Last Updated 1 year 15 weeks ago
Ads by Google
23
Saturday
September 2017

മെഡല്‍ സ്വീകരിക്കാത്തതില്‍ സരിതാ ദേവി മാപ്പു പറഞ്ഞു

mangalam malayalam online newspaper

ഇഞ്ചിയോണ്‍: റഫറിമാരുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച്‌ വെങ്കല മെഡല്‍ സ്വീകരിക്കാന്‍ വിസമ്മതിച്ച ബോക്‌സിംഗ്‌ താരം സരിതാദേവി മാപ്പുപറഞ്ഞു. ഏഷ്യന്‍ ഗെയിംസ്‌ വേദിയിലെ സ്‌പോര്‍ട്‌സ്മാന്‍സ്‌പിരിറ്റിന്‌ യോജിക്കാത്ത നടപടിയെ തുടര്‍ന്ന്‌ അസോസിയേഷന്റെ വിലക്ക്‌ഭീഷണി വന്നതിനെ തുടര്‍ന്നാണ്‌ സരിത മാപ്പു പറഞ്ഞത്‌.
സരിതയുടെ മാപ്പപേക്ഷ ഏഷ്യന്‍ ഗെയിംസിലെ ഇന്ത്യന്‍സംഘത്തിന്റെ മേധാവി അഡില്‍ സുമരിവാല അന്താരാഷ്ര്‌ട ബോക്‌സിംഗ്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ ഡോ. ചിങ്‌ ക്വോ വൂവിന്‌ കൈമാറി.
ഗെയിംസ്‌ സമ്മാനദാനച്ചടങ്ങിലെ പൊട്ടിത്തെറിക്കും രോഷപ്രകടനത്തിനും ഞാന്‍ നിരുപാധികം മാപ്പു പറയുന്നു. ആ സംഭവത്തില്‍ എനിക്ക്‌ കുറ്റബോധമുണ്ട്‌. മേലില്‍ ഇത്തരം പ്രവര്‍ത്തികള്‍ ആവര്‍ത്തിക്കില്ലന്നെും സരിത മാപ്പപേക്ഷയില്‍ പറഞ്ഞു. വനിതകളുടെ 57 കിലോഗ്രാം വിഭാഗം സെമിഫൈനലില്‍ ദക്ഷിണ കൊറിയയുടെ ജിന പാര്‍ക്കിനെതിരെ മികച്ച പ്രകടനം കാഴ്‌ചവച്ചിട്ടും റഫറിമാരുടെ വിധിയെഴുത്ത്‌ എതിരായതിനെ തുടര്‍ന്നാണ്‌ സരിതാദേവി മെഡല്‍ദാനചടങ്ങില്‍ പൊട്ടിക്കരഞ്ഞതും മെഡല്‍ വാങ്ങാന്‍ വിസമ്മതിച്ചതും. സരിതയുടെ നടപടിക്കെതിരെ രൂക്ഷമായാണ്‌ സംഘാടകസമിതി പ്രതികരിച്ചത്‌. സരിതയുടെ നടപടി മുന്‍കൂട്ടി തയ്യാറാക്കിയ ഒരു തിരക്കഥയുടെ ഭാഗമായിരുന്നുവെന്ന്‌ സംശയിക്കുന്നതായാണ്‌ ബോക്‌സിംഗ്‌ അസോസിയേഷന്‍ ആദ്യം പ്രതികരിച്ചത്‌. എന്നാല്‍, സരിതയുടേത്‌ പെട്ടന്നുള്ള വികാരപ്രകടനമായിരുന്നുവെന്നും അത്‌ മുന്‍കൂട്ടി ആസൂത്രണം ചെയ്‌തതായിരുന്നില്ലെന്നും അഡില്‍ സുമരിവാല പിന്നീട്‌ അറിയിച്ചിരുന്നു.
രാജ്യതാല്‍പര്യം കണക്കിലെടുത്താണ്‌ ബോക്‌സിംഗ്‌ അസോസിയേഷനോട്‌ മാപ്പു പറഞ്ഞതെന്ന്‌ സരിതാദേവി പറഞ്ഞു. എനിക്കുണ്ടായ അനുഭവം ഇനി മറ്റാര്‍ക്കും ഉണ്ടാകരുത്‌. സെമിയില്‍ ഞാനാണ്‌ ജയിച്ചതെന്ന്‌ മെഡല്‍ദാന ചടങ്ങില്‍ പാര്‍ക്ക്‌ സമ്മതിച്ചിരുന്നു. ദക്ഷിണ കൊറിയയില്‍ ഇന്ത്യന്‍ പതാക ഉയരത്തില്‍ പറക്കുന്നത്‌ കാണാനായിരുന്നു എനിക്ക്‌ മോഹം. അതു നടക്കാതെ വന്നതാണ്‌ രോഷത്തിനും സങ്കടത്തിനും കാരണം- അവര്‍ കൂട്ടിച്ചേര്‍ത്തു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top