Last Updated 1 year 6 weeks ago
Ads by Google
24
Monday
July 2017

വിദേശടൂറിന്‌ പെണ്‍സാമീപ്യം വേണം; കോഹ്ലിക്ക്‌ ദ്രാവിഡിന്റെ പിന്തുണ

mangalam malayalam online newspaper

പെണ്‍സാമീപ്യം ഇന്ത്യന്‍ താരങ്ങളുടെ പ്രകടനത്തെ മോശമായി ബാധിക്കുന്നുണ്ടെന്ന ആരോപണത്തില്‍ ഇന്ത്യന്‍ യുവതാരം വിരാട്‌ കോഹ്ലിക്ക്‌ മൂന്‍ നായകന്‍ രാഹുല്‍ ദ്രാവിഡിന്റെ പിന്തുണ. വിദേശത്ത്‌ താരങ്ങളുടെ പ്രകടനം മോശമാകുന്നത്‌ കാരണം ഗേള്‍ഫ്രണ്ട്‌ മാരും ഭാര്യമാരും കൂടെ വരുന്നതാണെന്നത്‌ തെറ്റായ ധാരണയാണെന്നാണ്‌ വിവാഹിതന്‍ എന്ന നിലയില്‍ തന്റെ അഭിപ്രായമെന്ന്‌ രാഹുല്‍ദ്രാവിഡ്‌ പറഞ്ഞു.

വര്‍ഷത്തില്‍ 11 മാസവും യാത്ര ചെയ്യുന്നവരാണ്‌ ക്രിക്കറ്റ്‌ കളിക്കാര്‍. പങ്കാളിയുടെ സാമീപ്യം വളരെ കുറവ്‌ ലഭിക്കുന്നവര്‍. അതു കൊണ്ട്‌ തന്നെ കളിക്കാര്‍ക്കൊപ്പം ഭാര്യമാരേയും കാമുകിമാരേയും അനുവദിക്കുന്നത്‌ നല്ലത്‌. വിദേശ ടൂറില്‍ അവരെ കൊണ്ടുപോകാതിരുന്നാലാണ്‌ കളിക്കാര്‍ കുഴപ്പത്തിലാകുക. കളിക്കാരന്റെ പ്രകടനം മോശമാകുന്നതിന്‌ അവരെ കുറ്റം പറയേണ്ട കാര്യമില്ല. വിവാഹിതന്‍ എന്ന നിലയില്‍ ഇതല്ലാതെ മറ്റൊരു ഉത്തരം തനിക്ക്‌ പറയാനാകില്ലെന്നും ദ്രാവിഡ്‌ പറഞ്ഞു.

ക്രിക്കറ്റിലെ മൂന്ന്‌ ഫോര്‍മാറ്റുകളും ഫ്രാഞ്ചൈസികളുടെ ട്വന്റി20 മത്സരങ്ങളുമായി ഇന്ത്യന്‍താരങ്ങള്‍ക്ക്‌ ശ്വാസം പോലും വിടാനാകാത്ത ഷെഡ്യൂളാണ്‌. ഇതിനിടയിലാണ്‌ ടെസ്‌റ്റും ട്വന്റി20 മത്സരങ്ങളും. ഏകദിനമാണ്‌ ക്രിക്കറ്റിന്റെ ജീവന്‍. പക്ഷേ ചാമ്പ്യന്‍സ്‌ ട്രോഫിയും ലോകകപ്പും ലക്ഷ്യമാക്കിയാണ്‌ എല്ലാ ഏകദിന പരമ്പരകളും. അധികമായുള്ള ഏകദിന പരമ്പരകള്‍ കളിക്കാര്‍ക്ക്‌ ബുദ്ധിമുട്ടുണ്ടാക്കുമെന്നും ഒരു പൊതു പരിപാടിയില്‍ പങ്കെടുത്ത്‌ ദ്രാവിഡ്‌ പറഞ്ഞു.

ഇംഗ്‌ളണ്ടിനോട്‌ 3-1 ന്‌ തോറ്റ ടെസ്‌റ്റ് പരമ്പരയ്‌ക്ക് പിന്നാലെ ഇന്ത്യന്‍ നിരയില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനത്തിന്‌ വിധേയനായത്‌ മദ്ധ്യനിര ബാറ്റ്‌സ്മാന്‍ വിരാട്‌ കോഹ്ലിയായിരുന്നു. പത്ത്‌ ഇന്നിംഗ്‌സുകളിലായി കോഹ്ലിക്ക്‌ കണ്ടെത്താനായത്‌ 134 റണ്‍സ്‌ മാത്രമായിരുന്നു. ക്രിക്കറ്റ്‌ കളിക്കാന്‍ പോയ കോഹ്ലിക്ക്‌ പരിശീലനത്തിന്‌ നേരമില്ലായിരുന്നെന്നും കാമുകിയും ബോളിവുഡ്‌ താരവുമായ അനുഷ്‌ക്കാ ശര്‍മ്മയുമായി ചുറ്റിയടിക്കാനായിരുന്നു താല്‍പ്പര്യമെന്നുമായിരുന്നു ഇക്കാര്യത്തില്‍ ഉയര്‍ന്നിരുന്ന ആരോപണം.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top