Last Updated 1 year 14 weeks ago
Ads by Google
20
Wednesday
September 2017

ബോര്‍ഡ്‌ പ്രസിഡന്റും അംഗവും തീര്‍ഥാടനകാലത്ത്‌ സന്നിധാനത്തുണ്ടാകും

ശബരിമല: ബോര്‍ഡ്‌ അംഗമോ താനോ മണ്ഡല-മകരവിളക്ക്‌ തീര്‍ഥാടനകാലം കഴിയുന്നതു വരെ സ്‌ഥിരമായി സന്നിധാനത്തുണ്ടാകുമെന്ന്‌ പ്രസിഡന്റ്‌ പ്രയാര്‍ ഗോപാലകൃഷ്‌ണന്‍ പറഞ്ഞു. നട തുറന്ന ദിവസം സന്നിധാനത്ത്‌ എത്തിയ പ്രസിഡന്റ്‌ ഇന്നലെ രാവിലെ ശബരീശ ദര്‍ശനം കഴിഞ്ഞ്‌ മലയിറങ്ങി ഭജനമിരിക്കാന്‍ ഓച്ചിറ പരബ്രഹ്‌മ ക്ഷേത്രത്തിലേക്ക്‌ പോയി. ഇനി 12 വിളക്കിന്‌ ശേഷമേ സന്നിധാനത്ത്‌ എത്തുകയുള്ളൂ. അതുവരെ ബോര്‍ഡംഗം അജയ്‌ തറയിലിനോട്‌ സന്നിധാനത്ത്‌ തങ്ങാന്‍ പ്രസിഡന്റ്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. പ്രസിഡന്റ്‌ തിരികെ സന്നിധാനത്ത്‌ എത്തുമ്പോള്‍ അജയ്‌ തറയില്‍ മലയിറങ്ങും. തീര്‍ഥാടകര്‍ക്ക്‌ സുഗമമായ ദര്‍ശനം ഒരുക്കുകയെന്നതാണ്‌ ലക്ഷ്യമെന്നും പ്രസിഡന്റ്‌ പറഞ്ഞു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top