Main Home | Feedback | Contact Mangalam
Ads by Google

ഭരണത്തുടര്‍ച്ചയ്‌ക്ക് ബി.ജെ.പിയുടെ സഹായം വേണ്ട: ഉമ്മന്‍ ചാണ്ടി

മാന്നാര്‍: ഭരണത്തുടര്‍ച്ചയ്‌ക്കു ബി.ജെ.പിയുടെ സഹായം വേണ്ടെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ജില്ലയിലെ രണ്ടാംഘട്ട തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്റെ ഉദ്‌ഘാടനം തന്റെ പിതാവിന്റെ ജന്മസ്‌ഥലമായ വള്ളക്കാലിയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിന്റെ ആശയങ്ങളും ആദര്‍ശങ്ങളും അടിയറവച്ച്‌ ആരുടെയും സഹായം തേടില്ല. അങ്ങനെ വന്നാല്‍ പ്രതിപക്ഷത്ത്‌ ഇരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളെ ഭിന്നിപ്പിക്കുകയാണു ബി.ജെ.പി. ചെയ്യുന്നത്‌. സി.പി.എം അക്രമത്തിന്റെ പാര്‍ട്ടിയുമാണ്‌. കൊലപാതക രാഷ്‌ട്രീയമാണ്‌ അവരുടേത്‌. സമാധാനപ്രിയരായ കേരളത്തിലെ ജനങ്ങള്‍ ഇരുവരെയും തള്ളുമെന്നും ബി.ജെ.പിയുമായി രഹസ്യധാരണയുണ്ടെന്ന സി.പി.എമ്മിന്റെ പ്രചരണം നുണയാണെന്നും അദ്ദേഹം പറഞ്ഞു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top