Last Updated 50 weeks 4 days ago
Ads by Google
29
Monday
May 2017

പൊയ്‌കയില്‍ ആചാര്യഗുരു ജന്മദിനാഘോഷം

തിരുവല്ല : പൊയ്‌കയില്‍ ആചാര്യഗുരുവിന്റെ 90-ാമത്‌ ജന്മദിനം 10നു പ്രത്യക്ഷ രക്ഷാ െദെവ സഭ(പി.ആര്‍.ഡി.എസ്‌.) ആഘോഷിക്കും. ഇതോടനുബന്ധിച്ച്‌ ആത്മീയയോഗം, പ്രഭാഷണം, സംഗീതാരാധന, പ്രത്യേക പ്രാര്‍ഥന, സമ്മേളനം എന്നിവ നടക്കും.
ശാഖകളില്‍ നടക്കുന്ന ആഘോഷപരിപാടികള്‍ക്കു തുടക്കം കുറിച്ചു സഭാ ആസ്‌ഥാനമായ ഇരവിപേരൂര്‍ ശ്രീകുമാര്‍ നഗറിലെ വിശുദ്ധസന്നിധാനങ്ങളില്‍ രാവിലെ 7നു പ്രത്യേക പ്രാര്‍ഥന നടത്തും.
തുടര്‍ന്നു സഭാ പ്രസിഡന്റ്‌ െവെ. സദാശിവന്‍ കൊടിയേറ്റ്‌ നിര്‍വഹിക്കും. ഒന്‍പതിന്‌ ആചാര്യകലാക്ഷേത്രം കേന്ദ്രസമിതി സംസ്‌ഥാനതലത്തില്‍ സംഘടിപ്പിക്കുന്ന സംഗീതാരാധന ആചാര്യഗുരു സന്നിധാനത്ത്‌ സഭാപ്രസിഡന്റ്‌ െവെ. സദാശിവന്‍ ഉദ്‌ഘാടനം ചെയ്യും.
പി.ആര്‍.ഡി.എസ്‌. ജനറല്‍സെക്രട്ടറിമാരായ കെ. ഡി. രാജന്‍ ജന്മദിനസന്ദേശവും സി. കെ. നാരായണന്‍ മുഖ്യപ്രഭാഷണവും നടത്തും. െവെകിട്ട്‌ നാലിനു സംഗീതാരാധന സമാപിക്കും.
ഗുരുകുലശ്രേഷ്‌ഠന്‍ ഇ.ടി. രാമന്‍, െവെസ്‌ പ്രസിഡന്റ്‌ എം.എസ്‌. കുട്ടപ്പന്‍, ജോയിന്റ്‌ സെക്രട്ടറി കെ. ടി. വിജയന്‍, പി.കെ. രാരിച്ചന്‍ കെ.ആര്‍. സോമന്‍, എം. ഭാസ്‌കരന്‍, ഗുരുകുല സമിതി െഹെക്കൗണ്‍സിലംഗങ്ങള്‍, യുവജനസംഘം - മഹിളാസമാജം കേന്ദ്രഭാരവാഹികള്‍ എന്നിവര്‍ പ്രസംഗിക്കും.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top