Last Updated 50 weeks 5 days ago
Ads by Google
30
Tuesday
May 2017

ദേശീയ ഗെയിംസ്‌ 2015; പൊടി പാറുന്നു; പണി ത്രിശങ്കുവില്‍

mangalam malayalam online newspaper

തൃശൂര്‍: മരംമുറിയെ ചൊല്ലിയുയര്‍ന്ന വിവാദവും പണി അനന്തമായി നീണ്ടതും രാമവര്‍മപുരം പോലീസ്‌ ക്യാമ്പിലെ ഷൂട്ടിങ്‌ റേഞ്ച്‌ നിര്‍മാണത്തിനു കുരുക്കായി. ഒരുക്കം എന്നു തീരുമെന്നു ചോദിച്ചാല്‍ ഉടനെയെന്നല്ലാതെ കൃത്യമായ ഉത്തരവുമില്ല. വളരെ വൈകി തുടങ്ങിയ നിര്‍മാണപ്രവൃത്തികള്‍ ഇടയ്‌ക്കു മുടങ്ങുകയും ചെയ്‌തു. ആലോചനായോഗങ്ങള്‍ ഏറെ നടന്നുവെങ്കിലും അതും പ്രാവര്‍ത്തികമായില്ല. പോലീസ്‌ അക്കാദമിയുടെ മൂന്ന്‌ ഏക്കറിലുള്ള വിശാലമായ സ്‌ഥലത്താണു വലിയ കുന്നുകള്‍ ഇടിച്ചുമാറ്റി ഷൂട്ടിംഗ്‌റേഞ്ച്‌ തയാറാക്കുന്നത്‌. എന്നാല്‍ പണി അവസാനഘട്ടമായിട്ടും ഇനിയുമേറേ ജോലിയുണ്ട്‌.

ദേശീയഗെയിംസ്‌ ഭാരവാഹികള്‍ കഴിഞ്ഞമാസം ഇവിടം സന്ദര്‍ശിച്ചിരുന്നു. നിര്‍മാണം സംബന്ധിച്ചു പല നിര്‍ദേശങ്ങളും നല്‍കി. അതില്‍ പ്രധാനമായതു കൃത്യസമയത്തു പണി തീര്‍ക്കുക എന്നതാണ്‌. എന്നാല്‍ സമയബന്ധിതമായി അവയൊന്നും പാലിച്ചിട്ടില്ല.
നിര്‍മാണജോലി ഏറ്റെടുക്കുന്നതിലും കൃത്യമായ നിര്‍ദേശം നല്‍കുന്നതിലും വീഴ്‌ച സംഭവിച്ചതാണു പ്രശ്‌നകാരണം. അതിനിടെ ഈ പ്രദേശത്തെ മരങ്ങള്‍ മുറിച്ചുമാറ്റുന്നതും വിവാദമായി. മറ്റാരുമായും ആലോചിക്കാതെ ഏകപക്ഷീയമായി മരങ്ങള്‍ മുറിച്ചുമാറ്റാനെടുത്ത തീരുമാനം വിവാദമായതോടെ തല്‍ക്കാലത്തേക്കു പണി നിര്‍ത്തേണ്ടി വന്നു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top