Last Updated 1 year 14 weeks ago
Ads by Google
21
Thursday
September 2017

ഏറ്റവും പവിത്രം അവസാന പത്ത്‌

mangalam malayalam online newspaper

ഇതര മാസങ്ങളിലെ ദുര്‍ബല നിമിഷങ്ങളില്‍ ചെയ്‌തുപോയ പാപക്കറകള്‍ സാംശീകരിക്കാന്‍ സൃഷ്‌ടാവ്‌ നല്‍കിയ അപൂര്‍വ നിമിഷങ്ങളാണ്‌ റമദാന്‍. പേമാരി കണക്കെ അല്ലാഹുവിന്റെ കാരുണ്യം വര്‍ഷിക്കുകയും നരകാവകാശികളായ അംസംഖ്യം ജനങ്ങളെ പാപവിമുക്‌തരാക്കുകയും ചെയ്യുന്ന പവിത്ര ദിനങ്ങള്‍. ആദ്യത്തെ പത്തു ദിവസങ്ങള്‍ അള്ളാഹുവിന്റെ കാരുണ്യ വര്‍ഷത്തിന്റെ ദിനരാത്രങ്ങളാണെങ്കില്‍ രണ്ടാമത്തേത്‌ പാപമോചനത്തിന്റെ പത്താണ്‌. എന്നാല്‍ ആദ്യ രണ്ടു പത്തുകളേക്കാള്‍ പവിത്രമേറിയ ദിവസങ്ങളാണു അവസാന പത്തില്‍ നാഥന്‍ ഒരുക്കി തയ്യാറാക്കിയിട്ടുളളത്‌. ഭൂരിപക്ഷ പണ്ഡിതന്മാരുടെ അഭിപ്രായപ്രകാരം ആയിരം മാസങ്ങളേക്കാള്‍ ശ്രേഷ്‌ടതയുള്ള നിര്‍ണ്ണയ രാത്രി(ലൈലതുല്‍ ഖദ്‌ര്‍) റമദാനിന്റെ അവസാന ദിവസങ്ങളിലാണ്‌ പ്രതീക്ഷിക്കപ്പെടുന്നത്‌. മുന്‍കാലക്കാരായ സമുദായങ്ങള്‍ക്ക്‌ ആയിരത്തോളം വര്‍ഷം അള്ളാഹുവിന്‌ ഇബാദത്ത്‌ ചെയ്യാന്‍ ആയുര്‍ദൈര്‍ഘ്യം ഉണ്ടായിരുന്നു എന്ന്‌ പ്രവാചകന്‍ (സ) സഹാബികളോട്‌ പറഞ്ഞപ്പോള്‍ ഇവര്‍പൊട്ടക്കരയുകയായിരുന്നു. അപ്പോഴാണു പ്രവാചകന്‍ (സ) ശ്രേഷ്‌ഠതയുള്ള രാത്രിയെക്കുറിച്ച്‌ വിവരിച്ചു കൊടുത്തത്‌. റമദാനിന്റെ അവസാന ദിനങ്ങളോടടുക്കുമ്പോള്‍ ആകാശവും ഭൂമിയും മുഹമ്മദ്‌ (സ)യുടെ സമുദായത്തിനെത്തിയ ബുദ്ധിമുട്ട്‌ ഓര്‍ത്തു കരയുമത്രേ. എന്ത്‌ ബുദ്ധിമുട്ടാണ്‌ അങ്ങയുടെ സമുദായത്തിനെത്തിയത്‌ എന്നു നബിയോട്‌ ചോദിക്കപ്പെട്ടപ്പോള്‍ പരിശുദ്ധ റമദാനിന്റെ വിട പറച്ചിലാണെന്നു അവിടുന്നു പ്രതിവചിച്ചു.
