ത്‌ നായകന്‍ എം.എസ്‌. ധോണി വിരമിച്ചു; വിരാട്‌ കോഹ്ലി നായകനായി. ഈ ഇടവേളയ്‌ക്കു ശേഷം ഇന്ത്യ വീണ്ടും ഇറങ്ങുന്നു; ഇന്ത്യന്‍ മണ്ണില്‍ ടെസ്‌റ്റ് പരമ്പരയ്‌ക്ക്.
ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്‌റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന്‌ നാളെ മൊഹാലിയില്‍ ടോസ്‌ വീഴും. ഏകദിന-ട്വന്റി 20 പരമ്പരകള്‍ സന്ദര്‍ശകര്‍ക്ക്‌ അടിയറവച്ച ഇന്ത്യക്ക്‌ മാനാം കാക്കാന്‍ ടെസ്‌റ്റ് പരമ്പരയില്‍ വിജയം നേടിയേ തീരൂ.
നാലു മത്സര പരമ്പരയിലെ രണ്ടാം മത്സരം 14ന്‌ ബംഗളുരുവിലും മൂന്നാം മത്സരം 25-ന്‌ വിദര്‍ഭയിലും നടക്കും. ഡല്‍ഹി ഫിറോസ്‌ ഷാ കോട്‌ല ഗ്രൗണ്ടില്‍ ഡിസംബര്‍ മൂന്നു മുതലാണ്‌ അവസാന ടെസ്‌റ്റ് നടക്കുക.
ആദ്യ ടെസ്‌റ്റിനു മുന്നോടിയായി ഇരു ടീമുകളും മൊഹാലിയില്‍ എത്തി. ഇന്നലെ രണ്ടു ടീമുകളും അല്‍പസമയം പരിശീലനത്തിനിറങ്ങിയിരുന്നു. ശൈത്യകാലം അരംഭിച്ചതിനേത്തുടര്‍ന്ന്‌ കനത്ത മൂടല്‍മഞ്ഞുകാരണം മത്സരം ആരംഭിക്കുന്നത്‌ വൈകാന്‍ സാധ്യതയുണ്ട്‌.
പരമ്പരാഗതമായി പേസിനെ തുണയ്‌ക്കുന്ന പിച്ചില്‍ ഡെയ്‌ല്‍ സ്‌റ്റെയ്‌ന്‍ നയിക്കുന്ന ദക്ഷിണാഫ്രിക്കന്‍ ബൗളിങ്‌ നിരയാണ്‌ ഇന്ത്യയുടെ ഭീഷണി.
ശ്രീലങ്കയ്‌ക്കെതിരായ ടെസ്‌റ്റ് പരമ്പര ഇന്ത്യന്‍ നിരയില്‍ കാര്യമായ മാറ്റമില്ല. സ്‌പിന്നര്‍ ഹര്‍ഭജന്‍ സിങ്‌ പുറത്തുപോയി; പകരം രവീന്ദ്ര ജഡേജ തിരിച്ചെത്തി.
മറുവശത്ത്‌ ബാറ്റിങ്ങിലും ബൗളിങ്ങിലും മികച്ച ഫോമിലുള്ള ദക്ഷിണാഫ്രിക്ക തികഞ്ഞ ആത്മവിശ്വാസത്തിലാണ്‌. ടെസ്‌റ്റ് പരമ്പരയും സ്വന്തമാക്കി ഇന്ത്യന്‍ പര്യടനം സമ്പൂര്‍ണ വിജയത്തിലെത്തിക്കുകയാണ്‌ ആഫ്രിക്കന്‍ ടീമിന്റെ ലക്ഷ്യം.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top