Last Updated 1 year 14 weeks ago
Ads by Google
21
Thursday
September 2017

മുരളി വിജയ്‌ ഒന്നാം ടെസ്‌റ്റിനില്ല

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരേ ബുധനാഴ്‌ച തുടങ്ങുന്ന ഒന്നാം ക്രിക്കറ്റ്‌ ടെസ്‌റ്റില്‍ ഇന്ത്യയുടെ ഓപ്പണിങ്‌ ബാറ്റ്‌സ്മാന്‍ മുരളി വിജയ്‌ കളിക്കില്ല. കാല്‍ക്കുഴയ്‌ക്കേറ്റ പരുക്കു പൂര്‍ണമായും ഭേദമാകാത്തതിനെ തുടര്‍ന്നാണ്‌ വിജയിനു കളിക്കാനാകാത്തത്‌.

ഇന്ത്യന്‍ ടീമിന്റെ സിംബാബ്‌വേ പര്യടനത്തിനിടെയാണ്‌ മുരളി വിജയിനു പരുക്കേറ്റത്‌. ഗാളില്‍ നടന്ന സന്നാഹ മത്സരത്തില്‍ മുരളി വിജയ്‌ ബാറ്റ്‌ ചെയ്‌തില്ല. മുരളി വിജയിനു പകരം ലോകേഷ്‌ രാഹുല്‍ ശിഖര്‍ ധവാനൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുമെന്ന്‌ ടീം ഡയറക്‌ടര്‍ രവി ശാസ്‌ത്രി പറഞ്ഞു. 32 ടെസ്‌റ്റുകളിലായി 41.75 ശരാശരിയുള്ള മുരളി വിജയുടെ അഭാവം ഇന്ത്യക്കു തിരിച്ചടിയാകുമെന്നും ശാസ്‌ത്രി പറഞ്ഞു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top