കാരണം പരിശുദ്ധ റമദാനില്‍ പ്രാര്‍ഥനകള്‍ക്കെല്ലാം ഉത്തരം ലഭിക്കും. ബുദ്ധിമുട്ടുകളെല്ലാം തട്ടി നീങ്ങും. സ്വദഖകള്‍ സ്വീകരിക്കപ്പെടും. സല്‍ക്കര്‍മങ്ങള്‍ക്ക്‌ ഇരട്ടി പ്രതിഫലം ലഭിക്കും. തുടങ്ങിയ ഔദാര്യങ്ങളെല്ലാം അടങ്ങിയ ഈ മാസം വിടപറയുന്നതിനേക്കാള്‍ മറ്റെന്ത്‌ ബുദ്ധിമുട്ടാണു മനുഷ്യന്‌ ഉള്ളത്‌. മാനവന്റെ ഈ ഔദാര്യങ്ങള്‍ നഷ്‌ടമാകുന്നതില്‍ കരയുന്ന ആകാശ ഭൂമിയേക്കാള്‍ സങ്കടവും ആവലാതിയും മനുഷ്യരായ നമുക്കാണ്‌ വേണ്ടത്‌. പരിശുദ്ധ ഖുര്‍ ആനില്‍ പ്രത്യേകം അധ്യായം തന്നെ ഇറക്കി പ്രകീര്‍ത്തിച്ച രാത്രിയാണ്‌ ലൈലത്തുല്‍ ഖദ്‌ര്‍. ഖുര്‍ ആനിന്റെ പ്രഥമമായ ഇറക്കം ലൗഹുല്‍ മഹ്‌ഫൂളില്‍ നിന്ന്‌ ഒന്നാം ആകാശത്തിലേക്ക്‌ മൊത്തത്തില്‍ ഇറക്കിയതും ഈ രാത്രി തന്നെയാണ്‌. അന്നേ രാത്രിയില്‍ മാലാഖമാരുടെ നേതാവ്‌ ജിബ്‌രീലിന്റെ നേതൃത്വത്തില്‍ അസംഖ്യം മലക്കുകള്‍ ഭൂമിയിലേക്കിറങ്ങിയും സത്യ വിശ്വാസികള്‍ക്ക്‌ രക്ഷ തേടി പ്രാര്‍ത്ഥിക്കുകയും ചെയ്യും. എന്നാല്‍ സ്‌ഥിരമായ മദ്യപാനി, മാതാപിതാക്കളെ വെറുപ്പിക്കുന്നവന്‍, കുടുംബ ബന്ധം മുറിക്കുന്നവന്‍, തന്റെ സുഹൃത്തുമായി മൂന്ന്‌ ദിവസത്തിലധികം പിണങ്ങി നിന്നവന്‍ എന്നീ വിഭാഗക്കാര്‍ക്ക്‌ സൃഷ്‌ടാവിന്റെ കാരുണ്യവും മലക്കുകളുടെ രക്ഷതേടലും ലഭിക്കില്ലെത്രേ. മനുഷ്യ സൃഷ്‌ടിപ്പിന്റെ പ്രാരംഭത്തില്‍ എതിരഭിപ്രായം പ്രകടിപ്പിച്ച മലക്കുകളെ മനുഷ്യര്‍ ചെയ്‌തു കൂട്ടുന്ന സുകൃതങ്ങള്‍ നേരില്‍ കാണിക്കാനാണെ്രതേ അന്നേ ദിവസം അള്ളാഹു മലക്കുകളെ ഭൂമിയിലേക്കയയ്‌ക്കുന്നത്‌. ഭൗതികമായ സുഖാഢംബരങ്ങളില്‍ നിന്നും മനസ്സിന്റെ മോശമായ വൈകാരിക പ്രവണതകളില്‍ നിന്നും മെയ്യും മനസ്സും ഒരു പോലെ സ്‌ഫുടം ചെയ്‌തെടുക്കാനൂളള സുവര്‍ണാവസരമാണ്‌ പുണ്യ റമദാന്‍.

എം. മന്‍സൂര്‍ ദാരിമി

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top