Main Home | Feedback | Contact Mangalam
Ads by Google

ഒറ്റയ്‌ക്കാകുകയെന്നാല്‍ കവിയാകുക എന്നാണു ഞാന്‍ വിശ്വസിക്കുന്നത്‌-കുഴൂര്‍ വിത്സണ്‍

mangalam malayalam online newspaper

ക്ഷുഭിതയൗവനത്തിന്റെ തിരമാലകള്‍ ആര്‍ത്തലച്ച്‌ തലതല്ലിച്ചിതറുന്ന കര. കടല്‍ക്കാറ്റിന്റെ കൊടും ചൂടിന്‌ പടര്‍ന്നുകയാറാനുള്ള മരം, കൂടും കുരലും കടന്ന്‌ കവിതയുടെ കാറ്റേല്‍ക്കാനെത്തുന്നവര്‍ക്ക്‌ തണല്‍. ഇനി ഇതൊന്നുമല്ലെങ്കില്‍ ഒരൊറ്റവാക്കുണ്ട്‌. അതീജീവനത്തിന്റെ കവിത മുഴക്കി നടക്കുന്ന കവി. അതായത്‌ കുഴൂര്‍ വില്‍സണ്‍ ഒരുകവിയാണ്‌. കുഴൂരിന്റെ ജമ്മം ഒരു കവിതയാണ്‌ എന്ന്‌.
മലയാളത്തില്‍ ബൃഹദാഖ്യാനങ്ങളുടെ പോയകാലത്തെ കുറിച്ച്‌ വിലപിക്കുന്ന സമകാലികരെ നോക്കിയായിരുന്നു വില്‍സണ്‍ കവിത ചൊല്ലിത്തുടങ്ങിയത്‌. ജീവിതമെന്ന ബൃഹദ്‌ ക്യാന്‍വാസില്‍ നിന്നുകൊണ്ട്‌ അനുഭവങ്ങളെ ഇന്ധനമാക്കി വില്‍സണ്‍ കവിതയെഴുതി. എഴുതിയെഴുതി ഉരുകവേ പല ചില്ലകളിലേക്കു പടര്‍ന്നുകയറി. ഒടുവില്‍ പ്രവാസവും മാധ്യമപ്രവര്‍ത്തനവും ഒക്കെ മതിയാക്കി അതിഥി സല്‍ക്കാരത്തിന്റെ കടല്‍ക്കാറ്റേറ്റുകൊണ്ട്‌ കവിതയുടെ ലോകം പുതുക്കിപ്പണിയാനുള്ള തത്രപ്പാടിലാണ്‌. 17ാം വയസില്‍ ഉറക്കം ഒരു കന്യാസ്‌ത്രീ മുതല്‍ വയലറ്റിനുള്ള കത്തുകള്‍ വരെ ഏഴു കവിതാ സമാഹാരങ്ങള്‍. മലയാളത്തിലെ ആദ്യത്തെ കവിതാ ബ്ലോഗ്‌ ആരംഭിച്ച്‌ സ്വയംപ്രസാധനത്തിനു പുതിയ മാനം കണ്ടെത്തി. കഴിഞ്ഞ വര്‍ഷത്തെ സംസ്‌ഥാന സര്‍ക്കാരിന്റെ യൂവജനകമ്മിഷന്‍ യൂത്ത്‌ഐക്കണ്‍പുരസ്‌കാരം നേടിയ കുഴൂര്‍ വില്‍സണ്‍ സംസാരിക്കുന്നു

