Last Updated 50 weeks 4 days ago
Ads by Google
29
Monday
May 2017

ശബരിമലയിലെ സുരക്ഷാ കാര്യങ്ങളില്‍ ബാഹ്യഇടപെടല്‍ പാടില്ല: ഹൈക്കോടതി

കൊച്ചി: ശബരിമലയിലെ സുരക്ഷാകാര്യങ്ങളില്‍ ബാഹ്യഇടപെടല്‍ പാടില്ലെന്നു ഹൈക്കോടതി. ദേവസ്വം ബോര്‍ഡോ സര്‍ക്കാരോ സുരക്ഷയില്‍ ഇടപെടരുത്‌. സുരക്ഷാച്ചുമതല എ.ഡി.ജി.പി. പത്മകുമാറിനും ചീഫ്‌ പോലീസ്‌ കോ-ഓര്‍ഡിനേറ്റര്‍ക്കുമാണ്‌.
സുരക്ഷയുമായി ബന്ധപ്പെട്ട ആവശ്യമുള്ള മാറ്റങ്ങള്‍ക്ക്‌ എക്‌സിക്യുട്ടീവ്‌ മജിസ്‌ട്രേറ്റ്‌ വഴി പരിഹാരം തേടാമെന്നും ജസ്‌റ്റിസ്‌ തോട്ടത്തില്‍ ബി. രാധാകൃഷ്‌ണന്‍, ജസ്‌റ്റിസ്‌ അനു ശിവരാമന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച്‌ ഉത്തരവിട്ടു. മേലുദ്യോഗസ്‌ഥരുടെ അനുമതിയോടെമാത്രം കീഴുദ്യോഗസ്‌ഥര്‍ സുരക്ഷാക്രമീകരണങ്ങള്‍ നടത്തണം. സര്‍ക്കാരോ ദേവസ്വം ബോര്‍ഡോ അവരുടെ സംവിധാനങ്ങളുപയോഗിച്ച്‌ സുരക്ഷ നിയന്ത്രിക്കരുതെന്നും ഡിവിഷന്‍ ബെഞ്ച്‌ ഉത്തരവിട്ടു. ശബരിമല സ്‌പെഷല്‍ കമ്മിഷണര്‍ ഇക്കാര്യം ഉറപ്പാക്കണമെന്നും കോടതി വ്യക്‌തമാക്കി.
പമ്പ, ട്രക്കിങ്‌ പാത്ത്‌, സന്നിധാനം തുടങ്ങിയിടങ്ങളില്‍ പ്ലാസ്‌റ്റിക്‌ മാലിന്യം ഒഴിവാക്കാനായിട്ടില്ലെന്ന്‌ വനം-വന്യജീവി വകുപ്പ്‌ കോടതിക്ക്‌ റിപ്പോര്‍ട്ട്‌ നല്‍കി. ചത്ത മൃഗത്തിന്റെ വയറ്റില്‍നിന്നു പ്ലാസ്‌റ്റിക്‌ അവശിഷ്‌ടങ്ങള്‍ ലഭിച്ചെന്നും വന്യജീവികളുടെ ജീവന്‌ അപകടകരമാംവിധം പ്ലാസ്‌റ്റിക്‌ വര്‍ധിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സാനിറ്റേഷന്‍ സൊസൈറ്റിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്‌ഥരുടെ കാര്യക്ഷമമായ ഇടപെടല്‍ നടക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്‌. ശബരിമലയിലെ സുരക്ഷ, സാനിറ്ററി മാനേജ്‌മെന്റ്‌, പ്ലാസ്‌റ്റിക്‌ മാലിന്യം തുടങ്ങിയ വിഷയങ്ങള്‍ സംബന്ധിച്ച്‌ ഹൈക്കോടതിക്ക്‌ ലഭിച്ച റിപ്പോര്‍ട്ടുകള്‍ ശബരിമല സ്‌പെഷല്‍ കമ്മിഷണര്‍ക്ക്‌ ഹൈക്കോടതി രജിസ്‌ട്രി കൈമാറണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top