Last Updated 45 weeks 5 days ago
Ads by Google
25
Tuesday
April 2017

ഒന്നാമതെത്താന്‍ ഡല്‍ഹി ;ഇന്ന്‌ പോരാട്ടം നോര്‍ത്ത്‌ ഈസ്‌റ്റിനെതിരേ

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പോയിന്റ്‌ പട്ടികയില്‍ ഒന്നാം സ്‌ഥാനത്തെത്താന്‍ ലക്ഷ്യമിട്ട്‌ റോബര്‍ട്ടോ കാര്‍ലോസിന്റെ ഡല്‍ഹി ഡൈനാമോസ്‌ ഇന്നിറങ്ങും.
സ്വന്തം തട്ടകത്തില്‍ നടക്കുന്ന മത്സരത്തില്‍ നോര്‍ത്ത്‌ ഈസ്‌റ്റ് യുണൈറ്റഡിനെയാണ്‌ അവര്‍ നേരിടുന്നത്‌.
ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രിയുടെ ഹാട്രിക്കില്‍ മുംബൈ സിറ്റിയോട്‌ 5-1ന്‌ തോറ്റ ക്ഷീണത്തിലാണ്‌ നോര്‍ത്ത്‌ ഈസ്‌റ്റ് ഡല്‍ഹിക്കെതിരേ ഇറങ്ങുന്നത്‌.
തുടര്‍തോല്‍വികളില്‍ നിന്ന്‌ അപ്രതീക്ഷിത തിരിച്ചുവരവ്‌ നടത്തിയ അവര്‍ക്ക്‌ മുംബൈയ്‌ക്കെതിരായ തോല്‍വി കടുത്ത തിരിച്ചടിയാണ്‌ നല്‍കിയത്‌.
അതേസമയം നിലവിലെ ചാമ്പ്യന്മാരായ അത്‌ലറ്റികോ ഡി കൊല്‍ക്കത്തയെ അവരുടെ തട്ടകത്തില്‍ തോല്‍പിച്ച ആത്മവിശ്വാസത്തിലാണ്‌ ഡല്‍ഹി. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ഡല്‍ഹിയുടെ ജയം.
ഇന്നത്തെ മത്സരത്തില്‍ ജയിക്കാനായാല്‍ പോയിന്റ്‌ പട്ടികയില്‍ ഒന്നാം സ്‌ഥാനത്തെത്താനും ഡല്‍ഹിക്കാകും.
നിലവില്‍ ആറു മത്സരങ്ങളില്‍ നിന്ന്‌ നാലു ജയവും രണ്ടു തോല്‍വിയുമായി 12 പോയിന്റോടെ രണ്ടാം സ്‌ഥാനത്താണ്‌ ഡല്‍ഹി. ഏഴു മത്സരങ്ങളില്‍ നിന്നു രണ്ടു ജയവും രണ്ടു തോല്‍വിയും ഒരു സമനിലയുമായി 13 പോയിന്റുള്ള പുനെ സിറ്റിയാണ്‌ ഒന്നാം സ്‌ഥാനത്ത്‌. ആറു മത്സരങ്ങളില്‍ നിന്നു രണ്ടു മത്സരം മാത്രം ജയിച്ച നോര്‍ത്ത്‌ ഈസ്‌റ്റ് യുണൈറ്റഡ്‌ ആറു പോയിന്റുമായി ഏഴാം സ്‌ഥാനത്താണ്‌. കേരളാ ബ്ലാസ്‌റ്റേഴ്‌സ് മാത്രമാണ്‌ അവര്‍ക്ക്‌ പിന്നിലുള്ളത്‌. അതേസമയം ബ്ലാസ്‌റ്റേഴ്‌സ് നാളെ ലീഗിലെ ഒന്നാം സ്‌ഥാനക്കാരായ പുനെയെ നേരിടും. കൊച്ചിയില്‍ രാത്രി ഏഴു മുതലാണ്‌ മത്സരം.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top