Last Updated 1 year 14 weeks ago
Ads by Google
20
Wednesday
September 2017

എടത്വാപള്ളിയില്‍ എട്ടാമിടം

mangalam malayalam online newspaper

എടത്വാ: ഭക്‌തലക്ഷങ്ങള്‍ക്കു പ്രാര്‍ഥനാ സാഫല്യമായി ദക്ഷിണേന്ത്യയിലെ പ്രശസ്‌ത തീര്‍ഥാടനകേന്ദ്രമായ എടത്വാ സെന്റ്‌ ജോര്‍ജ്‌ ഫൊറോനാപള്ളിയിലെ തിരുനാള്‍ ഇന്ന്‌ സമാപിക്കും. എട്ടാമിടമായ ഇന്ന്‌ ഉച്ചകഴിഞ്ഞ്‌ രണ്ടിന്‌ ഇടവകക്കാരായ വൈദികര്‍ ഫാ. സ്‌കറിയ പറപ്പള്ളില്‍, ഫാ. മാര്‍ട്ടിന്‍ തൈപ്പറമ്പില്‍ എന്നിവരുടെ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്ന വിശുദ്ധകുര്‍ബാനയ്‌ക്കും മധ്യസ്‌ഥപ്രാര്‍ഥനയ്‌ക്കും ലദീഞ്ഞിനും ശേഷം നാലിന്‌ കുരിശടിയിലേക്ക്‌ പ്രദക്ഷിണം ആരംഭിക്കും. പള്ളിയുടെ പ്രധാന അള്‍ത്താരയില്‍ നിന്നാരംഭിക്കുന്ന പ്രദക്ഷിണം ആനവാതിലിലൂടെ പള്ളിയുടെ വടക്കേപാലം കടന്ന്‌ മാര്‍ക്കറ്റ്‌ ചുറ്റി തിരുവല്ല-അമ്പലപ്പുഴ റോഡിലുള്ള കുരിശടിയിലെത്തുമ്പോള്‍ വെറ്റിലയും പൂമാലകളും നോട്ടുമാലകളും വിശുദ്ധന്റെ ചെറിയ രൂപത്തില്‍ വിശ്വാസികള്‍ അര്‍പ്പിക്കും. കുരിശടിയില്‍ പ്രത്യേകം ബാരിക്കേഡ്‌ തീര്‍ത്താണ്‌ ദര്‍ശന സൗകര്യം ഒരുക്കീട്ടുള്ളത്‌.
പ്രദക്ഷിണം കുരിശടി ചുറ്റി തിരികെ പള്ളിപാലം വഴി പള്ളിക്ക്‌ വലം വച്ച്‌ അള്‍ത്താരയിലെത്തുമ്പോള്‍ വികാരി ഫാ. ജോണ്‍ മണക്കുന്നേല്‍ കൊടിയിറക്കും. വിശുദ്ധ ഗീവര്‍ഗീസ്‌ സഹദായുടെ തിരുസ്വരൂപം രാത്രി 9.30 ന്‌ നടയില്‍ പ്രതിഷ്‌ഠിക്കുന്നതോടെ ഇപ്രാവശ്യത്തെ തിരുനാള്‍ സമാപിക്കും.
ഇന്ന്‌ രാവിലെ ആറിന്‌ നടക്കുന്ന മധ്യസ്‌ഥപ്രാര്‍ഥന, ലദീഞ്ഞ്‌, വിശുദ്ധകുര്‍ബാന എന്നിവയ്‌ക്ക്‌ ഫാ. അഗസ്‌റ്റിന്‍ പാടിയത്ത്‌ കാര്‍മികത്വം വഹിക്കും. 7.30 ന്‌ ചങ്ങനാശേരി അതിരൂപതാ വികാരി ജനറല്‍ റവ. ഡോ. ജയിംസ്‌ പാലയ്‌ക്കലിന്റെ കാര്‍മികത്വത്തില്‍ ആഘോഷമായ വിശുദ്ധ കുര്‍ബാനയും, മധ്യസ്‌ഥപ്രാര്‍ഥനയും, ലദീഞ്ഞും നടക്കും. പത്തിന്‌ ഫാ. ജോസ്‌ തെക്കേപ്പുറത്തിന്റെ കാര്‍മികത്വത്തില്‍ ആഘോഷമായ റാസയും നടക്കും. ഫാ. അഗസ്‌റ്റിന്‍ മാങ്കുടിയില്‍ വചനസന്ദേശം നല്‍കും.
ഇതിനകം 10 ലക്ഷത്തിലേറെ തീര്‍ഥാടകര്‍ ദേവായത്തിലെത്തി പ്രാര്‍ഥനാ ശുശ്രൂഷകളിലും നേര്‍ച്ച കാഴ്‌ചകളിലും പങ്കെടുത്തെന്ന്‌ ജനറല്‍ കണ്‍വീനര്‍ ബില്‍ബി മാത്യു കണ്ടത്തില്‍ പറഞ്ഞു. എട്ടാം പെരുന്നാളിനുവേണ്ട എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ജോയിന്റ്‌ കണ്‍വീനര്‍മാരായ ജയന്‍ ജോസഫ്‌ പുന്നപ്ര, ബിനോമോന്‍ പഴയമഠം എന്നിവര്‍ അറിയിച്ചു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top