Main Home | Feedback | Contact Mangalam
Ads by Google

ബി.ജെ.പിയോടു മൃദുസമീപനം സ്വീകരിച്ചാല്‍ ദുഃഖിക്കേണ്ടി വരും: ആന്റണി

കൊച്ചി: ബി.ജെ.പിയോടു മൃദുസമീപനം സ്വീകരിച്ചാല്‍ ഭാവിയില്‍ ദുഃഖിക്കേണ്ടിവരുമെന്ന്‌ എ.കെ. ആന്റണി. വര്‍ഗീയരാഷ്‌ട്രീയമാണു ബി.ജെ.പിയുടേത്‌. ബി.ജെ.പി. ശക്‌തിപ്രാപിക്കുന്നതു തടയാന്‍ എല്ലാ മതേതരശക്‌തികളും ശ്രമിക്കണമെന്ന്‌ എറണാകുളം പ്രസ്‌ ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ അദ്ദേഹം പറഞ്ഞു.
മോഡിയുടേതു പൊള്ളയായ വാഗ്‌ദാനങ്ങളാണ്‌. കപടവാഗ്‌ദാനങ്ങള്‍ നല്‍കി ജനങ്ങളെ പറ്റിക്കാന്‍ ഇതു ഗുജറാത്തല്ല. കേരളത്തെ ഗുജറാത്താക്കുമെന്നാണു ബി.ജെ.പി. പറയുന്നത്‌. എന്നാല്‍, അടിസ്‌ഥാനവികസനത്തില്‍ ഗുജറാത്ത്‌ പന്ത്രണ്ടാമതും കേരളം ഒന്നാമതുമാണെന്നും ദയവുചെയ്‌ത്‌ കേരളത്തെ ഗുജറാത്താക്കരുതെന്നും അദ്ദേഹം പരിഹസിച്ചു.
പാലക്കാട്ടും കാര്‍ഗോഡും പ്രസംഗിച്ചപ്പോള്‍ പ്രധാനമന്ത്രിയില്‍നിന്ന്‌ ആശ്വാസകരമായി എന്തെങ്കിലും ലഭിക്കുമെന്നു പ്രതീക്ഷിച്ചു. തീര്‍ത്തും നിരാശയായിരുന്നു ഫലം. കേന്ദ്രസര്‍ക്കാര്‍ കേരളത്തോട്‌ അനുഭാവം കാണിക്കുന്നില്ല. റബര്‍ വിലയിടിവ്‌ തടയാന്‍ ഇടപെടണമെന്ന്‌ ആവശ്യപ്പെട്ട്‌ നിരവധിതവണ കേന്ദ്രസര്‍ക്കാരിനെ സമീപിച്ചെങ്കിലും യാതൊരു സഹായവും ചെയ്‌തില്ല. 2022 ല്‍ എല്ലാ കര്‍ഷകരുടെയും വരുമാനം ഇരട്ടിയാക്കുമെന്നാണ്‌ പ്രധാനമന്ത്രി പറയുന്നത്‌. എന്നാല്‍, അതുവരെ കര്‍ഷകരാരും ജീവനോടെയുണ്ടാകില്ല. എല്ലാവരും ആത്മഹത്യയുടെ വക്കിലാണ്‌.
തീരദേശത്തൊഴിലാളികളെ ഇത്രയധികം ദ്രോഹിച്ച കേന്ദ്രസര്‍ക്കാര്‍ ഉണ്ടായിട്ടില്ല. അവര്‍ ട്രോളിങ്‌ നിരോധനകാലം നീട്ടുകയും യു.പി.എ. സര്‍ക്കാര്‍ മല്‍സ്യത്തൊഴിലാളികള്‍ക്കായി അനുവദിച്ച റേഷന്‍ മണ്ണെണ്ണ വിതരണം വേണ്ടെന്നുവയ്‌ക്കുകയും ചെയ്‌തു.
പുറ്റിങ്ങല്‍ ക്ഷേത്ര വെടിക്കെട്ടപകടത്തില്‍ എല്ലാ സഹായവും വാഗ്‌ദാനം ചെയ്‌ത പ്രധാനമന്ത്രി, അപകടം ദേശീയദുരന്തമായി പ്രഖ്യാപിക്കാന്‍ ഒരു നടപടിയും എടുത്തില്ല. ചുരുക്കം മണ്ഡലങ്ങളില്‍ യു.ഡി.എഫിന്റെ എതിരാളി ബി.ജെ.പി. ആണെങ്കിലും ഭരണത്തിനുവേണ്ടിയുള്ള പോരാട്ടത്തില്‍ എല്‍.ഡി.എഫും യു.ഡി.എഫും തമ്മിലാണ്‌ മല്‍സരം. ബി.ജെ.പിക്കു കേരളത്തില്‍ സീറ്റ്‌ ലഭിക്കില്ല. യു.ഡി.എഫ്‌-ബി.ജെ.പി. ധാരണയുണ്ടെന്ന്‌ ഇടതുപക്ഷം ആരോപിക്കുന്നത്‌ പരാജയം മണക്കുന്നതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top