? എവിടെ വച്ചാണു കാവ്യവഴിയിലേക്കു വില്‍സണ്‍ എത്തുന്നത്‌
പണ്ടേ ഒറ്റയ്‌ക്കിരിക്കാനായിരുന്നു എനിക്കു താല്‍പര്യം. തടസങ്ങളില്ലാതെ ഒഴുകുന്ന ഒരു നദിയായിരുന്നു അപ്പനും അമ്മയ്‌ക്കും ജീവിതം. അതിനിടയില്‍ അമ്മയുടെ 47-ാമത്തെ വയസില്‍ അവരുടെ ജീവിതത്തിന്റെ താളത്തിന്‌ തടസമുണ്ടാക്കിക്കൊണ്ട്‌ എന്റെ വരവ്‌. എന്റെ ഇളയചേട്ടന്‌ തന്നെ ഞാന്‍ ജനിക്കുമ്പോള്‍ 20 വയസാണ്‌. കൃസ്‌ത്യന്‍ കുടുംബത്തില്‍ ഇളയവനായി ജനിച്ചാല്‍ അതും ഈ വിധത്തില്‍ ആകുമ്പോള്‍, പിന്നെ പറയാനില്ലല്ലോ. അപ്പനും അമ്മയും എനിക്ക്‌ അപ്പൂപ്പനും അമ്മൂമ്മയുമായി. മൂത്ത ചേട്ടന്‍ അച്‌ഛനായി. മരക്കൂപ്പില്‍ പണിയെടുക്കുന്ന അപ്പന്‍, മൂത്ത ചേട്ടനോട്‌ എന്നെ നോക്കാന്‍ പറഞ്ഞ്‌ ഒഴിഞ്ഞുകളഞ്ഞു. പിന്നീട്‌ മുതിര്‍ന്നപ്പോള്‍ ഞാന്‍ എത്രാംക്ലാസിലാണെന്ന്‌ പോലും അപ്പനറിയുമായിരുന്നില്ല. ഈ സാഹചര്യത്തില്‍ ഞാന്‍ വീട്ടില്‍ ഒറ്റപ്പെട്ടു. ഒറ്റയ്‌ക്കാകുകയെന്നാല്‍ കവിയാകുകയെന്നാണെന്ന്‌ ഞാന്‍ വിശ്വസിക്കുന്നു.

? മരങ്ങളുടെ കൂട്ടുകാരനായ പരുക്കന്‍ അപ്പന്‍, പറന്നുനടക്കാനാഗ്രഹിക്കുന്ന മകന്‍, അടുക്കാത്ത രണ്ടുദ്വീപുകള്‍
അതങ്ങനെ തന്നെയായിരുന്നു. അപ്പന്‍ കടുത്ത ചിട്ടയോടെയാണ്‌ പെരുമാറിയതും പെരുമാറാന്‍ നിര്‍ബന്ധിച്ചതും. എന്റെ ചെറുപ്പമൊന്നും വകവയ്‌ക്കാതെ അപ്പന്‍ ജോലി ചെയ്യിക്കും. രാവിലെ നാലുമണിക്ക്‌ കൊടുങ്ങല്ലൂര്‍ കാവില്‌ വെടിവയ്‌ക്കുമ്പോള്‍ എഴുന്നേല്‍ക്കണം. അപ്പന്‍ എന്നെയും കൂട്ടി പശുവിനെ കറക്കാന്‍ പോകും. കറന്ന്‌ കിട്ടുന്ന ആദ്യഗ്ലാസ്‌ പാലുവാങ്ങി നേരെ അടുക്കളയിലേക്ക്‌ പോണം. മുഴുവന്‍ കറവയും കഴിഞ്ഞ്‌ തിരിച്ചെത്തുന്ന അപ്പന്‌ കാപ്പിയുണ്ടാക്കിക്കൊടുക്കണം. ടൈമിങ്‌ തെറ്റിയാല്‍സംഗതി വഷളാകും. അതുകൊണ്ട്‌ എന്റേത്‌ 'ഒരു സോ കോള്‍ഡ്‌ ചൈല്‍ഡ്‌ഹുഡല്ലാ' എന്നാണ്‌ പറഞ്ഞുവരുന്നത്‌.

