Last Updated 50 weeks 4 days ago
Ads by Google
29
Monday
May 2017

രേവതി ആരാധനയ്‌ക്ക്‌ കൊട്ടിയൂരില്‍ ഭക്‌തജനപ്രവാഹം

mangalam malayalam online newspaper

പേരാവൂര്‍: വൈശാഖ മഹോത്സവത്തിലെ നാല്‌ ആരാധനകളില്‍ മൂന്നാമത്തെ ആരാധനയായ രേവതി ആരാധനക്ക്‌ കൊട്ടിയൂരില്‍ ഭക്‌തജന പ്രവാഹം. ഇന്നലെ ഉച്ചയ്‌ക്ക്‌ പൊന്നിന്‍ ശീവേലി നടന്നു.തുടര്‍ന്ന്‌ കുടിപതികള്‍,വാളശന്‍മാര്‍,കാര്യത്ത്‌ കൈക്കോളന്‍,പട്ടാളി എന്നിവര്‍ക്ക്‌ കേവിലകം കയ്ായലയില്‍ ആരാധന സദ്യ നടത്തി.സന്ധ്യയോടെ ബാബുരാളര്‍ സമര്‍പ്പിച്ച പഞ്ചഗവ്യം സ്വയംഭൂവില്‍ അഭിഷേകം ചെയ്‌തു.പാലമൃത്‌ വേക്കളം കരോത്ത്‌ നായര്‍ തറവാട്ടില്‍ നിന്ന്‌ എഴുന്നള്ളിച്ച്‌ ഉച്ചയോടെ പടിഞ്ഞാറെ നടയില്‍ എത്തിച്ചിരുന്നു. പന്തീരടി കാമ്പ്രം സ്‌ഥാനിക ബ്രാഹ്‌മണന്റെ കാര്‍മികത്വത്തിലാണ്‌ പൂജ നടന്നത്‌. അക്കരെ-ഇക്കരെ കൊട്ടിയൂര്‍ നടകളില്‍ ദേവസ്വം ഏര്‍പ്പെടുത്തിയ അന്നദാന കേന്ദ്രങ്ങളില്‍ വന്‍ഭക്‌തജന തിരക്കായിരുന്നു.കൊടുചൂടില്‍ തീര്‍ത്ഥാടകര്‍ക്കായി ദേവസ്വം ഏര്‍പ്പെടുത്തിയ കുടിവെള്ളവും ചുക്ക്‌ കാപ്പിയും ഭക്‌തജനങ്ങള്‍ക്ക്‌ വളരെ ആശ്വാസമായി.ഉത്സവനഗരിയിലെത്തുന്ന തീര്‍ത്ഥാടകര്‍ക്കായി സത്യസായി സേവാ സമിതിയുടെയും പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും വകയായുള്ള മെഡിക്കല്‍ സംഘങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്‌.അക്കരെ ക്ഷേത്രത്തില്‍ അടിയന്തര ചികിത്സക്കായി ഒരു ഡോക്‌ടറുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്‌.ഈ മാസം 11 ന്‌ ഉച്ചവരെ മാത്രമെ സ്‌ത്രീകള്‍ക്ക്‌ അക്കരെ സന്നിധിയില്‍ പ്രവേശനമുള്ളു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top