Last Updated 50 weeks 4 days ago
Ads by Google
29
Monday
May 2017

ബാഴ്‌സയില്‍ മെസിക്ക്‌ 10 വയസ്‌

mangalam malayalam online newspaper

ബാഴ്‌സലോണ: അര്‍ജന്റീനയുടെ ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസി സ്‌പാനിഷ്‌ ക്ലബ്‌ ബാഴ്‌സലോണയില്‍ 10 വര്‍ഷം പൂര്‍ത്തിയാക്കി.

പത്തു വര്‍ഷം മുന്‍പ്‌ ഇതേ ദിവസമാണ്‌ മെസി ബാഴ്‌സയ്‌ക്കു വേണ്ടി ആദ്യ മത്സരം കളിച്ചത്‌. പതിനേഴാം വയസിലായിരുന്നു മെസിയുടെ സ്‌പാനിഷ്‌ ക്ലബിലെ അരങ്ങേറ്റം. 434 മത്സരങ്ങളില്‍ നിന്നായി 361 ഗോളടിച്ച മെസി കറ്റാലന്‍ ക്ലബിന്‌ 21 കിരീടങ്ങളാണു നേടിക്കൊടുത്തത്‌. ആറ്‌ സ്‌പാനിഷ്‌ ലാ ലീഗാ കിരീടങ്ങളും മൂന്ന്‌ ചാമ്പ്യന്‍സ്‌ ലീഗ്‌ കിരീടങ്ങളും അതില്‍ ഉള്‍പ്പെടും. ബാഴ്‌സ ശനിയാഴ്‌ച സ്വന്തം തട്ടകമായ ന്യൂക്യാമ്പില്‍ ഐബാറിനെ നേരിടുമ്പോള്‍ ലാ ലീഗായില്‍ ഏറ്റവും കൂടുതല്‍ ഗോളടിക്കുന്ന താരമെന്ന റെക്കോഡ്‌ മറികടക്കാനാകുമെന്ന പ്രതീക്ഷയിലാണ്‌ മെസി.

ഇന്ത്യന്‍ സമയം രാത്രി 11.30 മുതലാണു മത്സരം. 249 ഗോളടിച്ച മെസി ലാ ലീഗായിലെ എക്കാലത്തെയും ടോപ്‌ സ്‌കോററായ ടെല്‍മോ സാറായുടെ 251 ഗോളുകളെന്ന റെക്കോഡിനു തൊട്ടടുത്താണ്‌. നാലുവട്ടം ലോക ഫുട്‌ബോളര്‍ അവാര്‍ഡ്‌ നേടിയ മെസി നികുതി വെട്ടിപ്പു കേസില്‍ സ്‌പാനിഷ്‌ കോടതിയില്‍ വിചാരണ നേടുന്നതിന്റെ സമ്മര്‍ദത്തിലാണെന്നു പിതാവ്‌ യോര്‍ഗെ മെസി പറഞ്ഞു. മെസിയെ കളിക്കളത്തിനു പുറത്തെ സംഭവങ്ങളിലേക്കു വലിച്ചിഴയ്‌ക്കരുതെന്നും യോര്‍ഗെ മെസി മാധ്യമങ്ങളോട്‌ അഭ്യര്‍ഥിച്ചു. ശനിയാഴ്‌ച റെക്കോഡിനൊപ്പമെത്താനായില്ലെങ്കില്‍ മെസിക്ക്‌ ഒരാഴ്‌ച കൂടി കാത്തിരിക്കേണ്ടി വരും.

അടുത്തയാഴ്‌ച റയാല്‍ മാഡ്രിഡിനെതിരേ നടക്കുന്ന സ്‌പാനിഷ്‌ ക്ലാസിക്‌ മത്സരത്തിലാണ്‌ മെസിക്ക്‌ റെക്കോഡിനൊപ്പമെത്താനോ മറികടക്കാനോ അവസരം ലഭിക്കുക. റയാല്‍ മാഡ്രിഡിന്റെ തട്ടകമായ സാന്തിയാഗോ ബെര്‍ണ്യാബുവില്‍ നടക്കുന്ന മത്സരത്തില്‍ യുറുഗ്വേക്കാരന്‍ സ്‌ട്രൈക്കര്‍ ലൂയിസ്‌ സുവാരസ്‌ ബാഴ്‌സയ്‌ക്കു വേണ്ടി ആദ്യ മത്സരം കളിക്കും. ബ്രസീല്‍ ലോകകപ്പില്‍ ഇറ്റലിയുടെ ജോര്‍ജിയോ കെല്ലിനിയെ കടിച്ചതിനു ഫിഫ ഏര്‍പ്പെടുത്തിയ വിലക്കിന്റെ കാലാവധി തീരുന്നതോടെയാണ്‌ സുവാരസ്‌ കളത്തിലിറങ്ങുന്നത്‌.

സ്‌പാനിഷ്‌ ലീഗ്‌ സീസണില്‍ ഏഴു കളികളില്‍നിന്ന്‌ ആറു ഗോളാണ്‌ മെസി നേടിയത്‌. മുഖ്യ എതിരാളിയും റയാല്‍ മാഡ്രിഡിന്റെ സ്‌ട്രൈക്കറുമായ പോര്‍ചുഗലുകാരന്‍ ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോ ആറു കളികളില്‍നിന്ന്‌ 13 ഗോളാണ്‌ അടിച്ചത്‌. ശനിയാഴ്‌ച ദുര്‍ബലരായ ലാവന്റെയെ റയാല്‍ മാഡ്രിഡ്‌ നേരിടാനൊരുങ്ങുമ്പോള്‍ ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോ ഗോള്‍ വര്‍ഷം തുടരുമെന്നാണു കരുതേണ്ടത്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top