Last Updated 1 year 14 weeks ago
Ads by Google
20
Wednesday
September 2017

കാലടിയില്‍ ശിവരാത്രി ആഘോഷങ്ങള്‍ തുടങ്ങി

mangalam malayalam online newspaper

കാലടി: മഹാശിവരാത്രിയോടനുബന്ധിച്ച്‌ കാലടി മണപ്പുറത്ത്‌ ആഘോഷങ്ങള്‍ തുടങ്ങി. കഴിഞ്ഞ 27 മുതല്‍ ക്ഷേത്രചടങ്ങുകള്‍ ആരംഭിച്ചു.ഇന്ന്‌ രാവിലെ 5.30 മുതല്‍ ചടങ്ങുകള്‍ ആരംഭിക്കും. വൈകിട്ട്‌ 6.45ന്‌ സംഗീതാരാധന, രാത്രി 8.30ന്‌ കൊച്ചിന്‍ കലാഭവന്റെ കലാകാരന്മാര്‍ അണിനിരക്കുന്ന കലാസന്ധ്യയും നടക്കും.
ശിവരാത്രി ദിനമായ നാളെ രാവിലെ 5.30ന്‌ ക്ഷേത്രചടങ്ങുകള്‍ ആരംഭിക്കും. 8ന്‌ നാരായണീയ പാരായണം, 12ന്‌ അന്നദാനം, വൈകിട്ട്‌ 6.30ന്‌ ദീപാരാധന, ദീപക്കാഴ്‌ച, 7ന്‌ ഭജന, 8ന്‌ പ്രഭാഷണം എന്നിവയുണ്ടാകും. രാത്രി 8.30ന്‌ നടക്കുന്ന സാംസ്‌കാരിക സമ്മേളനം ജില്ലാ കലക്‌ടര്‍ എം.ജി. രാജമാണിക്യം ഉദ്‌ഘാടനം ചെയ്ുംയ. പി.കെ. മോഹന്‍ദാസ്‌ അധ്യക്ഷതവഹിക്കും. ഗവര്‍ണറുടെ സെക്രട്ടറി അജിത്‌കുമാര്‍ ഭദ്രദീപം തെളിയിക്കും. ആദിശങ്കര ജന്മഭൂമി ക്ഷേത്രം മാനേജര്‍ പ്രഫ.എ.സുബ്രഹ്‌മണല്‍ന്‍ അയ്യര്‍ അനുഗ്രഹപ്രഭാഷണം നടത്തും. 10ന്‌ മലയാറ്റൂര്‍ വോയ്‌സ് അവതരിപ്പിക്കുന്ന ഗാനമേള. 12ന്‌ ബലിതര്‍പ്പണം ആരംഭിക്കും. 12.30ന്‌ പാലാ കമ്യൂണിക്കേഷന്റെ അഛനായിരുന്നു ശശി എന്ന നാടകമുണ്ടാകും.
ശിവരാത്രിയോടനുബന്ധിച്ച്‌ ബലിതര്‍പ്പണം നടത്താന്‍ വിപുലമായ സജ്‌ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്‌. 12 വരെ മണപ്പുറത്തെ ക്ഷേത്രത്തില്‍ ചടങ്ങുകള്‍ നടക്കും.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top