Main Home | Feedback | Contact Mangalam
Ads by Google

ജങ്കാറിലേക്കു കാര്‍ കയറ്റുന്നതിനിടെ പുഴയില്‍ വീണ്‌ വിമുക്‌തഭടന്‍ മരിച്ചു

പറവൂര്‍: ജങ്കാറിലേക്കു കാര്‍ കയറ്റുന്നതിനിടെ പുഴയിലേക്കു വീണ്‌ വിമുക്‌തഭടന്‍ മരിച്ചു. കാറിലുണ്ടായിരുന്ന ഭാര്യയെ ജങ്കാറിലുണ്ടായിരുന്നവര്‍ രക്ഷപ്പെടുത്തി. പുത്തന്‍വേലിക്കര കരോട്ടുകര കൗപ്പിള്ളികണ്ടത്തു വീട്ടില്‍ അറുമുഖനാ(59)ണ്‌ മരിച്ചത്‌.
ഇന്നലെ രാവിലെ ഏഴുമണിയോടെ പുത്തന്‍വേലിക്കര-വലിയപഴമ്പിള്ളിത്തുരുത്ത്‌ ഫെറി സര്‍വീസ്‌ നടത്തുന്ന സ്‌റ്റേഷന്‍കടവിലാണ്‌ അപകടം നടന്നത്‌. അറുമുഖന്റെ കാര്‍ ജങ്കാറിലേക്കു കയറ്റുന്നതിനിടയില്‍ നിയന്ത്രണം തെറ്റി പുഴയിലേക്കു വീഴുകയായിരുന്നു.
അറുമുഖന്‍തന്നെയായിരുന്നു കാര്‍ ഓടിച്ചിരുന്നത്‌. വെള്ളത്തില്‍ വീണ കാറില്‍നിന്ന്‌ അറുമുഖനെയും സുഭാഷിണിയെയും രക്ഷപ്പെടുത്താന്‍ ജങ്കാറില്‍ ഉണ്ടായിരുന്നവരും പരിസരത്തുണ്ടായിരുന്നവരും ശ്രമിച്ചെങ്കിലും സുഭാഷിണിയെമാത്രമാണ്‌ രക്ഷിക്കാന്‍ കഴിഞ്ഞത്‌.
കാറില്‍നിന്നു രക്ഷപ്പെടുത്തി കരയില്‍ എത്തിച്ചപ്പോഴേക്കും അറുമുഖന്‍ മരണമടഞ്ഞിരുന്നു.
സുഭാഷിണിയെ ചികിത്സിക്കുന്നതിനായി അമൃത ആശുപത്രിയിലേക്കു പോകുകയായിരുന്നു അദ്ദേഹം. വിദേശത്ത്‌ ജോലി ചെയ്ുയന്ന അറുമുഖന്‍ സഹോദരന്റെ മകളുടെ വിവാഹചടങ്ങില്‍ പങ്കെടുക്കുന്നതിനു കഴിഞ്ഞയാഴ്‌ചയാണ്‌ നാട്ടിലെത്തിയത്‌. നാളെ വിദേശത്തേക്ക്‌ മടങ്ങാനിരിക്കെയാണ്‌ ദുരന്തം. മൃതദേഹം പറവൂര്‍ താലൂക്ക്‌ ആശുപത്രിയില്‍ പോസ്‌റ്റ്‌മോര്‍ട്ടം നടത്തിയശേഷം വൈകിട്ട്‌ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. മക്കള്‍: അര്‍ഷന്‍, അഖില്‍.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top