? മരങ്ങളോടു പുന്നാരം ചൊല്ലിച്ചൊല്ലി കവിയായി
കവിതയിലേക്കു വഴിയിറക്കപ്പെട്ടതിന്റെ ശരിയായ നരീക്ഷണം തന്നെയാണത്‌. അപ്പന്റെ ശിക്ഷണത്തെകുറിച്ചു പറഞ്ഞല്ലോ. നേരം പുലര്‍ന്നാല്‍ പിന്നെ പലപലപണികളുണ്ട്‌. അതിലൊന്ന്‌ പറമ്പുനനയ്‌ക്കലാണ്‌. അങ്ങനെയൊരു നേരത്താണ്‌ ആദ്യം കവിത മനസില്‍ വന്നതെന്നാണ്‌ തോന്നുന്നത്‌. കൂപ്പില്‍ ഏകാന്തതയില്‍ നിരന്തരം മരങ്ങളോട്‌ ഇടപെട്ട്‌ ഒറ്റയ്‌ക്ക് കാണുന്നതിനോടെല്ലാം സംസാരിക്കുന്ന സ്വഭാവം അപ്പനുണ്ടായിരുന്നു. അതെന്നിലേക്കും പകര്‍ന്നുലഭിച്ചു. ഞാനും മരങ്ങളോട്‌ സംസാരിക്കും. പറമ്പ്‌ നനയ്‌ക്കുമ്പോള്‍, ഒറ്റയ്‌ക്ക് നിന്നു ബോറടിക്കുമ്പോള്‍ ഒക്കെ. അതൊക്കെയാണു പിന്നീട്‌ കവിതയിലേക്കെത്തിയത്‌. എന്നാല്‍ എഴുത്ത്‌ എന്ന സംജ്‌ഞയില്‍ ഒതുക്കാവുന്ന വിധത്തിലുള്ള കവിതകളിലേക്ക്‌ കടക്കുന്നത്‌ ഹൈസ്‌കൂള്‍ കാലത്താണ്‌. അങ്ങനെ 15 വയസ്സുമുതല്‍ 23 വയസ്സുവരെയുള്ള കാലത്തെഴുതിയ കവിതകള്‍ ഉള്‍പ്പെടുത്തി 'ഉറക്കം ഒരു കന്യാസ്‌ത്രീ'യെന്ന പേരില്‍ ആദ്യ പുസ്‌തകം 1998ല്‍ പ്രസിദ്ധീകരിച്ചു.

? ആമരം (മനുഷ്യനെ തൂക്കുന്ന കുരിശുകള്‍ ഏത്‌ കാലത്താണപ്പാ), മരയുമ്മ (മരണത്തോളം മരവിപ്പും ജീവിതവും കലര്‍ന്ന ഒരുമരയുമ്മ), മരങ്ങള്‍ ജീവിതത്തില്‍ കവിതയില്‍ തുടങ്ങി മരങ്ങള്‍ പ്രധാന കഥാപാത്രമായി വരുന്ന നിരവധി കവിതകളുണ്ട്‌. പതിയെ പതിയെ മരപ്രേമം കുഴൂരിനെയം പിടികൂടി.
അതെ. അപ്പനു മരങ്ങളോടൊരാത്മബന്ധമുണ്ടായിരുന്നു. കൂപ്പിലെ പണിക്കാരനായിരുന്നെന്നു പറഞ്ഞല്ലോ. മരമറുക്കുന്നു എന്ന അര്‍ത്ഥത്തില്‍ അറക്കക്കാരനായിരുന്നുവെങ്കിലും അപ്പന്‌ മരങ്ങളോട്‌ വലിയ സ്‌നേഹമായിരുന്നു. വിശേഷദിവസങ്ങളില്‍ അപ്പന്‍ ഞങ്ങളെ മരങ്ങളുടെ അടുത്തേക്ക്‌ പറഞ്ഞുവിടും.മരങ്ങള്‍ക്കും ഓണവും വിഷുവും ഒക്കെയുണ്ടെന്നാണ്‌ അപ്പന്റെ കാഴ്‌ചപ്പാട്‌.

? മരം വെട്ടുകാരനായ അപ്പന്റെയടുത്തുനിന്ന്‌ ഇറച്ചിവെട്ടുകാരനായ അപ്പന്റെ അനിയന്റെ കടയിലേക്കു മാറി. അങ്ങനെ അറവുകാരന്റെ അനുഭവവും വില്‍സണ്‍ ജീവിച്ചുതീര്‍ത്തു
ഇറച്ചിവെട്ടുകടയില്‍ കണക്കെഴുതാനാണ്‌ യഥാര്‍ത്ഥത്തില്‍ പോയത്‌. യു.പി. സ്‌കൂളില്‍ പഠിക്കുമ്പോഴാണ്‌ സംഭവം. പണ്ടത്തെ കാലമായതുകൊണ്ട്‌ തന്നെ എല്ലാജോലികളും പഠിക്കണം, ചെയ്യണം. ആ പരിചയത്തിന്റെ ബലത്തില്‍ പിന്നീട്‌ ചേട്ടന്‍ തുടങ്ങിയ അറവുകടയിലുംം കൂടെക്കൂടി. ആ ജോലി പിന്നീട്‌തുടര്‍ന്നില്ല. ഒരു അറവുകാരന്റെ പ്രശ്‌നങ്ങള്‍ അയാള്‍ അനുഭവിച്ചുതീര്‍ക്കുന്ന ജീവിതം കാര്യമായി തൊട്ടറിയാന്‍ കഴിഞ്ഞു. ഒരുപക്ഷേ ഒരിറച്ചിവെ്‌ട്ടുകാരന്റെ സമഗ്രജീവിതം പ്രമേയമാക്കി എന്തെങ്കിലും എഴുതാനുള്ള ആലോചനയിലാണ്‌, ഞാന്‍.

