Last Updated 45 weeks 5 days ago
Ads by Google
25
Tuesday
April 2017

കൊട്ടിയൂര്‍ വൈശാഖ മഹോത്സവം; രേവതി ആരാധന

mangalam malayalam online newspaper

പേരാവൂര്‍:വൈശാഖ മഹോത്സവത്തിലെ നാല്‌ ആരാധനകളില്‍ മൂന്നാമത്തെ ആരാധനയായ രേവതി ആരാധന നടക്കും.നാളെ ഉച്ചയ്‌ക്ക്‌ പൊന്നിന്‍ ശീവേലി നടക്കും.തുടര്‍ന്ന്‌ കുടിപതികള്‍,വാളശന്‍മാര്‍,കാര്യത്ത്‌ കൈക്കോളന്‍,പട്ടാളി എന്നിവര്‍ക്ക്‌ കേവിലകം കയ്ായലയില്‍ ആരാധന സദ്യ നടത്തും. സന്ധ്യയോടെ ബാബുരാളര്‍ സമര്‍പ്പിക്കുന്ന പഞ്ചഗവ്യം സ്വയംഭൂവില്‍ അഭിഷേകം നടത്തും. പാലമൃത്‌ വേക്കളം കരോത്ത്‌ നായര്‍ തറവാട്ടില്‍ നിന്ന്‌ എഴുന്നള്ളിച്ച്‌ ഉച്ചയോടെ പടിഞ്ഞാറെ നടയില്‍ എത്തിക്കും. പന്തീരടി കാമ്പ്രം സ്‌ഥാനിക ബ്രാഹ്‌മണന്റെ കാര്‍മികത്വത്തിലാണ്‌ പൂജ നടക്കുക. അക്കരെ സന്നിധിയില്‍ വന്‍ ഭക്‌ത ജനതിരക്കായിരുന്നു.രാവിലെ മുതല്‍ പടിഞ്ഞാറെ,കിഴക്കെ നടയില്‍ നീണ്ട ക്യൂ ദൃശ്യമായിരുന്നു.ദേവസ്വത്തിന്റെ ചൂടുവെള്ളം ഭക്‌തര്‍ക്ക്‌ എത്തിച്ചു നല്‍കുന്നത്‌ ഏറെ ആശ്വാസമായി. വെയിലിന്റെ കാഠിന്യം കുറയ്‌ക്കാന്‍ ക്യൂ സംവിധാനത്തിന്‌ മുകളിലായി പച്ച നെറ്റ്‌ വിരച്ചത്‌ ചൂട്‌ കുറയ്‌ക്കാന്‍ സഹായകമായി.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top