Last Updated 1 year 14 weeks ago
Ads by Google
21
Thursday
September 2017

അമ്പെയ്‌ത്ത് മിക്‌സഡ്‌ വിഭാഗത്തില്‍ കേരളം സെമിയില്‍

കൊച്ചി: അമ്പെയ്‌ത്ത്‌ മിക്‌സ്‌ഡ്‌ ഇന്ത്യന്‍ വിഭാഗത്തില്‍ 134 പോയിന്റോടെ കേരളത്തിന്റെ എം. രാജീവും അഭിതയും സെമിഫൈനലില്‍ പ്രവേശിച്ചു. കേരളത്തിന്‌ നാലാം സ്‌ഥാനമാണുള്ളത്‌. ഝാര്‍ഖണ്ഡ്‌ താരങ്ങളെയാണ്‌ കേരളം തോല്‍പിച്ചത്‌. ആദ്യ മൂന്നു റൗണ്ടുകളിലും വ്യക്‌തമായ ലീഡോടെ മുന്നിലായിരുന്ന കേരളം അവസാന റൗണ്ടിലെ ചെറിയ പിഴവുമൂലമാണ്‌ നാലാംസ്‌ഥാനത്തേക്ക്‌ പിന്തള്ളപ്പെട്ടത്‌.

ഇന്ത്യന്‍ ടീം റൗണ്ട്‌ പുരുഷ വിഭാഗത്തിലും കേരളം സെമി ഫൈനലില്‍ പ്രവേശിച്ചു. പുരുഷവിഭാഗത്തില്‍ ഉത്തരാഖണ്ഡിനെ ഒമ്പത്‌ പോയിന്റ്‌ വ്യത്യാസത്തില്‍ തോല്‍പിച്ച്‌ കേരളത്തിന്റെ എം.രാജീവ്‌, അജിത്‌ ബാബു, കെ.വി. അരുണ്‍ എന്നിവരുടെ ടീം ഒന്നാമതെത്തി. 216 പോയിന്റോടെ സര്‍വീസസ്‌ രണ്ടാംസ്‌ഥാനത്തും 214 പോയിന്റ്‌ നേടി മണിപ്പൂര്‍ മൂന്നാംസ്‌ഥാനത്തുമെത്തി. 208 പോയിന്റ്‌ നേടിയ ബിഹാര്‍ നാലാംസ്‌ഥാനത്തെത്തി.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top