Last Updated 45 weeks 5 days ago
Ads by Google
25
Tuesday
April 2017

സമൂഹത്തോടുള്ള പ്രതിബദ്ധതയില്‍ സഭ തളരരുത്‌: പാസ്‌റ്റര്‍ ജേക്കബ്‌ ജോണ്‍

mangalam malayalam online newspaper

കുമ്പനാട്‌ (തിരുവല്ല): പ്രതികൂലങ്ങള്‍ വര്‍ധിക്കുമ്പോഴും സമൂഹത്തോടുള്ള പ്രതിബദ്ധതയില്‍ സഭ തളരരുതെന്ന്‌ ഇന്ത്യാ പെന്തക്കോസ്‌ത്‌ ദൈവസഭ രാജ്യാന്തര പ്രസിഡന്റ്‌ പാസ്‌റ്റര്‍ ജേക്കബ്‌ ജോണ്‍. ഐ.പി.സി. കേരളാ സ്‌റ്റേറ്റിന്റെ 2016-2019 ലെ പ്രവര്‍ത്തനങ്ങളുടെ ഉദ്‌ഘാടനം സഭാ ആസ്‌ഥാനമായ ഹെബ്രോന്‍പുരത്ത്‌ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ദൈവത്തിന്റെ ആത്മാവിനാല്‍ നിയന്ത്രിതമാണ്‌ സഭ. പാതാള ഗോപുരങ്ങള്‍ക്കും സാത്താന്യ ശക്‌തികള്‍ക്കും അതിനെ തകര്‍ക്കാന്‍ കഴിയില്ലെന്നും പരിശുദ്ധാത്മാവിനാല്‍ സഭാജനങ്ങള്‍ നിറയപ്പെട്ട്‌ കഴിയണമെന്നും പാസ്‌റ്റര്‍ ജേക്കബ്‌ ജോണ്‍ പറഞ്ഞു. സഭാ സ്‌റ്റേറ്റ്‌ പ്രസിഡന്റ്‌ പാസ്‌റ്റര്‍ കെ.സി. തോമസ്‌ അധ്യക്ഷത വഹിച്ചു. ഐ.പി.സി. മുന്‍ ജനറല്‍ പ്രസിഡന്റ്‌ പാസ്‌റ്റര്‍ കെ.സി. ജോണ്‍, മുന്‍ സ്‌റ്റേറ്റ്‌ പ്രസിഡന്റ്‌ പാസ്‌റ്റര്‍ എം.വി. വര്‍ഗീസ്‌ എന്നിവര്‍ വചനപ്രഭാഷണവും സെന്റര്‍ മിനിസ്‌റ്റര്‍ പാസ്‌റ്റര്‍ കെ.കെ. ചെറിയാന്‍ അനുഗ്രഹപ്രഭാഷണവും നടത്തി. സ്‌റ്റേറ്റ്‌ സെക്രട്ടറി പാസ്‌റ്റര്‍ ഷിബു നെടുവേലില്‍ നയപ്രഖ്യാപനം നടത്തി. ട്രഷറര്‍ ജോയി താനവേലില്‍ സാമ്പത്തികരേഖ അവതരിപ്പിച്ചു. വൈസ്‌ പ്രസിഡന്റ്‌ പാസ്‌റ്റര്‍ രാജു പൂവക്കാല, ജോയിന്റ്‌ സെക്രട്ടറിമാരായ പാസ്‌റ്റര്‍ സി.സി. ഏബ്രഹാം, മോനി കരിക്കം, സീനിയര്‍ മിനിസ്‌റ്റര്‍മാരായ ബെഞ്ചമിന്‍ വര്‍ഗീസ്‌, ടി.എ. ചെറിയാന്‍, ജനറല്‍ വൈസ്‌ പ്രസിഡന്റ്‌ പാസ്‌റ്റര്‍ ബേബി വര്‍ഗീസ്‌, സിസ്‌റ്റര്‍ ഏലിയാമ്മ തോമസ്‌, കുര്യന്‍ ജോസഫ്‌, സുധി ഏബ്രഹാം, പാസ്‌റ്റര്‍ ബി. മോനച്ചന്‍, സജി പോള്‍, രാജു ഏബ്രഹാം എം.എല്‍.എ, കെ.പി. ഉദയഭാനു, പഞ്ചായത്ത്‌ പ്രസിഡന്റ്‌ മോന്‍സി കിഴക്കേടത്ത്‌ എന്നിവര്‍ പ്രസംഗിച്ചു.
പുതിയ സഭാ കൗണ്‍സിലിലെ അംഗങ്ങള്‍ക്ക്‌ പാസ്‌റ്റര്‍ കെ.സി. തോമസ്‌ പ്രതിജ്‌ഞാവാചകം ചൊല്ലിക്കൊടുത്തു. സഭയുടെ ജനറല്‍ കൗണ്‍സിലിലേക്ക്‌ കേരളത്തില്‍നിന്ന്‌ 12 പാസ്‌റ്റര്‍മാരെയും 11 വിശ്വാസികളെയും തെരഞ്ഞെടുത്തു. പാസ്‌റ്റര്‍മാരായ കെ.സി. ജോണ്‍, ബി. മോനച്ചന്‍, തോമസ്‌ ഫിലിപ്‌ വെണ്‍മണി, ഫിലിപ്‌ പി. തോമസ്‌, സണ്ണി അലക്‌സാണ്ടര്‍, റോയി പൂവക്കാല, ജോണ്‍ പി. ചെല്ലപ്പന്‍, ബേബി കടമ്പനാട്‌, വര്‍ഗീസ്‌ മാത്യു, ജോര്‍ജ്‌ ഡാനിയേല്‍, വി.ജി. തോമസുകുട്ടി, ജോസഫ്‌ ഏബ്രഹാം.
വിശ്വാസികളായ കുര്യന്‍ ജോസഫ്‌, സജി പോള്‍, ഈപ്പന്‍ തോമസ്‌ കപ്പമാംമൂട്ടില്‍, എം. വി. ഫിലിപ്പ്‌, എബി പെരുമ്പട്ടി, ഡോ. ജോണ്‍ ജോസഫ്‌, കെ. പി. തോമസ്‌, ബാബു കുമ്പനാട്‌, അഡ്വ. ജോണ്‍സണ്‍ കെ. സാമുവേല്‍, സാം കുഴിക്കാല, സജി വെണ്‍മണി എന്നിവരെയാണ്‌ തെരഞ്ഞെടുത്തത്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top