Last Updated 1 year 14 weeks ago
Ads by Google
20
Wednesday
September 2017

പിതൃതര്‍പ്പണ പുണ്യം തേടി ജനലക്ഷങ്ങള്‍ ഇന്ന്‌ ആലുവ മണപ്പുറത്ത്‌

mangalam malayalam online newspaper

ആലുവ: മഹാശിവരാത്രിയായ ഇന്ന്‌ നാടിന്റെ നാനാഭാഗങ്ങളില്‍നിന്നു ജനലക്ഷങ്ങള്‍ ആലുവാ മണപ്പുറത്ത്‌ എത്തും. വ്രതാനുഷ്‌ഠാനത്തോടെ എത്തുന്ന ഭക്‌തര്‍ പഞ്ചാക്ഷരിമന്ത്രത്താല്‍ മുഖരിതമായ മണപ്പുറത്ത്‌ പുലരുവോളം ഉറക്കമിളച്ചിരുന്ന്‌ പിതൃക്കളുടെ മോക്ഷപ്രാപ്‌തിക്കായി ബലിതര്‍പ്പണം നടത്തും.
മണപ്പുറത്തെ ആത്മീയ ചടങ്ങുകള്‍ക്ക്‌ ദേവസ്വം ബോര്‍ഡും മൂന്നാഴ്‌ച നീണ്ടുനില്‍ക്കുന്ന വ്യാപാരമേളയ്‌ക്ക്‌ നഗരസഭയും നേതൃത്വം നല്‍കും. തിങ്കളാഴ്‌ച രാത്രി 12 ന്‌ മഹാദേവക്ഷേത്രത്തിലെ വലിയവിളക്കെഴെുന്നള്ളിപ്പിന്‌ ശേഷം പിതൃതര്‍പ്പണത്തിന്‌ തുടക്കമാകും. തിലഹോമം, പ്രത്യേക പൂജകള്‍ എന്നിവ മണപ്പുറത്തെ താല്‍ക്കാലിക ശിവക്ഷേത്രത്തില്‍ നടക്കും. ക്ഷേത്രം തന്ത്രി ചേന്നാസ്‌ മനക്കല്‍ പരമേശ്വരന്‍ നമ്പൂതിരിപ്പാട്‌, മുല്ലപ്പിള്ളി മനക്കല്‍ സുബ്രഹ്‌മണ്യന്‍ നമ്പൂതിരിപ്പാട്‌ എന്നിവരുടെ മുഖ്യകാര്‍മികത്വത്തിലായിരിക്കും പൂജകള്‍.
ബലിതര്‍പ്പണത്തിന്‌ 258 ബലിത്തറകളാണ്‌ സജ്‌ജമാക്കിയിട്ടുള്ളത്‌. ദേവസ്വം ബോര്‍ഡ്‌ കമ്മിഷണര്‍ സി.പി. രാമരാജ പ്രേമപ്രസാദ്‌, എക്‌സിക്യൂട്ടീവ്‌ എന്‍ജിനീയര്‍ അജിത്‌കുമാര്‍, ചീഫ്‌ എന്‍ജിനീയര്‍ ജി. മുരളീകൃഷ്‌ണന്‍, അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഓഫീസര്‍ വി.എസ്‌. ബാലാജി എന്നിവര്‍ മേല്‍നോട്ടം വഹിക്കും.
വ്യാപാരമേളക്കുള്ള ക്രമീകരണങ്ങള്‍ നഗരസഭ ഏര്‍പ്പാടാക്കിയിട്ടുണ്ട്‌. 40 സ്‌ഥിരം സ്‌റ്റാളുകളും മറ്റു കച്ചവടക്കാരും ഉണ്ടാകും. മണപ്പുറത്തേക്ക്‌ കോണ്‍ക്രീറ്റ്‌ നടപ്പാലം ഒരുക്കിയതാണ്‌ ഇത്തവണത്തെ പ്രത്യേകത.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top