Last Updated 50 weeks 2 days ago
Ads by Google
27
Saturday
May 2017

എന്ന്‌ സ്വന്തം കോഹ്ലി...

കുമാര്‍ സംഗക്കാരയുടെ കാലഘട്ടത്തില്‍ കളിക്കാന്‍ കഴിഞ്ഞത്‌ ഏറ്റവും വലിയ സൗഭാഗ്യമാണെന്ന്‌ ഇന്ത്യന്‍ നായകന്‍ വിരാട്‌ കോഹ്ലി. സംഗക്കാരയുടെ നേട്ടങ്ങള്‍ വിവരിക്കാന്‍ വാക്കുകള്‍ പോരെന്നും ട്വിറ്ററിലൂടെ കോഹ്ലി കുറിച്ചു.

ഇന്ത്യക്കെതിരേ നടന്ന രണ്ടാം ക്രിക്കറ്റ്‌ ടെസ്‌റ്റോടെയാണു സംഗക്കാര കരിയറിനോടു വിടപറഞ്ഞത്‌. സംഗക്കാരയുടെ പ്രഭാവം ഒട്ടേറെപ്പേര്‍ക്കു വഴികാട്ടിയെന്നും കോഹ്ലി ട്വീറ്റ്‌ ചെയ്‌തു. 37 വയസുകാരനായ സംഗക്കാര 134 ടെസ്‌റ്റുകളിലായി 57.40 ശരാശരിയില്‍ 12,400 റണ്ണെടുത്തു. 404 ഏകദിനങ്ങള്‍ കളിച്ച സംഗ 41.98 ശരാശരിയില്‍ 14,234 റണ്ണെടുത്തു. ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടിലാണ്‌ സംഗക്കാരയെ അഭിസംബോധന ചെയ്‌തു കോഹ്ലി സന്ദേശം പോസ്‌റ്റ് ചെയ്‌തത്‌.

കൊളംബോയിലെ പി സാരാ ഓവലില്‍ നടന്ന ഇന്ത്യ-ലങ്ക ടെസ്‌റ്റ് സംഗക്കാരയുടെ വിടവാങ്ങല്‍ മത്സരമായിരുന്നു. മത്സരത്തിനു ശേഷം പ്രസന്റേഷന്‍ ചടങ്ങില്‍ കോഹ്ലി സംഗക്കാരയ്‌ക്ക് ഇന്ത്യന്‍ ടീമംഗങ്ങള്‍ ഒപ്പുവെച്ച ജെഴ്‌സിയും സമ്മാനിച്ചു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top