Main Home | Feedback | Contact Mangalam
Ads by Google

ചാകര ഉണ്ടാകുന്നതില്‍ കുറവ്‌: നാട്ടറിവുകള്‍ കൂടി ഉള്‍പ്പെടുത്തി പഠനം നടത്തണമെന്ന്‌ നിര്‍േദശം

കൊച്ചി: കേരള തീരങ്ങളിലെ ചാകര പ്രതിഭാസത്തെക്കുറിച്ച്‌ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ നാട്ടറിവുകള്‍ കൂടി സമാഹരിച്ചുള്ള സംയോജിത പഠനം ആവശ്യമാണെന്ന്‌ നിരീക്ഷണം. കേരള ഫിഷറീസ്‌ സമുദ്രപഠന സര്‍വകലാശാലയില്‍ (കുഫോസ്‌) നടന്ന തീരദേശ പരിപാലന പരിശീലന പരിപാടിയില്‍ സംസാരിച്ച ദേശീയ ഭൗമശാസ്‌ത്ര പഠന കേന്ദ്രത്തിലെ മുന്‍ ശാസത്രജ്‌ഞനും കുഫോസിലെ അക്കാദമിക്‌ കണ്‍സല്‍ട്ടന്റുമായ ഡോ. കെ.വി. തോമസ്‌ ആണ്‌ ചാകരയെക്കുറിച്ചുള്ള പഠനത്തില്‍ നാട്ടറിവുകള്‍ ഉള്‍പ്പെടുത്തണമെന്ന്‌ അഭിപ്രായപ്പെട്ടത്‌.
കേരളത്തിന്റെ മിക്ക തീരങ്ങളിലും മത്സ്യ, ചെമ്മീന്‍ ചാകര ധാരാളമായി കണ്ടുവന്നിരുന്നു. പക്ഷെ, കഴിഞ്ഞ കുറച്ച്‌ കാലങ്ങളായി ചാകര ഉണ്ടാകുന്ന സ്‌ഥലങ്ങളില്‍ ഗണ്യമായ കുറവുണ്ട്‌.
നിരവധി സ്‌ഥാപനങ്ങളും ഏജന്‍സികളും ഇതുമായി ബന്ധപ്പെട്ട്‌ പഠനം നടത്തുന്നുണ്ട്‌. എന്നാല്‍, ചാകര പ്രതിഭാസവുമായി ബന്ധപ്പെട്ട്‌ പരമ്പരാഗത മത്സ്യത്തൊഴിലാളികളില്‍ പ്രചാരത്തിലുള്ള അമൂല്യമായ നാട്ടറിവുകള്‍ കൂടി പരിഗണിക്കുകയാണെങ്കില്‍ ഇത്തരം പഠനങ്ങള്‍ കൂടുതല്‍ ഫലപ്രദമാകും. നാട്ടറിവുകളും ശാസ്‌ത്ര കണ്ടെത്തലുകളും സംയോജിതമാക്കിയുള്ള പഠനങ്ങളാണ്‌ ഈ മേഖലയില്‍ വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കടല്‍തീരങ്ങള്‍ നികത്തിയുള്ള വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ തടയുന്നതിന്‌ കൃത്യമായ പഠനങ്ങള്‍ നടത്തണമെന്നും ഡോ. കെ.വി. തോമസ്‌ പറഞ്ഞു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top