Last Updated 1 year 14 weeks ago
Ads by Google
20
Wednesday
September 2017

യാക്കോബായ-കത്തോലിക്ക സംവാദം : ഫാമിലി കൗണ്‍സിലിങ്ങിന്‌ വൈദികരെ സജ്‌ജമാക്കാന്‍ മാര്‍ഗരേഖ

കൊച്ചി: വിവാഹത്തിനു മുമ്പും ശേഷവും ഫാമിലി കൗണ്‍സിലിങ്ങിനു വൈദികരെ സജ്‌ജമാക്കാനുള്ള സംയുക്‌ത മാര്‍ഗരേഖ തയാറാക്കാന്‍ കത്തോലിക്ക, യാക്കോബായ സഭകള്‍ കമ്മിറ്റിയെ നിയോഗിച്ചു.
പുത്തന്‍കുരിശ്‌ പാത്രിയര്‍ക്കാ സെന്ററില്‍ നടന്ന ദൈവശാസ്‌ത്ര സംവാദത്തിനുള്ള അന്തര്‍ദേശീയ സമിതിയുടെ സമ്മേളനത്തിലാണു തീരുമാനം. സഹകരണത്തിന്റെ മേഖലകള്‍ ഇരുസഭകളുടെയും സമസ്‌തമേഖലകളെയും ആശ്ലേഷിച്ചു നില്‍ക്കുന്നതാണെന്നും ഇതു കൂടുതല്‍ രംഗങ്ങളിലേക്കു വ്യാപിപ്പിക്കണമെന്നും സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത ശ്രേഷ്‌ഠ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ കാതോലിക്ക ബാവ പറഞ്ഞു.
25 വര്‍ഷമായി നടന്നുവരുന്ന ചര്‍ച്ചകളുടെ ഫലമായി പരസ്‌പരം കൂദാശകള്‍ അംഗീകരിക്കുന്നതിലും പ്രത്യേക സാഹചര്യങ്ങളില്‍ കുമ്പസാരം, കുര്‍ബാന, രോഗികള്‍ക്കായുള്ള തൈലാഭിഷേകം എന്നീ കൂദാശകള്‍ പങ്കുവയ്‌ക്കുന്നതിലും ഇരുസഭകളിലെയും വിശ്വാസികള്‍ക്കു പരസ്‌പരം വിവാഹബന്ധത്തില്‍ ഏര്‍പ്പെടുന്നതിനും കേരളത്തിനു പുറത്തുള്ള സ്‌ഥലങ്ങളില്‍ ദേവാലയങ്ങളും സെമിത്തേരികളും പങ്കുവയ്‌ക്കുന്നതിലും പരസ്‌പരധാരണയില്‍ എത്താനായതില്‍ സമ്മേളനം സംതൃപ്‌തി രേഖപ്പെടുത്തി. പത്രോസിന്റെ പ്രഥമ സ്‌ഥാനീയതയെക്കുറിച്ച്‌ രൂപപ്പെടുത്തിയ പൊതുപ്രഖ്യാപനം ഇരുസഭകളുടെയും ഐക്യത്തില്‍ വലിയ മുന്നേറ്റമായിരിക്കുമെന്നും സമ്മേളനം വിലയിരുത്തി.
വിവാഹ ബന്ധങ്ങളിലെ തകര്‍ച്ചകളും കുടുംബപ്രശ്‌നങ്ങളും സമ്മേളനം ചര്‍ച്ച ചെയ്‌തു. സാമൂഹിക പ്രശ്‌നങ്ങളില്‍ ക്രിയാത്മകമായി ഇടപെടാന്‍ ഇരുസഭകളും സംയുക്‌തമായി നിലകൊള്ളും. ഇക്കാര്യങ്ങള്‍ക്കായി സമിതിയെ നിയോഗിച്ചു.
കമ്മിഷന്റെ കോ-ചെയര്‍മാന്മാരായ വത്തിക്കാന്‍ പ്രതിനിധി ആര്‍ച്ച്‌ ബിഷപ്‌ ബ്രയന്‍ ഫാരല്‍, ഡോ. കുര്യാക്കോസ്‌ മോര്‍ തെയോഫിലോസ്‌ മെത്രാപ്പോലീത്ത എന്നിവര്‍ അധ്യക്ഷത വഹിച്ചു.
യാക്കോബായ സഭയെ പ്രതിനിധീകരിച്ച്‌ മാത്യൂസ്‌ മോര്‍ അന്തിമോസ്‌ മെത്രാപ്പോലീത്ത, റവ. ആദായി ജേക്കബ്‌ കോറെപ്പിസ്‌കോപ്പ, റവ. കുര്യാക്കോസ്‌ മൂലയില്‍ കോറെപ്പിസ്‌കോപ്പ, ഫാ. ഷിബു ചെറിയാന്‍, ഫാ. ഡോ. പ്രിന്‍സ്‌ പൗലോസ്‌, ഫാ. ഡോ. അജി ജോര്‍ജ്‌ എന്നിവര്‍ പങ്കെടുത്തു.
കത്തോലിക്കാ സഭയെ പ്രതിനിധീകരിച്ച്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍, തോമസ്‌ മോര്‍ കൂറിലോസ്‌, ബിഷപ്‌ ഡോ. സെല്‍വിസ്‌റ്റര്‍ പൊന്നുമുത്തന്‍, മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌, മോണ്‍: ഗബ്രിയേല്‍ ക്വിക്ക്‌, റവ. ഡോ. മാത്യു വെള്ളാനിക്കല്‍, റവ. ഡോ. സേവ്യര്‍ കൂടപ്പുഴ, റവ. ഡോ. ജേക്കബ്‌ തെക്കേപറമ്പില്‍, റവ. ഡോ. അഗസ്‌റ്റിന്‍ കാടാപറമ്പില്‍, റവ. ഡോ. ഫിലിപ്പ്‌ നെല്‍പ്പുരപ്പറമ്പില്‍ എന്നിവര്‍ പങ്കെടുത്തു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top