Last Updated 1 year 15 weeks ago
Ads by Google
23
Saturday
September 2017

വിറച്ചു പക്ഷേ, ജയിച്ചു

mangalam malayalam online newspaper

ഹരാരേ: സിംബാബ്‌വേയ്‌ക്കെതിരായ ഏകദിന ക്രിക്കറ്റ്‌ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക്‌ നാല്‌ റണ്‍ ജയം. നായകനായി അരങ്ങേറ്റം കുറിച്ച മത്സരത്തില്‍ തന്നെ ജയിക്കാനായതില്‍ അജിന്‍ക്യ രഹാനെയ്‌ക്ക് ആശ്വസിക്കാം.
തോല്‍വിയുടെ വക്കില്‍നിന്നാണ്‌ ഇന്ത്യ ജയത്തിലേക്കു കയറിയത്‌. ഹരാരെ സ്‌പോര്‍ട്‌സ് ക്ലബില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ്‌ ചെയ്‌ത ഇന്ത്യ ആറ്‌ വിക്കറ്റിന്‌ 255 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത സിംബാബ്‌വേ നായകന്‍ എള്‍ട്ടന്‍ ചിഗുംബരയുടെ സെഞ്ചുറിയുടെ (101 പന്തില്‍ ഒരു സിക്‌സറും എട്ട്‌ ഫോറുമടക്കം പുറത്താകാതെ 104) ബലത്തില്‍ ജയത്തിനു തൊട്ടടുത്തെത്തി. കളി അവസാനിക്കുമ്പോള്‍ ആതിഥേയര്‍ ഏഴ്‌ വിക്കറ്റിന്‌ 251 റണ്ണെന്ന നിലയിലായിരുന്നു. അവര്‍ക്ക്‌ ജയിക്കാന്‍ അവസാന ഓവറില്‍ വേണ്ടിയിരുന്നത്‌ 10 റണ്‍. ബുദ്ധിപൂര്‍വം എറിഞ്ഞ പേസര്‍ ഭുവനേശ്വര്‍ കുമാര്‍ ചിഗുംബരയ്‌ക്കോ ഡൊണാള്‍ഡ്‌ തിരിപാനോയ്‌ക്കോ (ഒരു പന്തില്‍ ഒരു റണ്‍) അടിക്കാന്‍ അവസരം നല്‍കിയില്ല. അഞ്ച്‌ റണ്ണാണ്‌ സിംബാബ്‌വേയ്‌ക്കു നിര്‍ണായകമായ ഓവറില്‍ നേടാനായത്‌.
96 പന്തിലാണ്‌ ചിംഗുബര സെഞ്ചുറിയടിച്ചത്‌. ചിഗുംബരയും ഗ്രെയിം ക്രാമറും (36 പന്തില്‍ 27) ക്രീസിലുണ്ടായിരുന്നപ്പോള്‍ സിംബാബ്‌വേയ്‌ക്കു ജയപ്രതീക്ഷയുണ്ടായിരുന്നു. 49 -ാമത്തെ ഓവറിലെ അവസാന പന്തില്‍ ക്രാമറിനെ ധവാല്‍ കുല്‍ക്കര്‍ണി സ്‌റ്റുവര്‍ട്ട്‌ ബിന്നിയുടെ കൈയിലെത്തിച്ചു. സികന്ദര്‍ റാസ (33 പന്തില്‍ 37), ഹാമില്‍ട്ടണ്‍ മസകാഡ്‌സ (34) എന്നിവര്‍ മധ്യനിരയില്‍ തിളങ്ങി.
ആദ്യം ബാറ്റ്‌ ചെയ്‌ത ഇന്ത്യ അമ്പാട്ടി റായിഡുവിന്റെ സെഞ്ചുറിയുടെയും (133 പന്തില്‍ ഒരു സിക്‌സറും 12 ഫോറുമടക്കം പുറത്താകാതെ 124) സ്‌റ്റുവര്‍ട്ട്‌ ബിന്നിയുടെ ഓള്‍റൗണ്ട്‌ മികവിന്റെയും (76 പന്തില്‍ 77 റണ്ണും രണ്ട്‌ വിക്കറ്റും) മികവിലാണ്‌ 250 കടന്നത്‌. ഓപ്പണര്‍ കൂടിയായ അജിന്‍ക്യ രഹാനെ (34) മാത്രമാണു മുന്‍നിരയില്‍ തിളങ്ങിയത്‌. മുരളി വിജയ്‌ (ഒന്ന്‌), മനോജ്‌ തിവാരി (രണ്ട്‌), റോബിന്‍ ഉത്തപ്പ (0), കേദാര്‍ ജാദവ്‌ (അഞ്ച്‌) എന്നിവര്‍ നിരാശപ്പെടുത്തി. ആറാം വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ട്‌ നേടിയ റായിഡു-ബിന്നി സഖ്യമാണ്‌ ഇന്ത്യയെ രക്ഷിച്ചത്‌.
ഇന്ത്യക്കു വേണ്ടി സ്‌റ്റുവര്‍ട്ട്‌ ബിന്നിയും അക്ഷര്‍ പട്ടേലും രണ്ട്‌ വിക്കറ്റ്‌ വീതവും ഭുവനേശ്വര്‍ കുമാര്‍, ധവാല്‍ കുല്‍ക്കര്‍ണി, ഹര്‍ഭജന്‍ സിങ്‌ എന്നിവര്‍ ഒരു വിക്കറ്റ്‌ വീതവുമെടുത്തു. അമ്പാട്ടി റായിഡുവാണ്‌ മത്സരത്തിലെ താരം. മൂന്ന്‌ ഏകദിനങ്ങളുടെ പരമ്പരയിലെ രണ്ടാമത്തെ മത്സരം 12 നു നടക്കും.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top