Last Updated 50 weeks 2 days ago
Ads by Google
27
Saturday
May 2017

കൃഷ്‌ണചന്ദ്രന്‍ ഫ്രം പാലക്കാട്‌

mangalam malayalam online newspaper

യു.എ.ഇ. ടീം തോറ്റെങ്കിലും മലയാളി ഓള്‍റൗണ്ടര്‍ കൃഷ്‌ണചന്ദ്രന്റെ പ്രകടനം ശ്രദ്ധേയമായി. 34 റണ്ണെടുത്ത്‌ യു.എ.ഇയിയെ തകര്‍ച്ചയില്‍നിന്നു രക്ഷിച്ച കൃഷ്‌ണചന്ദ്രന്‍ ഒരു വിക്കറ്റുമെടുത്തു.
ഈ മത്സരത്തോടെ ശ്രീശാന്തിനു ശേഷം ലോകകപ്പില്‍ കളിക്കുന്ന മലയാളിയെന്ന ബഹുമതി കൃഷ്‌ണ ചന്ദ്രന്‍ സ്വന്തമാക്കി. ഇന്ത്യക്കു വേണ്ടിയായിരുന്നില്ല കൃഷ്‌ണ ചന്ദ്രന്‍ കളിച്ചത്‌. സിംബാബ്‌വേയ്‌ക്കെതിരേ കളിച്ച യു.എ.ഇ. ടീമിലായിരുന്നു ഓള്‍റൗണ്ടറായ കൃഷ്‌ണ ചന്ദ്രന്‍ കളിച്ചത്‌. പാലക്കാട്‌ കൊല്ലംകോട്‌ കാരാട്ടെ രവീന്ദ്രനാഥിന്റെയും ശോഭയുടെയും മകനാണ്‌.
കേരളത്തിനു വേണ്ടി 2004-2005 വര്‍ഷം രഞ്‌ജി കളിച്ചിട്ടുള്ള കൃഷ്‌ണ ചന്ദ്രന്‍ ദുബായില്‍ ഗ്ലോബല്‍ വെസ്‌റ്റ് ഷിപ്പിങ്‌ കമ്പനിയിലാണ്‌ ജോലിക്കെത്തിയത്‌. ഇന്ത്യന്‍ ടീമില്‍ കളിക്കുകയെന്ന സ്വപ്‌നം ഉപേക്ഷിച്ചാണു കൃഷ്‌ണ ചന്ദ്രന്‍ ദുബായിക്കു വിമാനം കയറിയത്‌. ഉദ്യോഗസ്‌ഥനും കമ്പനി ടീമിന്റെ മുഖ്യകളിക്കാരനുമായി തിളങ്ങിയ അദ്ദേഹം പിന്നീട്‌ ഡി.ബി ഷെങ്കര്‍ എന്ന കമ്പനിയില്‍ ചേര്‍ന്നു. ഫെനറ്റിക്‌സ് എന്ന ടീമില്‍ കളിക്കാന്‍ തുടങ്ങിയതോടെ യു.എ.ഇയിലെ ഒട്ടുമിക്ക ക്രിക്കറ്റ്‌ ടൂര്‍ണമെന്റിലും സ്‌ഥിരം സാന്നിധ്യമായി. കെ.സി.എല്‍., കെ.പി.എല്‍. ടൂര്‍ണമെന്റുകളില്‍ തൃശൂര്‍, പാലക്കാട്‌ ടീമിന്റെ നായകനായി.
തൃശൂര്‍ കഴിഞ്ഞ വര്‍ഷം കെ.സി.എല്‍. ചാമ്പ്യന്‍മാരായത്‌ കൃഷ്‌ണ ചന്ദ്രന്‍ നായകനായപ്പോഴാണ്‌. 2012 ല്‍ പാലക്കാട്‌ കെ.പി.എല്‍. ചാമ്പ്യന്‍മാരായപ്പോഴും നായകന്‍. എമിറേറ്റ്‌സിന്റെ ഡെനാറ്റ കാര്‍ഗോയില്‍ ജോലിക്കെത്തിയതോടെ 2013 ല്‍ എമിറേറ്റ്‌സ് ടീമിന്റെ ഉപനായകനായി. ആഭ്യന്തര മല്‍സരങ്ങളിലെ മികവ്‌ ദേശീയ ടീമില്‍ എത്തിക്കുകയായിരുന്നു.
കഴിഞ്ഞ വര്‍ഷമായിരുന്നു യു.എ.ഇ. ടീമില്‍ അരങ്ങേറ്റം. ദേശീയ ടീമിനായി ആറ്‌ ഏകദിനങ്ങളും 15 എ ക്ലാസ്‌ മത്സരങ്ങളും കളിച്ചു. അഫ്‌ഗാനിസ്‌ഥാന്‍, ഹോങ്കോങ്‌ എന്നിവയ്‌ക്കെതിരെയായിരുന്നു ഏകദിനങ്ങള്‍. യു.എ.ഇയുടെ വിക്കറ്റ്‌ കീപ്പര്‍ സ്വപ്‌നില്‍ പാട്ടീല്‍ ഗോവ സ്വദേശിയാണ്‌. ഇന്നത്തെ മത്സരത്തില്‍ മൂന്നാമനായി ഇറങ്ങിയ കൃഷ്‌ണ ചന്ദ്രന്‍ മികച്ച പ്രകടനം പുറത്തെടുത്തു. യു.എ.ഇയുടെ വിക്കറ്റുകള്‍ തുടരെ നഷ്‌ടമായ അവസരത്തില്‍ 63 പന്തില്‍ 34 റണ്ണെടുത്ത കൃഷ്‌ണ ചന്ദ്രന്‍ പിടിച്ചുനിന്നു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top