Last Updated 50 weeks 2 days ago
Ads by Google
27
Saturday
May 2017

'അതു വിമര്‍ശനമല്ല; സച്ചിനുള്ള പ്രശംസ''

mangalam malayalam online newspaper

മുംബൈ: സച്ചിന്‍ തെണ്ടുല്‍ക്കര്‍ തന്റെ പ്രതിഭയോട്‌ നീതി പുലര്‍ത്തിയില്ലെന്ന വിമര്‍ശനത്തില്‍ കപില്‍ ദേവിന്റെ വിശദീകരണം. തന്റെ വാക്കുകളെ തെറ്റായി ചിത്രീകരിക്കുകയായിരുന്നുവെന്നും വിവാദമല്ല ക്രിയാത്മക വിമര്‍ശനമാണ്‌ താന്‍ ഉദ്ദേശിച്ചതെന്നും കപില്‍ പറഞ്ഞു.
''പ്രതിഭയോട്‌ നീതിപുലര്‍ത്താനായിട്ടില്ലെന്ന്‌ ഞാന്‍ പറഞ്ഞത്‌ സത്യത്തില്‍ സച്ചിനുള്ള അഭിനന്ദനമാണ്‌. ഇതിലുമെത്രയോ കൂടുതല്‍ സച്ചിന്‌ നേടാന്‍ കഴിയുമായിരുന്നു എന്നാണ്‌ ഞാന്‍ ഉദ്ദേശിച്ചത്‌. വിവാദങ്ങള്‍ക്ക്‌ അടിസ്‌ഥാനമില്ല. വിവിയന്‍ റിച്ചാര്‍ഡ്‌സിനേക്കാള്‍ പ്രതിഭയുള്ള കളിക്കാരനാണ്‌ സച്ചിന്‍. പക്ഷെ റിച്ചാര്‍ഡ്‌സിന്റെ വന്യത സച്ചിനില്‍ ഇല്ല.അതുകൊണ്ടാണ്‌ 100 സെഞ്ചുറികള്‍ നേടിയ താരമാണെങ്കിലും ഡബിള്‍ സെഞ്ചുറിയും ട്രിപ്പിള്‍ സെഞ്ചുറിയും അടിക്കാന്‍ സച്ചിനറിയില്ലെന്ന്‌ പറഞ്ഞത്‌. - കപില്‍ വ്യക്‌തമാക്കി.
സുനില്‍ ഗവാസ്‌കര്‍ തന്നെ വിമര്‍ശിച്ചിട്ടുണ്ട്‌. അതു തനിക്ക്‌ ബാറ്റ്‌സ്മാനെന്ന നിലയില്‍ പ്രകടനം മെച്ചപ്പെടുത്താന്‍ സഹായിച്ചു. ബാറ്റിംഗിനെ കുറച്ചുകൂടി ഗൗരവമായി സമീപിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ നേടിയതിലും 5000 റണ്‍സ്‌ കൂടുതല്‍ തനിക്കു നേടാമെന്നു തോന്നിയിട്ടുണ്ട്‌. അതുകൊണ്ടുതന്നെ ഗവാസ്‌കര്‍ വിമര്‍ശിച്ചപ്പോള്‍ അത്‌ അംഗീകരിക്കുകയാണ്‌ ചെയ്‌തത്‌. അതൊരു തെറ്റായി തോന്നിയിട്ടില്ല. സച്ചിനെതിരെയുള്ള വിമര്‍ശനവും ഈ അര്‍ത്ഥത്തിലായിരുന്നു. അത്‌ ഒരു മുതിര്‍ന്ന സഹോദരന്റെ ഉപദേശമായി കണ്ടാല്‍ മതി- കപില്‍ പറഞ്ഞു.
മുംബൈ ക്രിക്കര്‍മാരെ ഉദ്ദേശിച്ചല്ല താന്‍ വിമര്‍ശന്‍ ഉന്നയിച്ചതെന്നും കപില്‍ കൂട്ടിച്ചേര്‍ത്തു. ''1998ല്‍ ഷാര്‍ജയില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ സച്ചിന്റെ ആക്രമണ ബാറ്റിങ്‌ ഇഷ്‌ടമാണ്‌. പക്ഷേ പിന്നീടുള്ള കരിയറില്‍ ആ ആക്രമണോത്സുകത സച്ചിനില്‍ കണ്ടിട്ടില്ല. ഇത്‌ മുംബൈയില്‍ നിന്നുള്ള ക്രിക്കറ്റര്‍മാര്‍ക്കെതിരെയുള്ള വിമര്‍ശനമല്ലെന്ന്‌ അജിത്‌ വഡേക്കര്‍ സര്‍ മനസിലാക്കണം. മുംബൈയയും ഇന്ത്യയുടെ ഭാഗമാണ്‌. ഞാന്‍ ഒരു ഇന്ത്യക്കാരനും'' -കപില്‍ പറഞ്ഞു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top