Last Updated 1 year 14 weeks ago
Ads by Google
20
Wednesday
September 2017

പരിശുദ്ധ വട്ടശേരില്‍ മാര്‍ ദീവന്നാസിയോസിന്റെ ഓര്‍മ്മപ്പെരുന്നാള്‍ ഇന്നും നാളെയും

mangalam malayalam online newspaper

കോട്ടയം: പരിശുദ്ധ വട്ടശേരില്‍ ഗീവര്‍ഗീസ്‌ മാര്‍ ദിവന്നാസിയോസിന്റെ ഓര്‍മപ്പെരുന്നാള്‍ ഇന്നും നാളെയും പഴയ സെമിനാരിയില്‍ ആചരിക്കും. ഇന്നു രാവിലെ 10 മുതല്‍ 12 വരെ കോട്ടയം, കോട്ടയം സെന്‍ട്രല്‍ ഭദ്രാസനങ്ങളുടെ പ്രാര്‍ഥനായോഗങ്ങളുടെ ആഭിമുഖ്യത്തില്‍ അര്‍ധദിന ധ്യാനം നടക്കും. വൈകിട്ട്‌ 5.30 നു കോട്ടയം ചെറിയപള്ളിയില്‍ സന്ധ്യാനമസ്‌കാരവും പഴയ സെമിനാരിയിലേക്കു പ്രദക്ഷിണവും നടത്തും. 6.30 നു സെമിനാരിയില്‍ സന്ധ്യാനമസ്‌ക്കാരം.ഫാ.ഡോ.ഒ. തോമസ്‌ തുടര്‍ന്ന്‌ അനുസ്‌മരണപ്രഭാഷണം നടത്തും. 8.30 ന്‌ റാസയും വിവിധ പള്ളികളില്‍നിന്നുള്ള പദയാത്രകളും സെമിനാരിയില്‍ എത്തിച്ചേരും. തുടര്‍ന്നു ധൂപപ്രാര്‍ത്ഥന, ശ്ലൈഹികവാഴ്‌വ്‌.
നാളെ രാവിലെ 8.30 നു മൂന്നിന്മേല്‍ കുര്‍ബാനയ്‌ക്കു പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവ മുഖ്യകാര്‍മികത്വം വഹിക്കും. 10നു പ്രദക്ഷിണം, ധൂപപ്രാര്‍ഥന, ശ്ലൈഹിക വാഴ്‌വ്‌. 11 നു സ്‌മൃതി ഓഡിറ്റോറിയത്തില്‍ അഖില മലങ്കര മര്‍ത്തമറിയം വനിതാ സമ്മേളനം. ഡോ. യൂഹാനോന്‍ മാര്‍ തേവോദോറോസ്‌ അധ്യക്ഷത വഹിക്കും. കാതോലിക്കാ ബാവ ഉദ്‌ഘാടനം ചെയ്യും.
ശ്രുതി മന്ദിരത്തില്‍ ഡോ. യാക്കുബ്‌ മാര്‍ ഐറേനിയോസിന്റെ അധ്യക്ഷതയില്‍ നടത്തുന്ന സന്യാസസംഗമത്തില്‍ ഫാ. കോശി പി. ജോഷ്വ മുഖ്യസന്ദേശം നല്‍കും. മാത്യൂസ്‌ മാര്‍ തേവോദോസിയോസ്‌ ഉദ്‌ഘാടനം ചെയ്യും.
സോഫിയാ സെന്ററില്‍ നടക്കുന്ന ഭവന നിര്‍മ്മാണ സഹായ വിതരണം ബസേലിയോസ്‌ മാര്‍ത്തോമ്മ പൗലൂസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവ ഉദ്‌ഘാടനം ചെയ്യും. ഡോ. സഖറിയാ മാര്‍ തെയോഫിലോസ്‌ അധ്യക്ഷത വഹിക്കും. തുടര്‍ന്നു കൊടിയിറക്കോടെ പെരുന്നാള്‍ സമാപിക്കുമെന്ന്‌ മാനേജര്‍ ഫാ. കെ. സഖറിയാ റമ്പാന്‍ അറിയിച്ചു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top