? ചുള്ളിക്കാടാണ്‌ വില്‍സന്റെ ആദ്യകവിതാപുസ്‌തകം, ഉറക്കം ഒരു കന്യാസ്‌ത്രീ പ്രകാശനം ചെയ്‌തത്‌. കവിയായും വ്യക്‌തിയായും ചുളളിക്കാട്‌ വല്ലാതെയങ്ങ്‌ സ്വാധീനിച്ചിരുന്നു. ഒരുകാലത്ത്‌ ചുള്ളിക്കാട്‌ ബാധ തന്നെ ഉണ്ടായി
ഏതു കൗമാരക്കാരനെയും പോലെ ബാലചന്ദ്രന്‍ ചുള്ളിക്കാട്‌ ഏറെ സ്വാധീനിച്ചിരുന്നു. കവിതകളിലും അതുണ്ടായിരുന്നു. ആദ്യപുസ്‌തകത്തില്‍

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
 • mangalam malayalam online newspaper

  ജൂഡിന്‌ ഓശാന

  സിജോ ജോസഫില്‍നിന്ന്‌ ഓം ശാന്തി ഓശാന എന്ന സിനിമയുടെ സംവിധായകനായ പ്രേക്ഷകരറിയുന്ന ജൂഡ്‌...

 • mangalam malayalam online newspaper

  മുഖം കാണുവോളം...

  വെള്ളി സ്‌ഫുടം ചെയ്യുന്ന തട്ടാന്റെ അടുത്തേക്ക്‌ ഒരു സന്ദര്‍ശകനെത്തി. തന്റെ മുന്നിലെ...

 • mangalam malayalam online newspaper

  എം. എം. തോമസിന്റെ ദൈവശാസ്‌ത്രവും സഭകളും

  ലോകസഭാകൗണ്‍സിലിന്റെ അധ്യക്ഷന്‍, നാഗാലാന്‍ഡ്‌ സംസ്‌ഥാന ഗവര്‍ണര്‍, അമ്പതോളം ദൈവശാസ്‌ത്ര...

 • mangalam malayalam online newspaper

  ഇനിയും മരിക്കാത്ത ഭൂമി

  സസ്യശ്യാമള കോമളമായ സുന്ദരഭൂമി. കാല്‍പനിക കവികളും സഞ്ചാരികളും നമ്മുടെ ഭൂമിയെ വാഴ്‌ത്താന്...

 • mangalam malayalam online newspaper

  ഒറ്റക്കമ്പി വീണാനാദം

  ആകാശവാണിയിലെ 'പൂന്തേനരുവി' എന്ന പ്രോഗ്രാമിലേക്കു വന്ന ആദ്യ ഫോണ്‍കോള്‍ തന്നെ അവതാരകയ്‌...

 • mangalam malayalam online newspaper

  'എവോണ്‍ നദിയിലെ മധുരഹംസം'

  മാനവസംസ്‌കാരത്തിന്റെ ഈടുവയ്‌പിലേക്ക്‌ ഇംഗ്ലണ്ടിന്റെ സംഭാവനകള്‍ എന്തൊക്കെയാണ്‌? വ്യവസായ...

 • mangalam malayalam online newspaper

  സകലകലാ വല്ലഭന്‍

  മാസങ്ങള്‍ക്കു മുമ്പാണ്‌. കൊച്ചി കായലിനു നടുവില്‍ അലയുന്ന ആഡംബര ഉല്ലാസബോട്ടിന്റെ മുകള്‍...

Back to Top