Last Updated 50 weeks 4 days ago
Ads by Google
29
Monday
May 2017

ശ്രീകുമാരഗുരുദേവന്റെ 138-ാം ജന്മദിനാഘോഷം 14 മുതല്‍

തിരുവല്ല: പൊയ്‌കയില്‍ ശ്രീകുമാരഗുരുദേവന്റെ 138-ാം ജന്മദിനാഘോഷങ്ങള്‍ 14 മുതല്‍ 20 വരെ നടക്കും. പ്രത്യക്ഷരക്ഷാ ദൈവസഭ (പി.ആര്‍.ഡി.എസ്‌) ആസ്‌ഥാനമായ ഇരവിപേരൂര്‍ ശ്രീകുമാരനഗറില്‍ 14 നു രാവിലെ ഗുരുദേവമണ്‌ഡപത്തിലെ പ്രത്യേക പ്രാര്‍ഥനയ്‌ക്കുശേഷം സഭാ പ്രസിഡന്റ്‌ വൈ. സദാശിവന്‍ കൊടിയേറ്റ്‌ നിര്‍വഹിക്കും.
തുടര്‍ന്ന്‌ അടിമസ്‌മാരകസ്‌തംഭത്തില്‍ പുഷ്‌പാര്‍ച്ചന നടക്കും. വൈകിട്ട്‌ നാലിനു പൊയ്‌ക പ്രദക്ഷിണം. രാത്രി എട്ടിനു നടക്കുന്ന എട്ടുകര സംഗമത്തില്‍ കെ.ആര്‍. സോമന്‍ അധ്യക്ഷത വഹിക്കും. വൈ. സദാശിവന്‍ ഉദ്‌ഘാടനം ചെയ്യും.
15ന്‌ ഉച്ചയ്‌ക്കു മൂന്നിനു യുവജനസംഘം വൈസ്‌ പ്രസിഡന്റ്‌ രഞ്‌ജിത്‌ പുത്തന്‍ചിറയുടെ അധ്യക്ഷതയില്‍ നടക്കുന്ന വിദ്യാര്‍ഥി-യുവജന-പ്രതിനിധി സംഗമം പി.ആര്‍.ഡി.എസ്‌. വൈസ്‌പ്രസിഡന്റ്‌ എം.എസ്‌. കുട്ടപ്പന്‍ ഉദ്‌ഘാടനം ചെയ്യും.
16 ന്‌ രാവിലെ 11ന്‌ എംപ്ലോയിസ്‌ ഫോറം സംഘടിപ്പിക്കുന്ന സെമിനാര്‍ എം.ജി. സര്‍വകലാശാല സ്‌കൂള്‍ ഓഫ്‌ ലെറ്റേഴ്‌സ്‌ ഡയറക്‌ടര്‍ ഡോ.പി.എസ്‌. രാധാകൃഷ്‌ണന്‍ ഉദ്‌ഘാടനം ചെയ്യും. രാത്രി എട്ടിനു മതസമ്മേളനം ഡോ.ഗീവര്‍ഗീസ്‌ മോര്‍ കൂറിലോസ്‌ ഉദ്‌ഘാടനം ചെയ്യും.
17ന്‌ ഉച്ചയ്‌ക്ക്‌ 3.30ന്‌ ഭക്‌തിഘോഷയാത്ര ആരംഭിക്കും. തുടര്‍ന്ന്‌ നടക്കുന്ന പൊതുസമ്മേളനം കേന്ദ്രമന്ത്രി ജുവല്‍ ഓറം ഉദ്‌ഘാടനം ചെയ്യും. വൈ. സദാശിവന്‍ അധ്യക്ഷത വഹിക്കും. ഡോ. ബിസൈയ്‌ സോംങ്കര ശാസ്‌ത്രി മുഖ്യപ്രഭാഷണം നടത്തും. സ്വാമി ഗുരുരത്നം ജ്‌ഞാനതപസ്വി ആദിയര്‍ദീപം ജന്മദിന സപ്ലിമെന്റ്‌ പ്രകാശനം നിര്‍വഹിക്കും.
എം.പിമാരായ ആന്റോ ആന്റണി, റിച്ചാര്‍ഡ്‌ ഹേ, ബി.ജെ.പി. സംസ്‌ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. പിന്നണി ഗായകന്‍ എം.ജി. ശ്രീകുമാര്‍ കലാപരിപാടികളുടെ ഉദ്‌ഘാടനം നിര്‍വഹിക്കും.
18ന്‌ രാവിലെ ജന്മം തൊഴല്‍ ദീപാര്‍ച്ചനയ്‌ക്കുശേഷം പ്രസിഡന്റ്‌ വൈ. സദാശിവന്‍ ജന്മദിന സന്ദേശം നല്‍കും. ഉച്ചയ്‌ക്കു രണ്ടിന്‌ നടക്കുന്ന ജന്മദിനസമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്‌ഘാടനം ചെയ്യും. അഡ്വ. എ. ജയശങ്കര്‍ മുഖ്യപ്രഭാഷണം നടത്തും. വൈകിട്ട്‌ നാലിനു സാംസ്‌കാരികസമ്മേളനം പ്രതിപക്ഷ നേതാവ്‌ വി.എസ്‌. അച്യുതാനന്ദന്‍ ഉദ്‌ഘാടനം ചെയ്യും. ഏഴിന്‌ യുവജന-മഹിളാ സമ്മേളനം ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല ഉദ്‌ഘാടനം ചെയ്യും. എം.ജി. സര്‍വകലാശാല വൈസ്‌ ചാന്‍സലര്‍ ഡോ. ബാബു സെബാസ്‌റ്റ്യന്‍ മുഖ്യാതിഥി ആയിരിക്കും. സിന്‍ഡിക്കേറ്റ്‌ അംഗം പ്രഫ. സതീഷ്‌ കൊച്ചുപറമ്പില്‍ മുഖ്യപ്രഭാഷണം നടത്തും.
പ്രസിഡന്റ്‌ വൈ. സദാശിവന്‍, ജനറല്‍ സെക്രട്ടറി സി.കെ. നാരായണന്‍, ജോയിന്റ്‌ സെക്രട്ടറി കെ.ടി. വിജയന്‍, മീഡിയാ കണ്‍വീനര്‍ വി.കെ. ചെല്ലകുമാര്‍, കൗണ്‍സില്‍ അംഗം ചന്ദ്രബാബു കൈനകരി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top